കൊച്ചി: ഓടുന്ന കാറിനുള്ളിൽ പത്തൊന്‍പതുകാരി മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതികളുമായി പോലീസ് ഇന്ന് കാക്കനാട്ടെ ഓയോ റൂമിൽ തെളിവെടുപ്പ് നടത്തും. കൂട്ട ബലാത്സംഗത്തിനുശേഷം മോഡലിനെ കാക്കനാട് ഇൻഫോപാർക്കിനു സമീപത്തെ ഓയോ റൂമിലാണ് പ്രതികളെ ഇറക്കിവിട്ടത്.കാസർഗോഡ് സ്വദേശിയായ മോഡലിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ രാജസ്ഥാൻ രാംവാല രഘുവ സ്വദേശി ഡിംപിൾ ലാന്പ(ഡോളി21), കൊടുങ്ങല്ലൂർ പരാരത്ത് വീട്ടിൽ വിവേക് സുധാകരൻ(26), കൊടുങ്ങല്ലൂർ മേത്തല കുഴിക്കാട്ടു വീട്ടിൽ നിധിൻ മേഘനാഥൻ(35), കൊടുങ്ങല്ലൂർ കാവിൽ കടവ് തായ്ത്തറ വീട്ടിൽ ടി.ആർ. സുദീപ്(34) എന്നിവരുമായാണ് എറണാകുളം സൗത്ത് പോലീസ് തെളിവെടുപ്പ് നടത്തുന്നത്. ഇന്നലെ പ്രതികളുമായി പീഡനത്തിന് ഇരയായ മോഡലും പ്രതികളും ഡിജെ പാർട്ടിക്കെത്തിയ രവിപുരത്ത് ഫ്ളൈ ഹൈ ബാർ, അവിടത്തെ പാർക്കിംഗ് ഏരിയ, ഇവർ ഭക്ഷണം കഴിച്ച ഹോട്ടൽ എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തുകയുണ്ടായി. തെളിവെടുപ്പ് രണ്ടു മണിക്കൂർ നീണ്ടു നിന്നു.…
Read MoreTag: honey trap
നാലുവര്‍ഷം കൊണ്ട് അര്‍ച്ചന നാഗ് സമ്പാദിച്ചത് 30 കോടി രൂപ ! ഹണിട്രാപ്പ് കേസില്‍ ഇഡി അന്വേഷണവും
ഒഡീഷയിലെ ഉന്നത രാഷ്ട്രീയ നേതാക്കളടക്കമുള്ളവരെ ഹണിട്രാപ്പില്‍ കുടുക്കി അര്‍ച്ചന നാഗ് എന്ന യുവതി പണം തട്ടിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഇടപെടുന്നതായി വിവരം. കേസിലെ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി. അന്വേഷിക്കുക. അര്‍ച്ചനയുടെ അറസ്റ്റിലേയ്ക്ക് നയിച്ച കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇ.ഡി. ആവശ്യപ്പെട്ടതായി ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷപാര്‍ട്ടികള്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സിയുടെ നടപടി. കേസിലെ സാമ്പത്തിക ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും പോലീസിന് അന്വേഷിക്കാനാകില്ലെന്ന് കമ്മിഷണര്‍ പറഞ്ഞു. സ്വകാര്യ വ്യക്തികള്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ തന്നെ ഇ.ഡിയോ ആദായനികുതി വകുപ്പോ കേസില്‍ ഇടപെടേണ്ടിവരും. അര്‍ച്ചനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടി റിസര്‍വ് ബാങ്കിന് നേരത്തെ കത്തെഴുതിയിരുന്നതായും കമ്മിഷണര്‍ സൗമേന്ദ്ര പ്രിയദര്‍ശനി കൂട്ടിച്ചേര്‍ത്തു. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ അര്‍ച്ചനയും ഭര്‍ത്താവും 30 കോടി രൂപയുടെ…
