നിധിവേട്ടയെക്കുറിച്ചുള്ള കഥകള്‍ എന്നും ആവേശം ജനിപ്പിക്കുന്നതാണ്. ലോകത്ത് അധികാരം കൈയ്യാളിയിരുന്ന പല ആളുകളും തങ്ങളുടെ സമ്പാദ്യം പലയിടങ്ങളിലും ഒളിപ്പിച്ചിരുന്നു. ഇത്തരത്തിലൊന്നാണ് ഹിറ്റ്ലറിന്റെ നിധി.രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റലറിന്റെ നാസിപ്പട ഓസ്ട്രിയയിലെ ടോപ്ലിറ്റ്സ് തടാകത്തില്‍ ഒളിപ്പിച്ച നിധിയുടെയും അതിനു പിന്നിലെ കഥകളെയും കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്. കഥ തുടങ്ങുന്നത് രണ്ടാം ലോകമഹായുദ്ധക്കാലത്താണ്. യുദ്ധത്തില്‍ ജര്‍മ്മനി പരാജയം രുചിച്ചു തുടങ്ങുന്ന സമയം. ഒരു തരത്തിലും നില്‍ക്കക്കള്ളിയില്ലാതെ നില്ക്കുന്ന ജര്‍മ്മന്‍ സേനയെ യുഎസ് സൈന്യം പിന്തുടര്‍ന്ന അക്രമിക്കുകയാണ്. എന്നാല്‍ തോറ്റു പിന്മാറുവാന് തയ്യാറല്ലാതിരുന്ന ജര്‍മ്മനിയിലെ ഒരു കൂട്ടം പോരാളികള്‍ മറ്റൊരു വഴി കണ്ടെത്തി. ഓസ്ട്രിയയിലെ ഡെഡ് മൗണ്ടന്‍സ് എന്നറിയപ്പെടുന്ന പര്‍വത വനമേഖലയിലേക്കു ചെന്ന് പിന്നീട് ഗറില്ലാ യുദ്ധം നയിക്കാം എന്നായിരുന്നു അവര്‍ തിരഞ്ഞെടുത്ത വഴി. ഇതേ സമയം ഇതേ സമയം ഇതിനു കുറച്ച നാള് മുന്‍പ് ഹിറ്റ്ലര്‍ തങ്ങള്‍ യൂറോപ്പില്‍ നിന്നും…
Read MoreTag: Hitler
തികഞ്ഞ സസ്യഭുക്ക്; തോല്‍വി ഉറപ്പായപ്പോള്‍ തന്നേക്കാള്‍ 20 വയസ് ഇളപ്പമുള്ള കാമുകിയ്ക്കൊപ്പം സയനൈഡ് കഴിച്ചു; മരണം ഉറപ്പാക്കാന്‍ സ്വയം നിറയൊഴിച്ചു; ഹിറ്റ്ലറുടെ പല്ലു പരിശോധിച്ചപ്പോള്‍ കണ്ടത്…
ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതികളിലൊരാള്‍. ക്രൂരതയുടെ പര്യായം, അഡോള്‍ഫ് ഹിറ്റ്ലറെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല വാക്കുകള്‍ ഇല്ല. രണ്ടാം ലോകയുദ്ധത്തില്‍ തോല്‍വി ഉറപ്പായപ്പോള്‍ സ്വയം വെടിവച്ച് മരിച്ചിട്ട് എഴുപതില്പരം വര്‍ഷങ്ങളായിട്ടും ആ മരണം സംബന്ധിച്ച ഊഹാപോഹങ്ങള്‍ അവസാനിച്ചിരുന്നില്ല. എന്നാല്‍ എല്ലാ സംശയങ്ങളും അവസാനിപ്പിക്കേണ്ട സമയമായി എന്നാണ് ഹിറ്റ്ലറുടെ മരണം സംബന്ധിച്ച് പഠനം നടത്തുന്ന ഫ്രഞ്ച് ഗവേഷകര്‍ ഇപ്പോള്‍ പറയുന്നത്. ജൂതവംശഹത്യയുള്‍പ്പെടെയുള്ള ഹീനകൃത്യങ്ങള്‍ ചെയ്തുകൂട്ടിയ ഏകാധിപതിയുടെ പല്ലുകളാണു മരണരഹസ്യങ്ങളിലേക്കു