2022ലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റ് കിഴക്കന്‍ ചൈനാക്കടലില്‍ ശക്തിപ്രാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജപ്പാനെയും ചൈനയുടെ കിഴക്കന്‍ തീരങ്ങളെയും ഫിലിപ്പീന്‍സിനെയും കാറ്റ് സാരമായി ബാധിക്കുമെന്നാണ് നിഗമനം. ഹിന്നനോര്‍ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കൊടുങ്കാറ്റിന് മണിക്കൂറില്‍ 160 മൈല്‍ മുതല്‍ 195 മൈല്‍ വരെ (257 മുതല്‍ 314 വരെ കിലോമീറ്റര്‍) വേഗം കൈവരിക്കാന്‍ സാധിക്കും. യുഎസ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാന് കാലാവസ്ഥാ വിഭാഗവും ചേര്‍ന്നാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോള്‍ ജപ്പാനിലെ ഒക്കിനാവയില്‍നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള കാറ്റ്, തെക്കുപടിഞ്ഞാറ് ഭാഗത്ത് റുക്യു ദ്വീപിന് സമീപത്തേക്ക് മണിക്കൂറില്‍ 22 കിലോമീറ്റര്‍ വേഗത്തിലാണ് നീങ്ങുന്നത്. 200-300 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. റുക്യുവില്‍ പ്രളയമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Read More