അടിപിടിയ്ക്കിടെ ഉലക്ക കൊണ്ടുള്ള അടിയേറ്റ് യുവാവിന് മരണം. കൊല്ലത്താണ് സംഭവം. തൃക്കരുവ മണലിക്കട വാര്‍ഡിലെ വാടക വീട്ടില്‍ താമസിക്കുന്ന ബിനു (38) ആണ് മരിച്ചത്. സംഭവത്തില്‍ ബിനുവിന്റെ അമ്മാവന് കരുവ സ്വദേശി വിജയകുമാറിനെ (48) കൊല്ലം അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്തു, പെയിന്റിങ് തൊഴിലാളികളായ ബിനുവിനും അമ്മാവന് വിജയകുമാറും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഇരുവരും ദിവസവും മദ്യപിച്ച ശേഷം രാത്രി വഴക്കുണ്ടാക്കാറുള്ളതായി പ്രദേശവാസികള്‍ പറയുന്നു. ശനിയാഴ്ച രാത്രി എട്ടരയോടെ ജോലികഴിഞ്ഞെത്തിയ ബിനുവും വിജയകുമാറും തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയില്‍ കലാശിച്ചു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന ഉലക്കയെടുത്ത് വിജയകുമാര്‍ ബിനുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read MoreTag: hit
ലീവ് നല്‍കില്ലെന്നു പറഞ്ഞ ഇന്‍സ്‌പെക്ടറെ അടിക്കാന്‍ ആഞ്ഞ് വനിതാ കണ്ടക്ടര്‍ ! കളരി അഭ്യാസിയെപ്പോലെ ഇന്‍സ്‌പെക്ടര്‍ ഒഴിഞ്ഞു മാറിയപ്പോള്‍ കണ്ടക്ടര്‍ അതാ നിലത്ത്; ഇരുവര്‍ക്കും എതിരേ നടപടി…
ലീവ് ചോദിച്ചപ്പോള്‍ അനുവദിക്കാഞ്ഞതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ വനിതാ കണ്ടക്ടര്‍ നിലത്തു വീണ സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടി. ഇന്‍സ്‌പെക്ടറുടെ പുറത്തടിക്കാന്‍ വനിതാ കണ്ടക്ടര്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ഒഴിഞ്ഞു മാറിയതിനെത്തുടര്‍ന്ന് കണ്ടക്ടര്‍ അടിതെറ്റി നിലത്തു വീഴുകയായിരുന്നു. വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ചു, കോര്‍പ്പറേഷന് കളങ്കം വരുത്തി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്‍സ്‌പെക്ടറിനെതിരേ നടപടി. 2021 മെയ് മാസം 7-ാം തിയ്യതിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കാന്റീന് സമീപം കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടറായ കെ എ നാരായണന്‍ സംസാരിച്ചുകൊണ്ടു നില്‍ക്കെ വനിതാ കണ്ടക്ടറായ എം വി ഷൈജ അടുത്തു വന്ന് ലീവിന്റെ കാര്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സംസാരത്തിനിടെ നാരായണനെ പുറത്ത് അടിക്കാനുള്ള ശ്രമത്തിനിടയിലാണ് കണ്ടക്ടര്‍ ഷൈജ നിലത്തുവീണത്. തൃശൂര്‍ യൂണിറ്റിലെ ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടറായ നാരായണനെ കണ്ണൂരേക്ക് സ്ഥലം മാറ്റി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍സ്പെക്ടറെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചതിന് കണ്ടക്ടര്‍ എംവി ഷൈജയ്ക്കെതിരേയും അച്ചടക്ക…
Read Moreബസ് നിര്‍ത്താതെ പോയപ്പോള്‍ ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല ! വിദ്യാര്‍ഥികളെ വണ്ടി കയറ്റിക്കൊല്ലാന്‍ ഡ്രൈവറുടെ ശ്രമം;ബസിനു മുമ്പില്‍ കുടുങ്ങിയ വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബസില്‍ വിദ്യാര്‍ഥികളെ കയറ്റാതെ പോയത് ചോദ്യം ചെയ്തതിന് വിദ്യാര്‍ഥികളെ ഇടിച്ചു കൊല്ലാന്‍ സ്വകാര്യ ബസിന്റെ ഡ്രൈവറുടെ ശ്രമം.ബസിനു മുന്നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. മലപ്പുറം അരീക്കോട് ഐടിഐയ്ക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം.ഐടിഐ ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ സ്വകാര്യ ബസാണ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നടുറോഡില്‍ തടഞ്ഞത്. തുടര്‍ന്ന് ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ പ്രകോപിതനായ ഡ്രൈവര്‍ മുന്നിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരേ ബസ് ഓടിച്ചുകയറ്റുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ചിലര്‍ കുതറിമാറിയെങ്കിലും ഒരാള്‍ ബസിന്റെ മുന്‍വശത്ത് കുടുങ്ങി. ബസിന് മുന്നില്‍ തൂങ്ങിപ്പിടിച്ച് നിന്നാണ് ഈ വിദ്യാര്‍ത്ഥി അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഈ വിദ്യാര്‍ത്ഥിയുമായി ഏകദേശം 150 മീറ്ററോളം ദൂരം ബസ് സഞ്ചരിക്കുകയും ചെയ്തു. അതേസമയം, തങ്ങളെ ബസ് ഇടിപ്പിച്ച് കൊലപ്പെടുത്താനാണ് ജീവനക്കാര്‍ ശ്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായും ഇവര്‍ പറഞ്ഞു. അതേസമയം, വിദ്യാര്‍ത്ഥികള്‍ ബസ്…
Read More