വെളിച്ചം വീശുന്നത്. രണ്ടാം ലോകയുദ്ധത്തില്‍ നാസിപ്പടയുടെ പരാജയം ഉറപ്പായതോടെ 1945 ഏപ്രില്‍ 30നു ബര്‍ലിനിലെ ഭൂഗര്‍ഭ അറയില്‍ ഹിറ്റ്ലറും പങ്കാളി ഈവ ബ്രോണും ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണു പ്രഫ. ഫിലിപ്പ് ഷാര്‍ലിയെയും സംഘവും സ്ഥിരീകരിക്കുന്നത്. മരിക്കാനായി ഹിറ്റ്ലര്‍ സയനൈഡ് കഴിച്ചു, പിന്നെ സ്വയം വെടിവച്ചു. മോസ്കോയില്‍ സൂക്ഷിച്ചിട്ടുള്ള ഹിറ്റ്ലര്‍ പല്ലുകളുടെ ശേഷിപ്പുകളാണു ഗവേഷകര്‍ പഠനവിധേയമാക്കിയത്. കൊടുംക്രൂരതയിലൂടെ ലോകത്തെ വിറപ്പിച്ച…
Read Moreഹിറ്റ്ലര്‍ എത്രയോ ഭേദം! മലമടക്കുകളിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അരങ്ങേറുന്നത് നരകപീഡനം; ഉത്തരകൊറിയയില്‍ നിന്നു രക്ഷപ്പെട്ട വനിതാ ജയില്‍ വാര്‍ഡന്റെ ഞെട്ടിപ്പിക്കുന്ന വാക്കുകള്‍
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ലോകം കരുതുന്നതിലും ക്രൂരനായ മനുഷ്യന്. ഉത്തരകൊറിയയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളെന്നു വെളിപ്പെടുത്തി മുന്‍ ഉത്തര കൊറിയന്‍ ജയില്‍ വാര്‍ഡനായ ലിം ഹേജിനാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ക്രൂരതയുടെ കാര്യത്തില്‍ സാക്ഷാല്‍ ഹിറ്റ്ലര്‍ പോലും കിമ്മിന് ഒരു പടി താഴെയേ നില്‍ക്കുവെന്ന്് യാഥാര്‍ഥ്യമാണ് കിമ്മിന്റെ വെളിപ്പെടുത്തലിലൂടെ ലോകത്തിനു മുമ്പില്‍ വെളിപ്പെട്ടിരിക്കുന്നത്.ഒരു തടവുകാരന് ജയില്‍ ചാടിയതിനെത്തുടര്‍ന്ന് അയാളുടെ കുടുംബത്തെ ഒന്നാകെ കൊന്നൊടുക്കിയത് തന്റെ കണ്മുമ്പില് വച്ചാണെന്ന് ഹേജിന്‍ പറയുന്നു. പിന്നീട് അയാളെ പിടികൂടിയതിനു ശേഷം കൊന്നു കളയുകയും ചെയ്തു.ഇവിടുത്തെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ തടവുകാരെ പട്ടിക്കിണിക്കിട്ടും ബലാത്സംഗം ചെയ്തും ആനന്ദിക്കുന്നവര്‍ ഏറെയാണെന്നും പറഞ്ഞ ഹേജിന്റെ വാക്കുകള്‍ ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. ഉത്തരകൊറിയയിലെ രഹസ്യ ജയിലുകളില്‍ ആയിരക്കണക്കിന് തടവുകാര്‍ പട്ടിണി കിടന്ന് നരകിക്കുന്നുണ്ടെന്നാണ് ഹേജിന്‍ പറയുന്നത്. ചിലരെ ചാട്ടവാറടിയുള്‍പ്പെടെയുള്ള നരകപീഡനങ്ങള്‍ക്കിടയാക്കുമ്പോള്‍ സ്ത്രീകളെ ബലാല്‍സംഗം…
Read More