ചരിത്രപരമായ തീരുമാനവുമായി യുഎഇ സര്‍ക്കാര്‍ ! ഇന്ത്യാക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വിരമിച്ച ശേഷവും യുഎഇയില്‍ തുടരാം; തീരുമാനം ആശ്വാസമാവുക നിരവധി ആളുകള്‍ക്ക്…

അബുദാബി: ചരിത്രപരമായ തീരുമാനവുമായി യുഎഇ സര്‍ക്കാര്‍. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കു ജോലിയില്‍നിന്നു വിരമിച്ച ശേഷവും ഇനി യുഎഇയില്‍ താമസിക്കാം. അടുത്തവര്‍ഷം ഇതു പ്രാബല്യത്തില്‍ വരും. 55 വയസ്സ് കഴിഞ്ഞവര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് പ്രത്യേക താമസ വീസ അനുവദിക്കാനാണ് തീരുമാനം. ഉപാധികളോടെ ഇതു പുതുക്കാനും സാധിക്കും. നിക്ഷേപത്തിന് 20 ലക്ഷം ദിര്‍ഹമോ പത്തുലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത സമ്പാദ്യമോ പ്രതിമാസം 20,000 ദിര്‍ഹത്തില്‍ കുറയാത്ത ശമ്പളമോ ഉണ്ടായിരിക്കണം. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് സുപ്രധാന തീരുമാനം. ഇതു സംബന്ധിച്ചു കൂടുതല്‍ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.

Read More