ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകമെമ്പാടുമുള്ള യുവാക്കളുടെ കണ്ണിലുണ്ണിയായ പ്രിയാ വാര്യരാണ് ഹോളി ആഘോഷത്തിലും താരം. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയാണ് പ്രിയ പ്രശസ്തയാവുന്നത്. പ്രിയയ്‌ക്കൊപ്പം ഗാനരംഗത്തില്‍ അഭിനയിച്ച റോഷന്‍ അബ്ദുല്‍ റഹൂഫും ഹോളി ആഘോഷത്തില്‍ പ്രിയയ്‌ക്കൊപ്പം ഉണ്ടായിരുന്നു. Holi Celebration 😍 #HappyHoli pic.twitter.com/7Dq4kC9VHJ — Priya Prakash Varrier (@PriyaPVarier) March 2, 2018 ഇരുവരുമൊന്നിച്ചുള്ള ഹോളി ആഘോഷത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. ‘ഇതിനു മുന്‍പ് ഇതുപോലെ ഒരിക്കലും ഹോളി ആഘോഷിച്ചിട്ടില്ല’, എന്നായിരുന്നു ഹോളി ആഘോഷത്തെക്കുറിച്ചുളള പ്രിയയുടെ വാക്കുകള്‍. തന്റെ ആരാധകര്‍ക്കായി ഹോളി ആശംസകളും പ്രിയ നേര്‍ന്നിട്ടുണ്ട്. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന സിനിമയാണ് ഒരു അഡാറ് ലവ്. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം വന്‍ഹിറ്റായിരുന്നു.…
Read More