തിരുവനന്തപുരം: പുതിയ എച്ച്ഐവി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. എച്ച്ഐവി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്ഐവി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തിലേത് 0.06 ആണെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എച്ച്ഐവി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി മലയാളികൾ ഇതര സംസ്ഥാനങ്ങളിലേയ്ക്കും, രാജ്യങ്ങളിലേയ്ക്കും കുടിയേറുന്നതും ഇതര സംസ്ഥാനത്തു നിന്നുള്ള ആളുകൾ വർധിച്ച തോതിൽ കേരളത്തിലേയ്ക്ക് കുടിയേറുന്നതും നമ്മുടെ എച്ച്ഐവി വ്യാപന സാധ്യത വർധിപ്പിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പുതിയ എച്ച്.ഐ.വി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യം. എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി. സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തിലത് 0.06 ആണ്. എച്ച്.ഐ.വി. സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി മലയാളികള്‍ ഇതര സംസ്ഥാനങ്ങളിലേയ്ക്കും,…
Read MoreTag: HIV
പ്രണയം തെളിയിക്കാന്‍ എയ്ഡ്സ് രോഗിയായ കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവച്ച് 15കാരി…
തന്റെ കാമുകനോടോ കാമുകിയോടോ പ്രണയം തെളിയിക്കാന്‍ പലരും പല സാഹസങ്ങളും കാണിക്കുന്നത് പലപ്പോഴും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ കാമുകനോടുള്ള പ്രണയത്തിന്റെ ആഴം തെളിയിക്കാന്‍ ഒരു പതിനഞ്ചുകാരി ചെയ്ത സാഹസമാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. എച്ച്ഐവി പോസിറ്റീവായ കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവെച്ചുകൊണ്ടാണ് പെണ്‍കുട്ടി തന്റെ പ്രണയം തെളിയിച്ചിരിക്കുന്നത്. അസമിലെ സുവല്‍കുച്ചി മേഖലയിലാണ് സംഭവം. ഹാജോയിലെ സത്ഡോലയില് നിന്നുള്ള എയ്ഡ്സ് രോഗബാധിതനുമായി ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടി പ്രണയത്തിലായത്. മൂന്ന് വര്‍ഷം കൊണ്ട് അവരുടെ പ്രണയം വളരെ ദൃഢമായി. പെണ്‍കുട്ടി കാമുകനൊപ്പം വീടു വിട്ട് ഇറങ്ങിപ്പോയതായും പിന്നീട് മാതാപിതാക്കള്‍ തിരികെ കൊണ്ടുവന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇപ്പോള്‍, വളരെ അപക്വമായ ഒരു കാര്യമാണ് 15 വയസ്സുകാരി ചെയ്തിരിക്കുന്നത്. സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം പെണ്‍കുട്ടി സ്വന്തം ശരീരത്തില്‍ കുത്തിവെയ്ക്കുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. അതേസമയം, കാമുകനെ ഹാജോ പോലീസ് കസ്റ്റഡിയില്‍…
