ഹോം ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാവിനെ പിടികൂടി പെയ്ഡ് ക്വാറന്റൈനിലാക്കി പോലീസ്. ദുബായില്‍ നിന്ന് 25ന് നാട്ടിലെത്തിയ എടത്വാ സ്വദേശിയായ യുവാവാണ് ഹോം ക്വാറന്റീന്‍ ലംഘിച്ച് എടത്വായിലും പരിസര പ്രദേശങ്ങളിലും കറങ്ങി നടന്നത്. എടത്വാ സിഐ ദ്വിജേഷിന്റെ നിര്‍ദ്ദേശ പ്രകാരം എസ്ഐ സിസില്‍ ക്രിസ്റ്റില്‍ രാജ് നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. ദുബായില്‍ നിന്ന് മുംബൈ വഴി വീട്ടിലെത്തിയ ഇയാളോട് 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ വീട്ടിലെത്തിയ അന്നു മുതല്‍ പല ഓട്ടോറിക്ഷകളില്‍ കറങ്ങി നടന്നതായി പറയുന്നു. എടത്വാ-തായങ്കരി റോഡില്‍ ഇല്ലിമൂട് ജംഗ്ഷന് സമീപത്തുവെച്ചാണ് ഇയാളെ പോലീസ് പിടികൂടുന്നത്. പിടിക്കപ്പെടുമ്പോള്‍ മദ്യപിച്ചിരുന്നതായും സൂചനയുണ്ട്. പിന്നീട് ഇയാളെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും സംയുക്തമായി ആംബുലന്‍സില്‍ കയറ്റി ആലപ്പുഴ പെയ്ഡ് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് അയച്ചു. ഇയാളുടെ വീട്ടില്‍ പ്രായമായ മാതാപിതാക്കള്‍ മാത്രമാണുള്ളത്. പ്രവാസിയായ…
Read MoreTag: home quarantine
കോവിഡ് ഹോട്ട്‌സ്‌പോട്ടില്‍ നിന്നെത്തിയ കുതിര പെട്ടു ! ഉടമസ്ഥനൊപ്പം കുതിരയെയും ക്വാറന്റൈനിലാക്കി; സംഭവം ഇങ്ങനെ…
കോവിഡ് ഹോട്ട്‌സ്‌പോട്ടില്‍ നിന്നെത്തിയ ആള്‍ക്കൊപ്പം അയാളുടെ കുതിരയെയും ക്വാറന്റൈന്‍ ചെയ്ത് അധികൃതര്‍. കാഷ്മീരിലെ രജൗരിയിലാണ് സംഭവം. ഹോട്ട്‌സ്പോട്ടായ ഷോപ്പിയാനില്‍നിന്നു തിരിച്ചെത്തിയതാണ് കുതിരയുടെ ഉടമസ്ഥന്‍. ഹോട്ട്സ്പോട്ട് ആയതിനാല്‍ ഏഴ് ദിവസം ഇദ്ദേഹത്തോട് അധികൃതര്‍ ഒരുക്കിയ സ്ഥലത്ത് ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചു. ഒപ്പം ഇദ്ദേഹത്തിന്റെ വളര്‍ത്തുമൃഗത്തേയും ഹോം ക്വാറന്റീനില്‍ ആക്കുകയായിരുന്നു. മൃഗങ്ങളിലെ രോഗവ്യാപനത്തെക്കുറിച്ച് പ്രതിരോധത്തെക്കുറിച്ചും കൃത്യമായ നിര്‍ദേശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും കുതിരയെയും 28 ദിവസം ക്വാറന്റീന്‍ ചെയ്യാനാണ് തീരുമാനം. ഉടമസ്ഥനും കുതിരയ്ക്കും നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ലെന്നും മൃഗങ്ങളിലും മനുഷ്യരിലും കോവിഡ് വൈറസ് ഘടന വ്യത്യസ്തമാണെന്നും മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ പ്രതികരിച്ചു. മുഖം മൂടിക്കെട്ടി നില്‍ക്കുന്ന കുതിരയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്.
Read More