Read Moreസുഹൃത്തുക്കളായ പെണ്‍കുട്ടികളെ ഉപയോഗിച്ച് 73കാരനായ വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി ! യുവനടന് പിടിയില്‍…
പെണ്‍കുട്ടികളെ ഉപയോഗിച്ച് 73-കാരനായ വ്യവസായിയായ തേന്‍കെണിയില്‍പ്പെടുത്തി പണംതട്ടിയെടുത്ത സംഭവത്തില്‍ യുവനടന് അറസ്റ്റില്‍. ജെപി നഗര്‍ സ്വദേശിയായ യുവരാജ് (യുവ) ആണ് അറസ്റ്റിലായത്. ഇയാളുടെ പെണ്‍സുഹൃത്തുക്കളായ കാവന, നിധി എന്നിവരേയും പോലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. നാലുവര്‍ഷം മുമ്പാണ് വ്യവസായി കാവനയുമായി പരിചയത്തിലായത്. ഒരാഴ്ചമുമ്പ് കാവന വ്യവസായിക്ക് നിധിയെന്ന കൂട്ടുകാരിയെ പരിചയപ്പെടുത്തിക്കൊടുത്തു. വ്യവസായി ഇരുയുവതികളുമായ് വാട്സ്ആപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പതിവായി കൈമാറിയിരുന്നു. പിന്നീട് ഓഗസ്റ്റ് മൂന്നിന് ഒരിടത്ത് വെച്ച് കാണണമെന്ന് യുവതികളിലൊരാള്‍ വ്യവസായിയെ അറിയിച്ചു. ഇതനുസരിച്ച് വ്യവസായി സ്ഥലത്തെത്തിയെങ്കിലും അജ്ഞാതരായ രണ്ടുപേര്‍ ചേര്‍ന്ന് കാറില്‍ ബലമായി കയറ്റിയിട്ട് തങ്ങള്‍ പോലീസാണെന്നും യുവതികളുമായുള്ള വാട്സാപ്പ് ചാറ്റിന്റെ പേരില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. പണം നല്കിയാല് കേസില്‍ നിന്നും ഒഴിവാക്കാമെന്ന് ഇവര്‍ പറഞ്ഞത് അനുസരിച്ച് വ്യവസായി ആദ്യം 3.40 ലക്ഷം രൂപയും പിന്നീട് ആറുലക്ഷം രൂപയും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ചാറ്റുകളുടെ…
Read Moreനഗ്നവീഡിയോ കാട്ടി വ്യാപാരിയില്‍ നിന്ന് തട്ടിയത് എട്ടു ലക്ഷം രൂപ ! 67കാരന് പണികിട്ടിയതിങ്ങനെ…
നഗ്നവീഡിയോ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി വ്യാപാരിയില്‍ നിന്നു തട്ടിപ്പു സംഘം തട്ടിയത് എട്ടു ലക്ഷം രൂപ. സംഭവം ഇങ്ങനെ…വാട്സാപ്പില്‍ ഒരു യുവതിയുടെ സന്ദേശം വന്നതിനെത്തുടര്‍ന്ന് ഇദ്ദേഹം മറുപടി നല്കി. ഇതേത്തുടര്‍ന്ന് സത്രീ വീഡിയോ കോള്‍ ചെയ്തിട്ട് ബാത്ത്റൂമില്‍ നിന്നുള്ള നഗ്നവിഡിയോ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വ്യാപാരി യുവതിയുടെ ആവശ്യം അനുസരിച്ചു. സ്ത്രീയും നഗ്നയായിരുന്നുവെന്നാണ് വ്യാപാരി