തലവേദന മാറ്റാന്‍ ആള്‍ദൈവത്തെ സമീപിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. തലവേദന മാറാന്‍ ഇയാള്‍ യുവതിയുടെ തലയിലും ദേഹത്തുമെല്ലാം മാറിമാറി അടിയ്ക്കുകയായിരുന്നു. ഹാസന് ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതി (37)യാണ് തലയ്ക്കടിയേറ്റ് മരിച്ചത്. സംഭവത്തില്‍ ബെക്ക ഗ്രാമവാസി മനു(42)വിനെതിരേ ശ്രാവണബെലഗോള പോലീസ് കൊലപാതകത്തിന് കേസെടുത്തു. പാര്‍വതിയുടെ മകള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. രണ്ടുമാസമായി പാര്‍വതിക്ക് തുടര്‍ച്ചയായി തലവേദനയുണ്ടായിരുന്നു. മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും കുഴപ്പങ്ങളുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞില്ല. വേദന തുടരുന്നതിനാല്‍ പാര്‍വതിയുടെ ബന്ധുവായ മഞ്ജുളയാണ് ബെക്ക ഗ്രാമത്തില്‍ തലവേദന മാറ്റുന്ന ആള്‍ദൈവമുണ്ടെന്ന് അറിയിച്ചത്. തുടര്‍ന്ന് പാര്‍വതി ബെക്ക ഗ്രാമത്തിലെത്തി മനുവിനെ കണ്ടു. ആദ്യദിവസം നാരങ്ങ കൊടുത്തിട്ട് അടുത്തദിവസം വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച പാര്‍വതിയും സുഹൃത്തുക്കളും ചികിത്സയ്ക്കെത്തി. തലവേദന മാറ്റാനാണെന്ന് പറഞ്ഞ് മനു പാര്‍വതിയുടെ തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വടികൊണ്ട് അടിച്ചു. തുടര്‍ന്ന്…
Read More