ചേര്‍ത്തല: മുഖത്തെ തടിപ്പുമായി ചേര്‍ത്തലയിലെ ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 21 വയസുള്ള യുവാവിന് അപൂര്‍വ കുഷ്ഠരോഗം എന്ന് സ്ഥിരീകരണം. ഹിസ്റ്റോയിട്ട് ഹാന്‍സന്‍ എന്നറിയപ്പെടുന്ന കുഷ്ഠമാണ് യുവാവിനെ ബാധിച്ചിരിക്കുന്നത്. യുവാവിന്റെ രോഗലക്ഷണങ്ങളില്‍ സംശയം തോന്നിയാണ് വിശദമായ പരിശോധന നടത്തിയത്. പരിശോധനയില്‍ യുവാവിന് ഹിസ്റ്റോയ്ഡ് കുഷ്ഠരോഗമാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. ഹിസ്റ്റോയ്ഡ് കുഷ്ഠരോഗം ബാധിക്കുന്നവരില്‍ സാധാരണ കുഷ്ഠരോഗം പോലെ സ്പര്‍ശന ശേഷി നഷ്ടപ്പെടുകയോ വെളുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുകയോ ഇല്ലെന്നും അതെ സമയം നിമിഷങ്ങള്‍ കൊണ്ട് ശരീരത്തെ ഈ രോഗം കാര്‍ന്ന് തിന്നുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ബാക്ടീരിയയാണ് രോഗകാരി. എന്നാല്‍ കൃത്യമായി മരുന്നു കഴിക്കുന്നതിലൂടെ പൂര്‍ണമായി ഭേദപ്പെടുത്താവുന്ന രോഗമാണിതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പരമാവധി മൂന്നാഴ്ചത്തെ ചികിത്സ കൊണ്ടു രോഗം മറ്റുള്ളവരിലേക്കു പടരുന്ന സാധ്യത കുറയ്ക്കാന്‍ കഴിയും. തുടര്‍ ചികിത്സയിലൂടെ രോഗം പൂര്‍ണമായി ഭേദമാക്കാനും കഴിയും.രോഗബാധിതരില്‍ നിന്നു വായുവിലൂടെയാണു രോഗാണുക്കള്‍ മറ്റുള്ളവരിലേക്കെത്തുന്നത്. രോഗികള്‍…
Read More