ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ ! നാട്ടിലേക്ക് വന്ന ‘അതിഥികള്‍’ക്ക് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആകെ ആശയക്കുഴപ്പം; വലഞ്ഞ് അധികൃതര്‍…

നാട്ടിലേക്ക് മടങ്ങാന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നത് സംബന്ധിച്ച് ആലപ്പുഴയിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കടുത്ത ആശയക്കുഴപ്പം. എങ്ങനെ പേര് നല്‍കണമെന്ന് ചോദിച്ച് തൊഴിലാളികള്‍ പൊലീസ് സ്റ്റേഷനുകളിലടക്കം ബന്ധപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ഓഫിസുകളില്‍ നേരിട്ടെത്തുന്നവരും ഒട്ടേറെയാണ്. പേര് റജിസ്റ്റര്‍ ചെയ്യാന്‍ തൊഴിലാളികള്‍ എവിടെയും പോകേണ്ടതില്ലെന്നും ക്യാംപുകളില്‍ തന്നെ ഇരുന്നാല്‍ മതിയെന്നും ആലപ്പുഴ ജില്ലാ കലക്ടര്‍ എം.അഞ്ജന അറിയിച്ചു. എന്നാല്‍ ഇപ്പോഴും സര്‍ക്കാര്‍ ഓഫീസുകളില്‍ നിരവധി ആളുകളാണ് എത്തുന്നത്. റവന്യൂ ലേബര്‍ പൊലീസ് സംയുക്ത സംഘം ക്യാംപുകളിലെത്തി പേര് റജിസ്റ്റര്‍ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു. സ്വന്തം ചെലവിലാണ് തൊഴിലാളികള്‍ മടങ്ങേണ്ടത്. ഇന്ന് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ മടങ്ങാന്‍ കഴിയൂ.

Read More

കുടുംബത്തിന്റെ വിഷമം അവസാനിപ്പിച്ച് സ്‌മോക്കി ഒടുവില്‍ വീട്ടില്‍ തിരിച്ചെത്തി ! ആ സ്‌നേഹപ്രകടനം കണ്ടു നിന്നവരുടെ പോലും കണ്ണു നിറച്ചു…

കുടുംബത്തെ ദിവസങ്ങളോളം വേദനയിലാഴ്ത്തിയ ശേഷം ഒടുവില്‍ സ്‌മോക്കി തിരിച്ചെത്തി. പെരിന്തല്‍മണ്ണ നാലകത്ത് ഹുസൈന്റെ കാണാതായ ആഫ്രിക്കന്‍ ഗ്രേ തത്തയാണ് പല കൈമറിഞ്ഞ് ഒടുവില്‍ വീട്ടുകാരുടെ സ്‌നേഹത്തിലേക്കു തിരിച്ചെത്തിയത്. കാണാതായ തത്തയ്ക്കു വേണ്ടി പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കുകയും സമീപപ്രദേശങ്ങളിലെല്ലാം അന്വേഷണം നടത്തുകയും ചെയ്തെങ്കിലും വിവരമൊന്നും ലഭിക്കാതെ കഴിയുകയായിരുന്നു ഹുസൈനും കുടുംബവും. ദിവസങ്ങളായി തത്തയെ അന്വേഷിച്ചലയുന്ന ഹുസൈനെ കുറിച്ച് കഴിഞ്ഞ ദിവസം പത്രത്തില്‍ വാര്‍ത്ത നല്‍കിയതാണ് തത്തയെ കണ്ടെത്താന്‍ സഹായകമായത്. മൂന്ന് വര്‍ഷം മുന്‍പ് കോയമ്പത്തൂരില്‍നിന്നു വാങ്ങിയ സ്‌മോക്കിയെ കഴിഞ്ഞദിവസം കൂടുതുറന്ന് ശുശ്രൂഷിക്കുന്നതിനിടയാണ് കാണാതായത്. പുറത്തേക്കു പറന്ന തത്തയെ അടുത്ത കെട്ടിടത്തിനു മുകളില്‍വച്ച് കാക്കക്കൂട്ടം ആക്രമിക്കുന്നതു കണ്ട ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ രക്ഷിച്ച് കൊണ്ടുപോവുകയായിരുന്നു. ഇവര്‍ തത്തയെ സംരക്ഷിച്ച് മറ്റൊരു തമിഴ്നാട് സ്വദേശിക്കു വിറ്റു. ഇയാളില്‍നിന്ന് ഇതൊന്നുമറിയാതെ ചീരട്ടമണ്ണ സ്വദേശി രാജേഷ് തത്തയെ വാങ്ങി. പത്ര വാര്‍ത്ത കണ്ട…

Read More

മണ്ണിടിഞ്ഞു വീണ് അപകടാവസ്ഥയിലായ വീടിന് വന്‍ ഭീഷണിയായി മണ്‍തിട്ട; മണ്ണുനീക്കുന്നതില്‍ സ്ഥലമുടമയുടെ എതിര്‍പ്പ് വിലങ്ങു തടിയായതോടെ വീട്ടില്‍ താമസിക്കാനാവാതെ വലഞ്ഞ് കുടുംബം…

സീതത്തോട്: കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീണ് വീട് അപകടാവസ്ഥയില്‍. വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതോടെ വീടിനുള്ളില്‍ താമസിക്കാനാവാതെ വലയുകയാണ് സീതക്കുഴി മനുഭവനില്‍ ഉണ്ണികൃഷ്ണന്‍ നായരും കുടുംബവും. ഓഗസ്റ്റ് 15നാണ് ഉണ്ണികൃഷ്ണന്‍ നായരുടെ വീടിനു മുകളിലേക്ക് അയല്‍വാസിയുടെ ഭൂമിയിലെ മണ്ണിടിഞ്ഞു വീണത്. സംഭവസമയത്ത് വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പിഞ്ചുകുട്ടികളടക്കമുള്ള കുടുംബാംഗങ്ങള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ഇവര്‍ വീടുപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റുകയായിരുന്നു. വീടിനു മേല്‍ പതിച്ച കല്ലും മണ്ണും പിന്നീട് ഉണ്ണികൃഷ്ണന്‍ നായര്‍ നീക്കം ചെയ്‌തെങ്കിലും ഇപ്പോള്‍ വീടിനു പിന്നിലായി വലിയ മണ്‍തിട്ട രൂപപ്പെട്ടിരിക്കുകയാണ്. അപകട ഭീഷണിയായി നില്‍ക്കുന്ന മണ്ണ് കുറേക്കൂടി നീക്കം ചെയ്യാതെ വീട്ടില്‍ താമസിക്കുന്നത് അപകടമാണെന്ന് സ്ഥലം സന്ദര്‍ശിച്ച റവന്യൂ-പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മണ്ണ് നീക്കം ചെയ്യാന്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്ന സ്ഥലമുടമയുടെ നിലപാടാണ് ഇപ്പോള്‍…

Read More