Read More‘ചിറകുള്ള ടാറ്റൂ’ വരയ്ക്കുമ്പോള്‍ ചിലപ്പോള്‍ പറന്നെത്തുക എയ്ഡ്സ് വരെയുള്ള രോഗങ്ങള്‍ ! സൂക്ഷിച്ചില്ലെങ്കില്‍ ടാറ്റൂ തരുക മുട്ടന്‍പണി…
ലൈംഗികപീഡനക്കേസില്‍ കൊച്ചിയിലെ സെലിബ്രിറ്റി ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയിലായതോടെ പലരും ടാറ്റൂയിങ്ങിനെ സംശയക്കണ്ണുകളോടെ നോക്കിക്കാണാന്‍ തുടങ്ങിയിരിക്കുന്നു. നിരവധി യുവതികളാണ് കൊച്ചിയിലെ ഇങ്ക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമയും ടാറ്റൂ ആര്‍ട്ടിസ്റ്റുമായ സുജീഷിനെതിരേ ലൈംഗികപീഡനാരോപണവുമായി രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് കൊച്ചിയിലെ നിരവധി ടാറ്റൂ സെന്ററുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. സ്വകാര്യഭാഗങ്ങളിലടക്കം ശരീരത്ത് ടാറ്റു പതിപ്പിക്കാന്‍ നിരവധി ആളുകള്‍ മുമ്പോട്ടു വരുമ്പോള്‍ ടാറ്റു സെന്ററുകള്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുകയാണ്. ഇവയില്‍ മിക്കതിനും അംഗീകാരമില്ലെന്നതാണ് വാസ്തവം. പറയുമ്പോള്‍ കലയും മറ്റുമൊക്കെയാണെങ്കിലും പലപ്പോഴും ടാറ്റൂയിംഗ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിവെയ്ക്കുന്നുണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഉപകരണങ്ങള്‍ അണുവിമുക്തമാക്കാതെയുള്ള ടാറ്റുവര പലപ്പോഴും എയ്ഡ്സ് മുതല്‍ ഹെപ്പറ്റൈറ്റിസ് വരെയുള്ള രോഗങ്ങളാവും സമ്മാനിക്കുക. സൂചികള്‍ ഉപയോഗിച്ച് ചര്‍മത്തില്‍ മുറിവുണ്ടാക്കുകയും അവിടെ മഷി നിറയ്ക്കുകയുമാണ് ടാറ്റൂയിംഗില് ചെയ്യുന്നത്. സൂചി അണുവിമുക്തമാക്കുന്നുണ്ടെന്ന് ടാറ്റു സെന്ററുകള്‍ ആണയിടുമ്പോള്‍ സൂചി ഘടിപ്പിക്കുന്ന ഉപകരണം അണുവിമുക്തമാക്കുന്നതില്‍ പലരും ശ്രദ്ധ…
Read More22-ാം വയസില്‍ എയ്ഡ്‌സ് ബാധിച്ചു ! എട്ടുവര്‍ഷത്തിനിപ്പുറം മരുന്നുപോലും കഴിക്കാതെ അസുഖം ഭേദമായി;അര്‍ജന്റീനയില്‍ സംഭവിച്ചത് അദ്ഭുതം…
ലോകത്തെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നാണ് എയ്ഡ്‌സ്. ഈ രോഗം ബാധിച്ചാല്‍ പൂര്‍ണമായും സുഖപ്പെടുത്താനുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും നിലവിലെ നൂതന ചികിത്സ രീതികളുടെ പ്രയോഗത്താലും ചിട്ടയായ ജീവിതരീതിയിലൂടെയും ഒരാള്‍ക്ക് സ്വഭാവിക ജീവിതം വീണ്ടെടുക്കാനാവുന്നതാണ്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് എച്ച്‌ഐവി ബാധയില്‍ നിന്ന് പൂര്‍ണമായും രോഗമുക്തരായിട്ടുള്ളത്. ഇപ്പോള്‍ അര്‍ജന്റീനയില്‍ നിന്ന് പുറത്തു വരുന്നതും അത്തരമൊരു വാര്‍ത്തയാണ്. വര്‍ഷങ്ങളായി എച്ച്ഐവിയോട് പൊരുതിയ യുവതിക്ക് മരുന്നുകള്‍ കഴിക്കാതെ അസുഖം ഭേദമായി എന്ന വാര്‍ത്ത ലോകത്തിനാകെ പ്രതീക്ഷയാകുകയാണ്. ഒരു മരുന്നും കഴിക്കാതെ തന്നെ ഇവരുടെ ശരീരം എച്ചഐവിയെ പ്രതിരോധിക്കുകയായിരുന്നു. 30കാരിയായ അര്‍ജന്റീനിയന്‍ യുവതിക്ക് എട്ട് വര്‍ഷം മുമ്പാണ് എയ്ഡ്സ് പിടിപെട്ടത്. ലോകത്ത് ഇത് രണ്ടാമത്തെ ആളിലാണ് മരുന്നില്ലാതെ തന്നെ എച്ചഐവിയെ ശരീരം സ്വയം പ്രതിരോധിച്ചിരിക്കുന്നത്. 2013ലാണ് യുവതിയില്‍ ആദ്യമായി എച്ചഐവി സ്ഥിതീകരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവരുടെ ശരീരത്തില്‍ പേരിന് പോലും ഒരൊറ്റ വൈറസ്…
Read Moreഒരു മാസത്തിനുള്ളില്‍ എച്ച്‌ഐവി ബാധിച്ചത് 85 തടവുകാര്‍ക്ക് ! ജയിലുകളില്‍ നിന്നു പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍…
അസമിലെ രണ്ട് ജയിലുകളിലായി ഒരുമാസം കൊണ്ട് സ്ഥിരീകരിച്ചത് 85 എച്ച്ഐവി കേസുകള്‍. നാഗോണിലെ സെന്‍ട്രല്‍, സ്പെഷ്യല്‍ ജയിലുകളിലാണ് എച്ച്ഐവി കേസുകള്‍ കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്തത്. അസമില്‍ ഏറ്റവുംകൂടുതല്‍ ലഹരി ഉപയോഗമുള്ള ജില്ലയാണ് നാഗോണ്‍. രോഗബാധിതരായ മിക്ക അന്തേവാസികള്‍ക്കും ജയിലിലെത്തുന്നതിനു മുമ്പു തന്നെ രോഗം ബാധിച്ചിരുന്നതായി നാഗോണ്‍ ഹെല്‍ത്ത് സര്‍വീസ് ജോയിന്റ് ഡയറക്ടര്‍ ഡോയ അതുല്‍ പതോര്‍ പറഞ്ഞു. മയക്കുമരുന്ന് അടിമകളായ നിരവധി പേര്‍ ജയിലുകളില്‍ എത്തിയിട്ടുണ്ട്. അവരിലാണ് നിലവില്‍ രോഗം കണ്ടെത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സെന്‍ട്രല്‍ ജയിലില്‍ 40പേര്‍ക്കും സ്പെഷ്യല്‍ ജയിലില്‍ 45 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ജയിലില്‍ മയക്കുമരുന്ന് ഉപയോഗിച്ചേക്കാമെന്ന ആരോപണം ജയില്‍ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തിന് കുപ്രസിദ്ധമാണ് നാഗോണ്‍ ജില്ല. വിഷയം ഗൗരവമായി കാണുന്നെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ജയിലുകളില്‍ നിന്ന് പുറത്തിറങ്ങിയവരെ കണ്ടുപിടിച്ച് പരിശോധന നടത്തുമെന്നും പോലീസ് വ്യക്തമാക്കി.…
Read Moreമീനിന് പകരം ലൈംഗികത ! നാട്ടില്‍ എയ്ഡ്‌സ് പടര്‍ന്നതോടെ ഈ പരിപാടി ഇനി വേണ്ടെന്ന് ഉറച്ച തീരുമാനവുമായി യുവതികള്‍;പിന്നെ നടന്നത്…
