കഴിഞ്ഞ ഏതാനും ദിവസങ്ങളായി കല്ലട ബസാണ് കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന്. ബസ് യാത്രയ്ക്കിടെ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച കഥ പുറത്തു വന്നതിനു പിന്നാലെ നിരവധി ആളുകളാണ് കല്ലടയില്‍ തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തു വന്നിരിക്കുന്നത്. അപമര്യാദയായി പെരുമാറിയ കല്ലട സുരേഷ് ബസ് ജീവനക്കാരനെ കൈകാര്യം ചെയ്ത യുവതിയുടെ പോസ്റ്റ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ആറ് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് ഹണി ഭാസ്കരന് എന്ന യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ജീവനക്കാരന് അപമര്യാദയായി പെരുമാറിയത് യാത്രക്കിടയില്‍ ബാലന്‍സ് തെറ്റി വീഴുന്നതായി അഭിനയിച്ച് തന്റെ ശരീരത്തില്‍ ജീവനക്കാരന് സ്പര്‍ശിച്ചു. ശരീരത്തില്‍ പുഴു കേറിയ പോലെ അറപ്പ് തോന്നിയെന്നാണ് ഹണി പറയുന്നത്. അവസാനം സുഹൃത്തുക്കളെത്തി. കിളിയെ കോളറിന് പിടിച്ച് എന്റെ മുന്നിലേക്ക് വലിച്ച് നിര്‍ത്തി. ‘തല്ലെടീ…’ എന്നൊരു അലര്‍ച്ച കേട്ടതും മൂക്കടച്ച്…
Read More