അറുപതുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 82 ലക്ഷം തട്ടിയ കേസില്‍ മൂന്നു പേര് പിടിയില്‍. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശ്രീനഗര്‍ സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഇയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുടക് സ്വദേശികളായ റീന അന്നമ്മ (40), സ്നേഹ (30), സ്നേഹയുടെ ഭര്‍ത്താവ് ലോകേഷ് (26) എന്നിവരെ കര്‍ണാടകയിലെ ജയനഗര്‍ പോലീസാണ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഒരു സുഹൃത്താണ് തനിക്ക് റീനയെ പരിചയപ്പെടുത്തിത്തന്നതെന്ന് അറുപതുകാരന് പരാതിയില്‍ പറയുന്നു. റീനയുടെ അഞ്ചു വയസ്സുള്ള കാന്‍സര്‍ ബാധിതനായ മകന്റെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ഥിച്ചായിരുന്നു ഇത്. ഹോട്ടലില്‍വച്ച് കണ്ടുമുട്ടിയപ്പോള്‍ 5000 രൂപ കൈമാറി. പിന്നീട് പലസമയത്ത് വിവിധ ആവശ്യങ്ങള്‍ പറഞ്ഞത് പണം വാങ്ങിയതായി പരാതിയില്‍ പറയുന്നു. മേയ് ആദ്യ വാരം ഇലക്ട്രോണിക്സ് സിറ്റിക്കടുത്തുള്ള ഹൊസ്കുര്‍ ഗേറ്റിലെ ഒരു ഹോട്ടലിലേക്ക് ക്ഷണിച്ച റീന,…
Read MoreTag: honey trap
മെഹറിന്റെ വലയില്‍ ഈയാംപാറ്റകളെപ്പോലെ വീണ് യുവാക്കള്‍ ! പണംതട്ടാന്‍ മതപരിവര്‍ത്തന ഭീഷണി ഉള്‍പ്പെടെയുള്ള തന്ത്രങ്ങള്‍
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന യുവാക്കളെ ഫ്ളാറ്റിലേക്ക് ക്ഷണിച്ച് ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടുന്ന മെഹര്‍ എന്ന നേഹയും സംഘവും നടത്തി വന്നത് വന്‍തട്ടിപ്പ്. പോലീസ് പിടിയിലായ മോഡല്‍ മെഹറിന്റെ വലയില്‍ വീണിരുന്നവരില് അധികവും 20നും 50നും ഇടയില്‍ പ്രായമുള്ളവര്‍.ഇതില്‍ തന്നെ 25-30 പ്രായമുള്ളവരാണ് അധികവും. വലയിലാക്കുന്ന യുവാക്കളെ വശീകരിച്ച് ഫ്ളാറ്റിനകത്തെത്തിച്ച ശേഷം സംഘത്തിലെ മറ്റുള്ളവരുടെ സഹായത്തോടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ് ഇവരുടെ രീതി. പിന്നീടാണ് വിലപേശല്‍. മെസേജിംഗ് ആപ്പായ ടെലഗ്രാം വഴിയാണ് നേഹ തന്റെ ഇരകള്‍ക്കുള്ള വലയെറിയുക. പരിചയപ്പെട്ടു കഴിഞ്ഞാല്‍ ഇവരെ ജെപി നഗറിലെ വസതിയിലേക്ക് ക്ഷണിക്കും. ഇവിടേക്കെത്തുന്ന പുരുഷന്മാരെ ബിക്കിനി ധരിച്ച് അകത്തേക്ക് ക്ഷണിക്കും. അകത്തു കയറിയ ഉടന്‍ നേഹ ഇവരോടൊപ്പം സെല്‍ഫിയെടുക്കും. പിന്നീടുള്ള ദൃശ്യം പകര്‍ത്താന്‍ സംഘം തയ്യാറായിരിക്കും. ഇരയുടെ ഫോണ്‍ തട്ടിയെടുത്തശേഷം കോണ്ടാക്ട് ലിസ്റ്റില്‍നിന്ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നമ്പര്‍ ശേഖരിക്കലാണ് അടുത്ത ഘട്ടം. ആവശ്യപ്പെടുന്ന…
Read Moreഹണിട്രാപ്പില്‍ കുടുക്കി 75കാരനില്‍ നിന്ന് തട്ടിയത് 11 ലക്ഷം രൂപ ! സീരിയല്‍ നടി പിടിയില്‍
കേരള സര്‍വകലാശാല മുന്‍ ജീവനക്കാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സീരിയല്‍ നടി അടക്കം രണ്ടുപേര്‍ തിരുവനന്തപുരത്ത് പിടിയില്‍. മലയാലപ്പുഴ സ്വദേശി നിത്യ ശശി, സുഹൃത്ത് ബിനു എന്നിവരാണ് പിടിയിലായത്. കേരളാ സര്‍വകലാശാല മുന്‍ ജീവനക്കാരനായ വിരമിച്ച സൈനികന് കൂടിയാണ് ഇയാളില്‍ നിന്ന് 11 ലക്ഷം രൂപയാണ് പ്രതികള്‍ പണം തട്ടിയത്. 75 വയസ്സുകാരനായ പരാതിക്കാരന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയാണ് പണം തട്ടിയത്.