വിചിത്രമായ ആചാരങ്ങള്‍ കൊണ്ട് കുപ്രസിദ്ധമാണ് പല ആഫ്രിക്കന്‍ ഗ്രാമങ്ങളും. കെനിയയില്‍, വിക്ടോറിയ തടാകത്തിന്റെ കരയില്‍ എന്‍ഡുരു ബീച്ച് എന്നൊരു ഗ്രാമമുണ്ട്. മത്സ്യബന്ധനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഈ ജനവിഭാഗത്തില്‍ കാലങ്ങളായി ഒരു ആചാരം നിലനിന്നിരുന്നു. ഗ്രാമത്തിലെ പുരുഷന്മാര്‍ രാവിലെ കടലില്‍ പോയി മീന്‍ പിടിച്ചു കൊണ്ടുവരുമ്പോള്‍ സ്ത്രീകള്‍ കുട്ടകളുമായി കടപ്പുറത്ത് കാത്തു നില്‍ക്കും. ഈ മീന്‍ വാങ്ങി കുട്ടകളില്‍ നിറച്ച് തലച്ചുമടായി സമീപത്തെ ചന്തകളില്‍ കൊണ്ടുചെന്നു വിറ്റഴിച്ചിട്ടു വേണം അവര്‍ക്ക് അന്നന്നത്തെ ആഹാരത്തിനുള്ള വഴി കണ്ടെത്താന്‍. അതൊന്നു മാത്രമായിരുന്നു അവരുടെ ഉപജീവന മാര്‍ഗം. ഒരൊറ്റ കുഴപ്പം മാത്രം, ഈ പുരുഷന്മാരില്‍ നിന്ന് മീന്‍ കിട്ടണമെങ്കില്‍, ഈ സ്ത്രീകള്‍ അവരുമായി സെക്‌സില്‍ ഏര്‍പ്പെട്ടേ മതിയാകൂ എന്നതായിരുന്നു അവിടത്തെ കീഴ് വഴക്കം. ഈ വിചിത്രമായ രീതി കാരണം നാട്ടില്‍ HIV എയിഡ്‌സ് പടര്‍ന്നു പിടിക്കുന്ന സാഹചര്യമുണ്ടായി. സ്ത്രീകള്‍ക്ക് ഈ പ്രവണതയോട് ഒട്ടും…
Read Moreഎത്രയും പെട്ടെന്ന് ഇന്ത്യന്‍ സേനയെ കാഷ്മീരില്‍ നിന്ന് പിന്‍വലിച്ചില്ലെങ്കില്‍ ആണവയുദ്ധത്തിന് ഒരുങ്ങിക്കൊള്ളുക ! രാജ്യത്ത് അരാജകത്വം അരങ്ങു വാഴുമ്പോള്‍ ഇന്ത്യയെ വിരട്ടി കാര്യം നേടാന്‍ ഇമ്രാന്‍ ഖാന്‍; പുച്ഛിച്ചു തള്ളി ഇന്ത്യ…
കാഷ്മീര്‍ വിഷയത്തില്‍ അവസാന അടവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ചൈന ഒഴികെയുള്ള രാജ്യങ്ങളുടെ പിന്തുണ നേടുന്നതില്‍ പരാജയപ്പെട്ട പാക്കിസ്ഥാന്‍ ഇപ്പോള്‍ ഇന്ത്യയെ വിരട്ടി കാര്യം നേടാനാണ് ശ്രമിക്കുന്നത്. നോര്‍ത്ത് കൊറിയന്‍ ഏകാധിപതി കിം ജോങ് ഉണ്‍ പറയുന്നതു പോലെ ആണവായുധം പ്രയോഗിക്കുമെന്ന തരത്തിലുള്ള വിരട്ടലുകളാണ് ഇപ്പോള്‍ ഇമ്രാന്‍ പുറത്തെടുക്കുന്നത്. അടിയന്തരമായി ഇന്ത്യന്‍ സേനയെ പിന്‍വലിച്ച് കാശ്മീരിന് സ്വാതന്ത്ര്യം നല്‍കുകയെന്നതാണ് പാക് പ്രധാനമന്ത്രിയുടെ പ്രധാന ആവശ്യം. കാഷ്മീരിനെ കാക്കാന്‍ ലോകം തയ്യാറായില്ലെങ്കില്‍ ആണവ യുദ്ധത്തിന് ഒരുങ്ങിക്കോള്ളൂവെന്നാണ് ഭീഷണി. ലോകത്തെ കാത്തിരിക്കുന്നത് മൂന്നാമത്തെ ലോകമഹായുദ്ധമാണെന്നും വീരവാദം പറയുന്നു. പാക്കിസ്ഥാനില്‍ പട്ടിണിയും ദാരിദ്രവും എയ്ഡ്‌സും വന്‍തോതില്‍ വര്‍ധിച്ചിച്ചിരിക്കുകയാണ്. പോരാത്തതിന് പട്ടാള അട്ടിമറി ഭീഷണിയും. ഈ സാഹചര്യത്തിലാണ് ഇമ്രാന്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ആക്രമിക്കപ്പെടുന്നതു വരെ കാത്തിരിക്കില്ലെന്ന് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്തും സംഭവിക്കാമെന്ന സ്ഥിതിയാണ്. കാാഷ്മീരില്‍ പ്രശ്ന പരിഹാരം…
Read Moreഎച്ച്‌ഐവി ബാധിതരായ എലികളെ രോഗത്തില്‍ നിന്നും പൂര്‍ണവിമുക്തരാക്കിയെന്ന് ഗവേഷകര്‍ ! മനുഷ്യരില്‍ നിന്നും എച്ച്‌ഐവി എന്നന്നേക്കുമായി ഒഴിഞ്ഞുപോകുന്നുവോ ?
