മനുഷ്യരുടെ കളിപ്പാവകളും ഉപഭോഗ വസ്തുക്കളുമാണ് മറ്റ് മൃഗങ്ങളെന്ന് ധരിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. അതിനാല്‍ തന്നെ മൃഗങ്ങളെ പീഡിപ്പിക്കുന്നതില്‍ യാതൊരു തെറ്റും മനസാക്ഷിക്കുത്തും അവര്‍ക്കുണ്ടാകാറില്ല. മൃഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ പലവിധത്തിലുള്ള നിയമനിര്‍മാണങ്ങളും ബോധവല്‍ക്കരണവുമെല്ലാം മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും തരംകിട്ടിയാല്‍ ഒരു കാരണവും കൂടാതെ അവയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന നിരവധി ആളുകളുണ്ട്. അത്തരത്തിലുള്ള ഒരു ക്രൂരതയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിശന്നു വലഞ്ഞ ഒരു ഹിപ്പോയോട് യുവതിയ്‌ക്കെതിരേ വന്‍ പ്രതിഷേധമാണുയരുന്നത്. ഇന്തോനേഷ്യയിലാണ് സംഭവം. യാത്രക്കാരെ കണ്ടു ഭക്ഷണം നല്‍കുമെന്നു കരുതി അരികിലെത്തിയ ഹിപ്പോപൊട്ടാമസിന്റെ വായിലേക്ക് യുവതി പ്ലാസ്റ്റിക് കുപ്പി എറിയുകയായിരുന്നു. വെസ്റ്റ് ജാവയിലുള്ള തമന്‍ സഫാരി പാര്‍ക്കിലാണ് സംഭവം നടന്നത്. യുവതി സഞ്ചരിച്ചിരുന്ന വാഹനത്തിനു തൊട്ടുപിന്നാലെയെത്തിയ സിന്ധ്യ ആയു എന്ന വ്യക്തിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വെള്ളത്തിനു നടുവിലുള്ള വഴിയിലൂടെ സഞ്ചാരികള്‍ നീങ്ങുമ്പോള്‍ അരികിലേക്കെത്തിയ ഹിപ്പോയെ…
Read More