Read Moreപാക് സുന്ദരി സാറയുടെ നഗ്നതയില്‍ വീണപ്പോള്‍ കുരുല്‍ക്കര്‍ നല്‍കിയത് നിര്‍ണായക പ്രതിരോധ രഹസ്യങ്ങള്‍ ! ബന്ധം തുടര്‍ന്നത് ഒരു വര്‍ഷത്തോളം
ഇന്ത്യന്‍ പ്രതിരോധ ശാസ്ത്രജ്ഞനെ ഹണിട്രാപ്പില്‍ കുരുക്കി പാക് ചാരസുന്ദരിയെടുത്തത് രാജ്യത്തിന്റെ പ്രതിരോധം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ബ്രഹ്മോസ് അടക്കം ഇന്ത്യന്‍ മിസൈലുകളുടെയും പ്രതിരോധ ഗവേഷണ പദ്ധതികളുടെയും രഹസ്യ വിവരങ്ങള്‍. മേയ് മൂന്നിന് അറസ്റ്റിലായ ഡി.ആര്.ഡി.ഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന്) ശാസ്ത്രജ്ഞന് പ്രദീപ് കുരുല്ക്കര്ക്കെതിരേ (59) മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് നല്കിയ കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. പൂനെ യെര്‍വാദ ജയിലില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് ഇയാള്‍. ബ്രിട്ടനില്‍ സോഫ്റ്റ്വെയര് എന്‍ജിനിയര്‍ സാറ ദാസ്ഗുപ്ത എന്ന പേരില്‍ വാട്ട്സ്ആപ്പിലാണ് ചാരസുന്ദരി കുരുല്‍ക്കറിനെ പരിചയപ്പെട്ടത്. സാറ, ജുഹി അറോറ എന്നീ വ്യാജ അക്കൗണ്ടുകളുണ്ടാക്കി +44 ലണ്ടന്‍ കോഡുള്ള നമ്പരില്‍ നിന്ന് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച് കെണി ഒരുക്കി. 2022 ജൂണ്‍ മുതലുള്ള ചാറ്റുകളുണ്ട്. സംശയം തോന്നിയ ഡി.ആര്.ഡി.ഒ 2023 ഫെബ്രുവരിയില്‍ സാറയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. അപ്പോള്‍ മറ്റൊരു…
Read Moreഎംഡിഎംഎയുമായി പിടിയിലായ ഇന്‍സ്റ്റഗ്രാം താരമായ യുവതി ഹണിട്രാപ്പ് കേസിലും പ്രതി ! നിശാപാര്‍ട്ടികളില്‍ സജീവം…
പാലക്കാട്ട് എംഡിഎംഎയുമായി പിടിയിലായ യുവാവും യുവതിയും ബംഗളൂരുവില്‍ നിന്ന് ലഹരിമരുന്നുമായി വന്നത് കൊച്ചിയിലേക്കെന്ന് പോലീസ്. ബാഗിലൊളിപ്പിച്ചാണ് കടത്തിയതെന്നും ഇതിന്റെ ഉറവിടം അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പാലക്കാട് കസബ പോലീസ് പറഞ്ഞു. തൃശ്ശൂര്‍ സ്വദേശികളായ ഷമീന, മുഹമ്മദ് റഹീസ് എന്നിവരെയാണ് കഴിഞ്ഞദിവസം 62 ഗ്രാം എംഡിഎംഎയുമായി പാലക്കാട് കസബ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍നിന്ന് ആഡംബരവാഹനത്തില്‍ വരുന്നതിനിടെ പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും ലഹരിമരുന്ന് കണ്ടെടുക്കുകയുമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ മുപ്പതിനായിരത്തിനടുത്ത് ഫോളോവേഴ്സ് ഉള്ള ഷമീന മിസിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ റണ്ണറപ്പാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ അവകാശപ്പെട്ടിരുന്നു. പിടിയിലായ ഷമീന നേരത്തെ കൊടുങ്ങല്ലൂര്‍, തിരുവമ്പാടി സ്റ്റേഷനുകളില്‍ ഹണിട്രാപ്പ് കേസില്‍ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ഷമീനയും റഹീസും സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചാണ് ബെംഗളൂരുവില്പോയത്. അവിടെനിന്ന് ലഹരിമരുന്നുമായി തിരികെ വരുന്നതിനിടെയാണ് രണ്ടുപേരെയും പിടികൂടിയതെന്നും ബാഗിലാണ് ഇവര്‍ എംഡിഎംഎ ഒളിപ്പിച്ചിരുന്നതെന്നും പോലീസ്…
Read Moreയുവാവിനെ ഹണിട്രാപ്പില്‍ വീഴ്ത്താന്‍ യുവതിയുടെ ശ്രമം ! ഹോട്ടലില്‍ മുറിയെടുക്കാന്‍ ആവശ്യപ്പെട്ടു…