എലികളുടെ ഡിഎന്‍എയില്‍ നിന്ന് എച്ച്‌ഐവി പൂര്‍ണമായും നീക്കം ചെയ്‌തെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞര്‍.എലികളിലെ ഡിഎന്‍എയില്‍ നിന്നും എച്ച്‌ഐവി പൂര്‍ണമായും നീക്കം ചെയ്തതായി ഗവേഷകരുടെ അവകാശവാദം. എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതോടെ മനുഷ്യരിലും എച്ച്.ഐ.വി പൂര്‍ണ്ണമായും സുഖപ്പെടുത്താനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ജീന്‍ എഡിറ്റിംങ് തെറാപി ഉപയോഗിച്ചാണ് എച്ച്.ഐ.വിക്കുള്ള മരുന്ന് തയ്യാറാകുന്നത്.ടെമ്പിള്‍ സര്‍വകലാശാല, നബ്രാസാ മെഡിക്കല്‍ സെന്റര്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ 30 ശാസ്ത്രഗവേഷകരുടെ ഗവേഷണത്തിന്റെ ഫലമായാണ് വഴിത്തിരിവായ കണ്ടെത്തല്‍. 23 എലികളില്‍ 9 എലികളുടെ എച്ച്‌ഐവി പൂര്‍ണമായും മാറ്റി. ആന്റിറെട്രോവൈറല്‍ എന്ന മരുന്നാണ് എച്ച്.ഐ.വിക്കെതിരെ പ്രധാനമായും ഉപയോഗിക്കുന്നത്. നിരന്തരമായ പരിശോധനകളിലൂടെ ശരീരത്തില്‍ വൈറസിന്റെ അളവ് കണക്കാക്കിയാണ് ചികിത്സ. അതുവഴി വര്‍ഷങ്ങള്‍ ആയുസ്സ് നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കും. ഇത് പലപ്പോഴും സാധാരണക്കാരെ സംബന്ധിച്ച് അസാധ്യമാണെന്നതാണ് ന്യൂനത. ലോകത്താകെ നിലവില്‍ 35 ദശലക്ഷത്തോളം എച്ച്.ഐ.വി ബാധിതരുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഇതില്‍ 22 ദശലക്ഷം പേര്‍ക്ക് മാത്രമാണ്…
Read Moreഇങ്ങനെയും ചിലര്‍ ഈ ലോകത്ത് ജീവിക്കുന്നുണ്ട് ! എച്ച്‌ഐവി പോസിറ്റീവായ 45 കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന സോളമന്‍ രാജ് കരുണയുടെ ആള്‍രൂപം
വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷമായിട്ടും കുട്ടികളുണ്ടാകാഞ്ഞതിനെത്തുടര്‍ന്നാണ് ഹൈദരാബാദ് സ്വദേശി സോളമന്‍ രാജും ഭാര്യയും ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. 1992ലായിരുന്നു വിവാഹം. അതിനുശേഷം ചെന്നൈയിലേക്ക് താമസം മാറ്റി. അതുപക്ഷെ, ഒരിക്കലും ഒരു ‘ബേബി ഷോപ്പിങ്ങ്’ ആയിരിക്കില്ലെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. താമസിക്കാന്‍ വീടില്ലാത്ത, വീടും കരുതലും ആവശ്യമുള്ള ഒരു കുഞ്ഞിനെയാവും ദത്തെടുക്കുന്നത് എന്നും ഇരുവരും തീരുമാനിച്ചു. അങ്ങനെയാണ് എച്ച്‌ഐവി ബാധിതരായ കുഞ്ഞിനെ ദത്തെടുക്കാം