വിവാഹ മോചനത്തിനു ശേഷം മുഖത്തോടു മുഖം നോക്കാതെ നടക്കുന്ന മലയാളികളുടെ രീതിയല്ല വിദേശികള്‍ക്ക്. മിക്കവരും കൈകൊടുത്താ ണ് പിരിയുന്നത്. പിന്നീട് ഞങ്ങളിപ്പോള്‍ നല്ല സുഹൃത്തുക്കളാണെന്ന് പറയുകയും ചെയ്യും. പക്ഷേ മുന്‍ ഭര്‍ത്താവിനെ സഹോദരന് എന്ന് വിളിച്ചാലോ? ഹോളിവുഡ് താരങ്ങളായ ക്രിസ് മാര്‍ട്ടിനും ഗ്വനേത് പാല്‍ട്രോയും തമ്മില്‍ 2016 ലാണ് വേര്‍പിരിയുന്നത്. ഒരു പതീറ്റാണ്ടിലധികം നീണ്ട ദാമ്പത്ത്യത്തിന് തിരശ്ശീല വീണത് ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ചിരുന്നു. പതിമൂന്നു വയസ്സും പതിനൊന്നും വയസ്സുള്ള രണ്ട് കുട്ടികളുണ്ട് ഈ ദമ്പതികള്‍ക്ക്. കഴിഞ്ഞ വര്‍ഷം ഒരു ചാനലിന് നല്കിയി അഭിമുഖത്തില്‍ പാല്‍ട്രോ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. മുന്‍ ഭര്‍ത്താവിനെ സഹോദരന് എന്നാണ് പാല്‍ട്രോ വിശേഷിച്ചത്. വിവാഹ മോചനത്തെക്കുറിച്ചുള്ള ചോദ്യത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു നടി.വിവാഹ മോചനം വളരെ ദുഖം നിറഞ്ഞ സംഗതിയാണ്. എന്നെ സംബന്ധിച്ച് അത്ര എളുപ്പമല്ലായിരുന്നു. ക്രിസ് എനിക്ക് സഹോദരനെ പോലെയാണ്.…
Read MoreTag: holliwood
നീ അവിടെ നിന്നേ… ഒറിജിനലാണോയെന്ന് ഞാന്‍ ഒന്ന് പരിശോധിക്കട്ടെ ! ഹാര്‍വി പീഡന പരമ്പരയ്ക്കു തുടക്കമിട്ടതിങ്ങനെ; ആധുനിക കാസനോവയ്ക്കെതിരേ പരാതി 1000 കവിഞ്ഞു
ന്യൂയോര്‍ക്ക്: ”നീ അവിടെ നിന്നേ ഒറിജിനലാണോയെന്ന് ഞാനൊന്നു പരിശോധിക്കട്ടേ” ഹാര്‍വി വെയ്ന്സ്റ്റെയിന് എന്ന ആധുനീക കാസനോവ തന്റെ പീഡനപരമ്പരകള്‍ ആരംഭിച്ചത് ഈ ഡയലോഗോടു കൂടിയായിരുന്നു. ഹോളിവുഡ് നിര്‍മാതാവായ ഹാര്‍വിയ്ക്കെതിരേ മൂന്നു ബ്രിട്ടീഷ് നടിമാര്‍ കൂടി പരാതി നല്‍കിയതോടെ ഔദ്യോഗികമായി പരാതി നല്‍കിയവരുടെ എണ്ണം 49 ആയി. എന്നാല്‍ പീഡനത്തിനിരയായവരുടെ ”ഇന്റര്‍നെറ്റ് പട്ടിക” ആയിരം കടന്നു. ഇതോടെ നിര്‍മാതാവിനെതിരേ വിവിധ രാജ്യങ്ങളില്‍ അന്വേഷണം തുടങ്ങി. അലീസ മിലാനോയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇന്നലെ കൂടുതല്‍ വെളിപ്പെടുത്തല്‍ വന്നത്. ‘നിങ്ങള്‍ ഹാര്‍വിയുടെ പീഡനത്തിനിരയായോ? തുറന്നുപറയാന്‍ മടിയുണ്ടോ? എങ്കില്‍ ”എന്നെയും” എന്ന് പ്രതികരിക്കുക- ഇതായിരുന്നു അലിസയുടെ ട്വീറ്റ്. ഇതിനു ശേഷം ആയിരത്തിലേറെപ്പേരാണു ട്വിറ്ററിലൂടെ പീഡനങ്ങള്‍ വെളിപ്പെടുത്തിയത്. ഹോളിവുഡിലെ പ്രമുഖതാരങ്ങള്‍ ഹാര്‍വിയുടെ മോശം പെരുമാറ്റത്തിനെതിരേ പരസ്യപ്രതികരണം നടത്തിക്കഴിഞ്ഞു. ഈ മാസം അഞ്ചിന് ജോഡി കാന്റര്‍, മേഗന് ടുവേ എന്നിവര്‍ ചേര്‍ന്നു ന്യൂയോര്‍ക്ക്…
Read More