45 മിനിറ്റ് ഹൃദയം നിലച്ചിട്ടും ജീവിച്ചിരിക്കുന്ന ആരാധ്യ വൈദ്യശാസ്ത്രത്തിന് അദ്ഭുതമാവുന്നു; ജനിച്ചത് സുഷിരമുള്ള ഹൃദയവുമായി

സുഷിരമുള്ള ഹൃദയവുമായി ജനിച്ച കുട്ടി 45 മിനിറ്റോളം ഹൃദയം നിലച്ചിട്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത് വൈദ്യശാസ്ത്രത്തിന് അദ്ഭുതമാകുന്നു. മുംബൈ സ്വദേശി ആരാധ്യ വാഗ് ആണ് ഈ അദ്ഭുത ശിശു. മുംബൈയിലെ വാഡിയ ആശുപത്രിയില്‍ കുട്ടി  ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു. ഹൃദയത്തിലെ സുഷിരം പരിഹകരിക്കാനായി ജനിച്ച മൂന്നാം മാസം നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് ആരാധ്യയുടെ ഹൃദയംചലനരഹിതമായത്. ഉടന്‍ കൃത്രിമമായി പള്‍സ് നല്‍കുന്ന യന്ത്രം ശിശുവിന്റെ ശരീരത്തില്‍ ഡോക്ടര്‍മാര്‍ ഘടിപ്പിച്ചു. ഇതോടെ ആരാധ്യ പതിയെ പള്‍സ് വീണ്ടെടുക്കുകയായിരുന്നു.ആരാധ്യക്കിപ്പോള്‍ കുഴപ്പങ്ങളൊന്നുമില്ലെന്നും സമപ്രായക്കാരായ കുട്ടികളെപ്പോലെ തന്നെ ജീവിക്കാമെന്നും ശിശുരോഗ വിഭാഗം തലവന്‍ ഡോ. ബിശ്വാസ് പാണ്ഡെ അറിയിച്ചു. 26 മണിക്കൂറോളം കൃത്രിമമായി പള്‍സ് നല്‍കിയപ്പോഴാണ് ഹൃദയം സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ നീലനിറത്തോടെയാണ് ആരാധ്യ ജനിച്ചത്. രക്തത്തില്‍ ഓക്‌സിജന്റെ അളവു കുറവാകുന്നതാണ് നീല നിറത്തിനു കാരണം.ഹൃദയത്തിലെ സുഷിരം മൂലം ആവശ്യമായ…

Read More