മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് സമ്മാനം ! ഹോം ഡെലിവറിയായി എത്തുന്ന സമ്മാനം കണ്ടാല്‍ ആരും തലയില്‍ കൈവച്ചു പോകും;വീഡിയോ കാണാം…

മാലിന്യം പൊതുനിരത്തില്‍ വലിച്ചെറിയുന്നവര്‍ക്ക് പലയിടത്തും കടുത്ത ശിക്ഷയാണ് നല്‍കുന്നത്. എന്നാല്‍ എത്ര ശിക്ഷകിട്ടിയാലും പഠിക്കാത്തവരാണ് പലരും. ഇത്തരത്തില്‍ തുടര്‍ച്ചയായി മാലിന്യം പൊതുവഴിയില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരേ വ്യത്യസ്ഥമായ ശിക്ഷ നടപ്പാക്കുകയാണ് ആന്ധ്രാപ്രദേശിലെ ഈ തീരദേശ പ്രദേശം. മാലിന്യം അശ്രദ്ധമായി വലിച്ചെറിയുന്ന ആളുകളുടെ വീട്ടിലേക്ക് മാലിന്യമടങ്ങിയ റിട്ടേണ്‍ ഗിഫ്റ്റ് എത്തിക്കുന്നതാണ് പുതിയ ശിക്ഷ. ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടായിരിക്കും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ ഇങ്ങനെയൊരു ശിക്ഷ നടപ്പിക്കുന്നത്. ഹൈദരാബാദില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള നഗരമായ കാക്കിനടയിലെ മുനിസിപ്പല്‍ കമ്മീഷ്ണര്‍ സ്വപ്നില്‍ ദിനകര്‍ ആണ് മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ‘റിട്ടേണ്‍ ഗിഫ്റ്റ്’ എന്ന പേരില്‍ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. നിരുത്തരവാദപരമായി മാലിന്യം കൈകാര്യം ചെയ്യുന്നവരുടെ വീടുകളിലേക്ക് കൂടുതല്‍ മാലിന്യം എത്തിക്കും. ഉത്തരവാദിത്ത മാലിന്യം സംസ്‌കരണം സംബന്ധിച്ച് നിരവധി ബോധവത്കരണ പരിപാടികള്‍ നടത്തുന്നതിനിടയിലാണ് ഇത്തരത്തിലുള്ള ശിക്ഷാരീതിയും പരീക്ഷിക്കുന്നത്. ‘മാലിന്യം ശേഖരിക്കാന്‍ ആളുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും കൃത്യമായ…

Read More