എന്ന് സോളമന്‍ ചിന്തിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പല്ലേ, എച്ച് ഐ വി-യെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ ഉണ്ടായ സമയമായിരുന്നു അത്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞതോടെ സോളമനും ഭാര്യയ്ക്കും കുട്ടികള്‍ ജനിച്ചു. അതുകൊണ്ട് തന്നെ ദത്തെടുക്കുക എന്നത് ഇരുവരും താല്‍ക്കാലികമായി മറന്നു. പക്ഷെ, ആ കുഞ്ഞുങ്ങള്‍ക്കായി താന്‍ ഒന്നും ചെയ്തില്ലല്ലോ എന്ന കുറ്റബോധം അയാളെ അലട്ടിക്കൊണ്ടിരുന്നു. അങ്ങനെ, സോളമന്‍ സാമൂഹിക സേവനത്തില്‍ സജീവമായി. അങ്ങനെയിരിക്കെ,…
Read Moreഗുരുതര പിശകുമായ പത്താംക്ലാസിലെ ബയോളജി പുസ്തകം കടന്നു പോയത് മൂന്നു വര്‍ഷം ! സെക്‌സുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തിയതിന്റെ പേരില്‍ പാഠഭാഗം തയ്യാറാക്കിയ അധ്യാപകന്റെ പണി തെറിക്കും; സംഭവം ഇങ്ങനെ…
പത്താംക്ലാസിലെ ബയോളജി പുസ്തകം സെക്‌സുമായി ബന്ധപ്പെട്ട ഗുരുതരപിശകുമായി കടന്നുപോയത് മൂന്നു വര്‍ഷം. കേരളത്തില്‍ പാഠപുസ്തകനിര്‍മ്മിതിയിലെ അനാസ്ഥയാണ് ഇതിലൂടെ വെളിപ്പെടുന്നത്. പുസ്തകം തയ്യാറാക്കിയ അധ്യാപകനെ പാഠപുസ്തക നിര്‍മ്മിതിയില്‍ നിന്നും പുറത്താക്കുമെന്നാണ് വിവരം. സെക്സ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തിയതിന്റെ പേരില്‍ പുറത്താകുന്ന ആദ്യ അധ്യാപകനായിരിക്കും അദ്ദേഹം. ആ മഹാനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ എസ്‌സിഇആര്‍റ്റി ആരംഭിച്ചു കഴിഞ്ഞു. പത്താംതരത്തിലെ ബയോളജി ടെക്സ്റ്റ്ബുക്കിലാണ് അബദ്ധം സംഭവിച്ചത്. എന്നാലും മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച അബദ്ധം കണ്ടെത്താന്‍ ഇത്രയും താമസിച്ചതിന്റെ കാരണം അന്വേഷിക്കുകയാണ് എസ്‌സിഇആര്‍ടി. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്‌സിഇആര്‍ടിയാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നത്. ബയോളജി ടെക്സ്റ്റിലെ നാലാം അധ്യായത്തിലാണ് അബദ്ധം സംഭവിച്ചത്. രോഗങ്ങളെ എങ്ങനെ മാറ്റിനിര്‍ത്താം എന്ന അധ്യായത്തിലായിരുന്നു ഇത് . വിവാഹപൂര്‍വ ബന്ധങ്ങളും വിവാഹേതര ബന്ധങ്ങളുമാണ് എച്ച്‌ഐവിക്ക് കാരണമാകുന്നത് എന്നാണ് പുസ്തകത്തിലെ തെറ്റായ പരാമര്‍ശം. മലപ്പുറം ജില്ലയിലെ ഒരു അധ്യാപികയാണ് തെറ്റ്…
Read More