മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള നടിമാരില്‍ ഒരാളാണ് ഹണി റോസ്. 2005ല്‍ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി മലയാള സിനിമയില്‍ അരങ്ങേറിയത്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു അത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടെങ്കിലും ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ നായികാവേഷം താരത്തിന്റെ കരിയറില്‍ വഴിത്തിരിവായി. പിന്നീട് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധ്യമാവാനും നടിയ്ക്കു കഴിഞ്ഞു. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ ആണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാമിനി എന്ന ലെസ്ബിയന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് താരം ഏറെ കൈയ്യടി നേടി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഹണി റോസ് ഉദ്ഘാടന വേദികളിലേയും പ്രിയതാരമാണ്. തന്റെ വിശേഷങ്ങളും ഉദ്ഘാടന ചിത്രങ്ങളും ഒക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യയിലാകെ സജീവമാവുകയാണ് ഹണി റോസ്. തെലുങ്ക് ചിത്രമായ വീര…
Read More