ഇന്ത്യന്‍ യുവാക്കളെ പ്രചോദിപ്പിക്കുന്നവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനമുള്ള രാഷ്ട്രീയ പ്രവര്ത്തകന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് മോദി യുവാക്കളുടെ ഹൃദയത്തില്‍ ഇടം നേടിയത്. ദേശീയമാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇഷ്ടപ്പെട്ട സിനിമാതാരം, ജീവിച്ചിരിക്കുന്ന മാതൃകാ വ്യക്തിത്വം, ലൈംഗികാകര്‍ഷണത്വം(പുരുഷന്,വനിത), കായികതാരം എന്നീ മേഖലകളിലും വോട്ടെടുപ്പ് നടന്നു. എസ്ആര്‍കെയെ പിന്തള്ളി സല്മാന് സിനിമാ താരങ്ങളെ ദൈവങ്ങളേപ്പോലെ ആരാധിക്കുന്ന രാജ്യത്തെ യുവാക്കളുടെ മനസില്‍ ഒന്നാമനായി ഇടം പിടിച്ച സല്മാന് പിന്നിലാക്കിയത് ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്, ആക്ഷന്‍ ഹീറോ അക്ഷയ് കുമാര്‍, അമിതാഭ് ബച്ചന് എന്നീ വമ്പന്മാരെയാണ്. യഥാക്രമം 18.3%,15.3%,13.3%,13.2% എന്നിങ്ങനെയാണ് ഈ നാലുപേര്‍ക്ക് കിട്ടിയ വോട്ട്. കഴിഞ്ഞ വര്‍ഷം ഷാരൂഖ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. 50ലധികം താരങ്ങളില്‍ നിന്നുള്ള ഈ തെരഞ്ഞെടുപ്പ് തങ്ങളുടെ പഴയ ഇഷ്ടങ്ങളില്‍ നിന്നു വ്യതിചലിക്കാന്‍ യുവാക്കള്‍ തയ്യാറായിട്ടില്ലെന്ന…
Read More