ഹോംസ്റ്റേയുടെ മറവില്‍ വര്‍ക്കലയില്‍ അനാശാസ്യം നടത്തിവന്ന സംഘം പിടിയില്‍. അമ്മയും മകളും ഉള്‍പ്പെടെയുള്ള എട്ടംഗ സംഘമാണ് പിടിയിലായത്. കുരയ്ക്കണ്ണി മംഗ്ലാവ് മുക്കിന് സമീപം വീട് വാടകയ്ക്കെടുത്തായിരുന്നു ഇവര്‍ ഹോം സ്റ്റേ നടത്തിയിരുന്നത്. ഹോംസ്റ്റേയുടെ മറവില്‍ അനാശാസ്യമാണ് നടക്കുന്നതെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് സ്ഥാപനത്തെ നിരീക്ഷിച്ചു വരികയായിരുന്നു. പതിവായി ധാരാളം കോളജ് വിദ്യാര്‍ഥികള്‍ ഇവിടെയെത്താറുണ്ടെന്ന പരാതിയുയര്‍ന്നതോടെ പൊലീസ് ഇവരുടെ സ്ഥാപനത്തില്‍ പരിശോധന നടത്തുകയായിരുന്നു. വര്‍ക്കല സ്വദേശിയായ ബിന്ദുവും, പരവൂര്‍ സ്വദേശി ഗിരീഷും ഉള്‍പ്പെടെ എട്ടുപേരായിരുന്നു ഹോം സ്റ്റേയുടെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്. ബിന്ദുവാണ് ആവശ്യക്കാര്‍ക്കായി യുവതികളെ എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കാറും, മൊബൈല്‍ ഫോണുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെ ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനാകുമെന്നാണ് പൊലീസ് കരുതുന്നത്. അടുത്തിടെ കൊട്ടിയത്ത് വീട്ടില്‍ ഊണിന്റെ മറവില്‍…
Read MoreTag: home stay
കുട്ടികളുടെ പഠനത്തിന് സഹായമഭ്യര്‍ഥിച്ചപ്പോള്‍ വ്യവസായിയുടെ മനസ്സലിഞ്ഞു ! പിന്നീട് യുവതി ഇയാളില്‍ നിന്ന് തട്ടിയെടുത്തത് 15 പവനും 10000 രൂപയും; ആലപ്പുഴയിലെ ഹോംസ്‌റ്റേയില്‍ സംഭവിച്ചത്…
ആലപ്പുഴയിലെ ഹോംസ്‌റ്റേയില്‍ വിദേശ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ യുവതിയടക്കം രണ്ട് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. അറസ്റ്റിലായ പ്രതികളിലൊരാളുടെ ബന്ധുവായ യുവതി വഴി വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന് ഈ യുവതിക്കും ഇവരെ സഹായിച്ച കുളച്ചല്‍ സ്വദേശിക്കുമായാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇവരുടെ മൊെബെല്‍ സ്വിച്ച് ഓഫ് ആയതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി. കാറും കണ്ടെത്താനായിട്ടില്ല. സമാനരീതിയില്‍ ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ പിടിയിലായ കൊല്ലം വാടി കടപ്പുറത്ത് ഷിബു അഗസ്റ്റില്‍ (സിബിയോണ്‍ -30), ആലപ്പുഴ വഴിച്ചേരി മാര്‍ക്കറ്റ് കുരിശുപള്ളിപറമ്പില്‍ ജിജു ജിജി (21), വഴിച്ചേരി മാര്‍ക്കറ്റില്‍ സെന്റ് ഫിലോമിനാസ് സ്ട്രീറ്റില്‍ തോമസ് ജോണ്‍ (34) എന്നിവര്‍ റിമാന്‍ഡിലാണ്. 23 നാണ് വ്യവസായിയായ അങ്കമാലി സ്വദേശി തട്ടിപ്പിനിരയായത്. കുട്ടികളുടെ പഠനത്തിന് സഹായം അഭ്യര്‍ഥിച്ചാണ് യുവതി വ്യവസായിയെ…
Read More