ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച ആദ്യ ഞായറാഴ്ച അടിച്ചുപൊളിച്ച് ബ്രിട്ടീഷുകാര്‍. കൊറോണ ഭീഷണിയെല്ലാം മറന്നായിരുന്നു ഇന്നലെ സായിപ്പന്മാര് കൂട്ടത്തോടെ തെരുവുകളും ബീച്ചുകളും പാര്‍ക്കുകളും കൈയ്യടക്കിയത്. ബ്രിട്ടന് പുറമെ മറ്റ് മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഇതിന് സമാനമായ അവസ്ഥയാണ് ഇന്നലെ പ്രകടമായത്. മദ്യപിച്ച് മദോന്മത്തരായി സാമൂഹിക അകലം പാലിക്കണമെന്ന നിയമത്തിന് പുല്ലുവില നല്‍കിയായിരുന്നു ബ്രിട്ടീഷുകാരുടെ അറുമാദം. രണ്ടാം ഘട്ട കൊറോണ യൂറോപ്പിനെയും കൊണ്ടേ പോകൂ എന്നുള്ള ലോകാരോഗ്യ സംഘടനയുടെ പ്രവചനം ശരിവയ്ക്കും വിധത്തിലായിരുന്നു സായിപ്പന്മാരുടെ അഴിഞ്ഞാട്ടം. യുകെയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളില്‍ കാണാനാവുന്നതും സുരക്ഷ മറന്നുള്ള ആഘോഷത്തിന്റെ കാഴ്ചകളാണ്. ഞായറാഴ്ച താപനില 27 ഡിഗ്രിയ്ക്കു മുകളിലായിരുന്നു അതിനാല്‍ തന്നെ നല്ല ചൂടുള്ള കാലാവസ്ഥയെ പരമാവധി നുകരുകയെന്ന ലക്ഷ്യം മാത്രമേ ഇന്നലെ ബ്രിട്ടീഷുകാരുടെ പ്രവര്‍ത്തികളില്‍ നിഴലിച്ചിരുന്നുള്ളൂ. ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കുന്നുവെങ്കിലും രാജ്യം ഇപ്പോഴും കൊറോണ ഭീഷണിയില്‍ തന്നെയായതിനാല്‍ സാമൂഹിക അകലം പാലിച്ച്…
Read More