കൊച്ചിയില്‍ യുവാവിനെ ഹണിട്രാപ്പില്‍ വീഴ്ത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് റോഡ് സ്വദേശി മനീഷ(26), സുഹൃത്ത് മട്ടാഞ്ചേരി ഗുജറാത്തി റോഡ് സ്വദേശി സുനി (34) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ടൈല്‍ ജോലി ചെയ്യുന്ന യുവാവ് ഫ്ളാറ്റിലെ ജോലിക്കിടെയാണ് അവിടെ വീട്ടുജോലി ചെയ്തിരുന്ന മനീഷയെ പരിചയപ്പെട്ടത്. ഇതിനിടെ യുവാവില്‍ നിന്നു മനീഷ 2000 രൂപ കടം വാങ്ങി. തുടര്‍ന്ന് എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ മുറിയെടുക്കാന്‍ മനീഷ യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. 15നു ഹോട്ടലില്‍ മുറിയെടുത്ത് യുവാവ് കാത്തിരുന്നു. സുനിയുമൊന്നിച്ചാണ് മനീഷ ഹോട്ടലില്‍ എത്തിയത്. സുനിയെ പുറത്തു നിര്‍ത്തി മനീഷ മുറിയില്‍ കയറി. കോളിങ് ബെല്‍ അടിച്ച് മുറിയിലേക്കു കയറിയ സുനി യുവാവിനെ ചവിട്ടിവീഴ്ത്തി, ഇടിവള കൊണ്ട് മുഖത്തിടിച്ചു. കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ മാല പിടിച്ചുപറിച്ചു. സുനിയുടെ ഭാര്യയാണ് മനീഷ…
Read Moreവ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കിയ സംഭവം ! ഹണിട്രാപ്പ് സാധ്യത അന്വേഷിച്ച് പോലീസ്…
മലപ്പുറത്ത് വ്യാപാരിയെ കൊലപ്പെടുത്തിയ മൃതദേഹം ട്രോളിബാഗിലാക്കിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. സംഭവത്തില്‍ ഇതിനോടകം മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സിദ്ധിഖിന്റെ ഹോട്ടലിലെ ജീവനക്കാരായ ഷിബിലി, ഷിബിലിയുടെ സുഹൃത്ത് ഫര്‍ഹാന, ചിക്കു എന്ന ആഷിക്ക് എന്നിവരാണ് പിടിയിലായത്. ചെന്നൈയില്‍വച്ചാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തിയ രണ്ടു പെട്ടികളില്‍ കൊല്ലപ്പെട്ട കോഴിക്കോട് ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ മൃതദേഹമാണെന്നാണ് സംശയം. ഒന്‍പതാം വളവിലാണ് രണ്ടു ട്രോളി ബാഗുകള്‍ കണ്ടെത്തിയത്. കേസില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ രാവിലെ ആരംഭിക്കും. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദിഖ് (58) ആണു കൊല്ലപ്പെട്ടത്. സിദ്ദീഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസയില്‍ വച്ചാണ് കൊലപ്പെടുത്തിയതെന്നാണ് നിഗമനം. കൊലപാതകത്തിനു പിന്നില്‍ ഹണി ട്രാപ്പാണോ എന്നും അന്വേഷിക്കുന്നുണ്ട്. മരിച്ച സിദ്ദിഖിന്റെ ഭാര്യ: ഷക്കീല. മക്കള്‍: ഷുഹൈല്‍, ഷിയാസ്, ഷാഹിദ്, ഷംല.…
Read Moreകോളജ് വിദ്യാര്‍ഥിനിയുടെ ഹണിട്രാപ്പില്‍പ്പെട്ടു ! വീഡിയോ അശ്ലീലസൈറ്റില്‍ പ്രചരിച്ചതോടെ 72കാരന് ജീവനൊടുക്കി…
കോളജ് വിദ്യാര്‍ഥിനിയുമായുള്ള സെക്സ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനുപിന്നാലെ 72 വയസ്സുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അസമിലെ ജോര്‍ഹട്ട് ജില്ലയിലാണ് സംഭവം. ദര്‍ശന ഭരാലി എന്ന പെണ്‍കുട്ടിയാണ് വയോധികനെ ഹണിട്രാപ്പില്‍ കുടുക്കിയത്. പെണ്‍കുട്ടിയടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വയോധികന് അറിയാതെ പെണ്‍കുട്ടി വീഡിയോ പകര്‍ത്തുകയും പിന്നീട് പോണ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ജോര്‍ഹട്ടിലെ ആളുകള്‍ക്കിടയില്‍ വീഡിയോ പ്രചരിച്ചതോടെ നാണക്കേടും അപമാനവും സഹിക്കാനാകാതെ വയോധികന് ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രതി ദര്ശനയ്ക്കെതിരേ കര്‍ശന നടപടി വേണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. മുമ്പും ദര്‍ശന പുരുഷന്മാരുടെ അശ്ലീല വിഡിയോ വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. ദര്‍ശനയെയും മറ്റ് രണ്ട് വിദ്യാര്‍ഥികളെയും മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Read Moreവ്യവസായിയെ ലോഡ്ജിലെത്തിച്ച് ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമം ! ഒളിവിലായിരുന്ന യുവതി പിടിയില്‍…
ഹണിട്രാപ്പ് കേസില്‍ ഒളിവില്‍ പോയ ഒന്നാം പ്രതി പിടിയില്‍. തൃശൂര്‍ മോനടി വെള്ളികുളങ്ങര മണമഠത്തില്‍ സൗമ്യ ശ്യാംലാലിനെയാണ്(35) വിദേശത്തുനിന്നു മടങ്ങുംവഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്. മാരാരിക്കുളത്ത് റിസോര്‍ട്ട് നടത്തുന്നയാളെ ഹണി ട്രാപ്പില്‍പ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. കൂട്ടുപ്രതികള്‍ പിടിയിലായതിനു പിന്നാലെ ഒരു വര്‍ഷം മുന്‍പാണ് സൗമ്യ യുഎഇയിലേക്കു കടന്നത്. തുടര്‍ന്ന് ഇവര്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇവരെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ച ശേഷം മണ്ണഞ്ചേരി പോലീസിനെ അറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സൗമ്യയെ റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റ് 10 പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാരാരിക്കുളം വടക്ക് വാറാന്‍ കവലയ്ക്ക് സമീപം റിസോര്‍ട്ട് നടത്തുന്ന നാല്പത്തിമൂന്നുകാരനാണ് തട്ടിപ്പിന് ഇരയായത്. സാമ്പത്തിക ഞെരുക്കം നേരിട്ടിരുന്ന…
Read Moreയുവതിയ്ക്ക് വിവാഹാലോചനയുമായി മധ്യവയസ്കനെ സമീപിച്ചത് ഭര്‍ത്താവ് ! 53കാരനില്‍ നിന്ന് ദമ്പതികള്‍ തട്ടിയത് 41 ലക്ഷം; യുവതി ഒളിവില്‍…
വിവാഹ വാഗ്ദാനം നല്കി മധ്യവയസ്കനെ പ്രലോഭിപ്പിച്ച് 41 ലക്ഷം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഭര്‍ത്താവ് മരിച്ച യുവതിയാണെന്ന വ്യാജേന ഭാര്യയെ മുന്നില്‍ നിര്‍ത്തി തട്ടിപ്പ് നടത്തിയ കടമ്പഴിപ്പുറം സ്വദേശി സരിന് കുമാര്‍ (37) ആണ് പോലീസിന്റെ പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ച് വിവാഹ തട്ടിപ്പുകേസുകളില്‍ പ്രതിയായ ഭാര്യ ശാലിനി (36) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. 53കാരനാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. പ്രമുഖ മലയാള പത്രങ്ങളില്‍ പുനര്‍വിവാഹത്തിന് ആലോചന ക്ഷണിച്ച പരസ്യദാതാവിന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ച യുവതിയാണെന്ന വ്യാജേനയാണ് ശാലിനി സ്വയം പരിചയപ്പെടുത്തിയത്. മധ്യപ്രദേശില്‍ അധ്യാപികയാണെന്നാണ് പറഞ്ഞിരുന്നത്. പരസ്യം നല്കിയ 53 കാരന്റെ ഫോണില്‍ സന്ദേശങ്ങള്‍ അയച്ചു സൗഹൃദം നടിച്ചു. വാഹനാപകടത്തില്‍ മരിച്ച ആദ്യ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പലരില്‍നിന്ന് കടം വാങ്ങിയാണ് ആശുപത്രി ചെലവ് നടത്തിയെന്നു പറഞ്ഞ് പലതവണയായി 41 ലക്ഷം…
Read More