തൃശൂർ: തൃശൂരിൽ രണ്ടിടങ്ങളിലുണ്ടായ ട്രെയിൻ അപകടങ്ങളിൽ ഇരിങ്ങാലക്കുടയിലെ സാംസ്കാരിക പ്രവർത്തകൻ ചന്ദ്രൻ വാര്യർ ഉൾപ്പെടെ മൂന്ന് മരണം. മരിച്ച മറ്റു രണ്ടുപേർ ഇതര സംസ്ഥാന സ്വദേശികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പുതുക്കാട് കുറുമാലി പാലത്തിന് സമീപമുണ്ടായ അപകടത്തിലാണ് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലമായി ഇരിങ്ങാലക്കുടയിലെ കലാസാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന വടക്കേ വാരിയത്ത് കെ.വി ചന്ദ്രൻ വാര്യർ (82) മരിച്ചത്. അവിണിശ്ശേരി തൃത്താമശ്ശേരി വാരിയത്താണ് ഇപ്പോൾ താമസമെങ്കിലും മിക്കവാറും ദിവസങ്ങളിൽ ചന്ദ്രൻ വാര്യർ തന്റെ പ്രവർത്തന മേഖലയായ ഇരിങ്ങാലക്കുടയിൽ എത്താറുണ്ട്. സ്നേഹപൂർവ്വം എല്ലാവരും ‘ചന്ദ്രേട്ടൻ’ എന്നു വിളിച്ചിരുന്ന കെ.വി. ചന്ദ്രൻ വാര്യർ ഇന്നലെ രാവിലേയും കൂടൽമാണിക്യം ദേവസ്വം വക കളത്തുംപടി പറമ്പിലെ വഴുതനങ്ങ വിളവെടുപ്പിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. മന്ത്രി ഡോ. ആർ ബിന്ദു അടക്കം എല്ലാവരുമായും സംസാരിച്ചതിനു ശേഷം ഉച്ചതിരിഞ്ഞ് ഒല്ലൂരിലുള്ള ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. റെയിൽവേ ലൈൻ മുറിച്ചു…
Read More