മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനം വന്നതിനു തൊട്ടുപിന്നാലെ പുറമേ നിന്നുള്ള ആളുകളുടെ കുത്തൊഴുക്കാണ് ഇവിടേക്ക്. ചുളുവിലയ്ക്ക് സാധനങ്ങള്‍ അടിച്ചെടുക്കാനുള്ള സംഘങ്ങള്‍ വ്യാപകമാണ്. ചുളുവില പ്രതീക്ഷിച്ച് ക്ലോസറ്റുകളില്‍ വരെയാണ് പലരുടെയും നോട്ടം. എന്നാല്‍ ചിലര്‍ ഫ്‌ളാറ്റുകളില്‍ നിന്നും ഒന്നും പൊളിച്ചു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന നിലപാടുകാരാണ്. അമ്പതുംഅറുപതും ലക്ഷങ്ങള്‍ മുടക്കിയാണ് പലരും ഫ്‌ളാറ്റുകള്‍ നവീകരിച്ചത്. അതിനാല്‍ തന്നെ ഇവയൊക്കെ പൊളിച്ചെടുക്കുമ്പോള്‍ ചങ്കു പൊളിയുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ചിലരാകട്ടെ കഴിയുന്നത്ര സാധനങ്ങള്‍ മാറ്റാനുള്ള ശ്രമത്തിലാണ്. സാധനങ്ങള്‍ മാറ്റിയശേഷം ഫ്‌ളാറ്റുകള്‍ പോലീസിനു െകെമാറുമെന്ന് മരട് ഭവനസംരക്ഷണ സമിതി കണ്‍വീനര്‍ ഷംസുദീന്‍ കരുനാഗപ്പിള്ളി പറഞ്ഞു. ചുളുവില പ്രതീക്ഷിച്ച് ആരും കറങ്ങി നടക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളാറ്റുകളില്‍ നിന്ന് ഉടമകള്‍ സാധനങ്ങള്‍ മാറ്റുമ്പോള്‍ അവരെ ചുറ്റിപ്പറ്റി നിരവധി ആളുകളാണ് നില്‍ക്കുന്നത്. എന്തെങ്കിലും കൊണ്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ തങ്ങള്‍ അത് എടുത്തുകൊള്ളാം എന്നാണ് ഇവരുടെ നിലപാട്.…
Read More