പൊലീസിന് നല്കിയ മൊഴി. യുവതിയുടെ സംസാരത്തില്‍ അസ്വഭാവികത തോന്നിയ വ്യാപാരി കോള്‍ കട്ട് ചെയ്ത് ബ്ലോക്ക് ചെയ്തു. എന്നാല്‍ ജൂലൈ 13ന് വിക്രം റാത്തോഡ് എന്നൊരാള്‍ വിളിക്കുകയും ഡല്‍ഹി പൊലീസില്‍ നിന്നാണെന്ന് അറിയിക്കുകയും ചെയ്തു. പഴയൊരു ലൈംഗികാതിക്രമക്കേസില്‍ വ്യാപാരി പെട്ടിട്ടുണ്ടെന്നും സ്ത്രീയോടൊപ്പമുള്ള നഗ്നവീഡിയോ പരിശോധനയില്‍ കണ്ടെത്തിയെന്നും വിക്രം റാത്തോഡ് അറിയിച്ചു. വീഡിയോ യൂട്യൂബില്‍ അപ്പ്ലോഡ് ചെയ്യുമെന്ന് ഇയാള്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തി. പലപ്പോഴായി വലിയ തുക വാങ്ങി. ഏകദേശം എട്ട് ലക്ഷം രൂപ നഷ്ടമായപ്പോഴാണ്…
Read Moreബിസിനസുകാരനെ ഹണിട്രാപ്പില്‍ പെടുത്തി 38 ലക്ഷം തട്ടി ! പെണ്‍വാണിഭക്കേസിലെ പ്രതിയായ യുവതി അറസ്റ്റില്‍…
ബിസിനസുകാരനെ ഹണിട്രാപ്പില്‍ പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. എന്‍ജിഒ ക്വാര്‍ട്ടേഴ്സിനു സമീപം പാലച്ചുവട് എംഐആര്‍ ഫ്ലാറ്റില്‍ താമസിക്കുന്ന ഷിജിമോളാണ് അറസ്റ്റിലായത്. വരാപ്പുഴ പെണ്‍വാണിഭ കേസിലും പ്രതിയാണ് ഷിജി. ഒരു സുഹൃത്താണ് മലപ്പുറം സ്വദേശിയായ വ്യവസായിക്ക് ഷിജിയെ പരിചയപ്പെടുത്തിക്കൊടുത്തത്. തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച ശേഷം കഴിഞ്ഞ സെപ്റ്റംബറില്‍ ഷിജിയുടെ ഫ്ളാറ്റിലെത്തിയ ബിസിനസുകാരനെ ശീതളപാനീയത്തില്‍ ലഹരി ചേര്‍ത്തു മയക്കിക്കിടത്തി നഗ്ന ചിത്രങ്ങളും വിഡിയോകളും എടുത്തു കെണിയില്‍പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഷിജി പണം ആവശ്യപ്പെട്ടു. വിവിധ ഘട്ടങ്ങളിലായി 38 ലക്ഷം രൂപ ഷിജി തട്ടി. വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണി തുടര്‍ന്നപ്പോഴാണ് ബിസിനസുകാരന് പോലീസിനെ സമീപിച്ചത്. ആറു വര്‍ഷം മുന്‍പു സുഹൃത്തിനൊപ്പം എറണാകുളത്തു എത്തിയപ്പോഴാണ് സുഹൃത്തിന്റെ പരിചയക്കാരിയെന്ന നിലയില്‍ ബിസിനസുകാരന് ഷിജിയുടെ ഫ്ളാറ്റില്‍ പോയത്. പിന്നീടു ഷിജി…
Read Moreമലപ്പുറത്ത് ആണ്‍കുട്ടികളെ ഉപയോഗിച്ച് ഹണിട്രാപ്പ് ! മധ്യവയസ്കനില്‍ നിന്ന് തട്ടിയത് അഞ്ചുലക്ഷം രൂപ; ബംഗാളി ജംഷീറും കൂട്ടാളിയും പിടിയില്‍…
ആണ്‍കുട്ടികളെ ഉപയോഗിച്ച് ഹണിട്രാപ്പ് ഒരുക്കി പണം തട്ടുന്ന സംഘത്തിലെ രണ്ട് പേര് നിലമ്പൂരില്‍ പിടിയില്‍. നിലമ്പൂര്‍ സ്വദേശി തുപ്പിനിക്കാടന് ജംഷീര്‍, (ബംഗാളി ജംഷീര്‍ 31), കൂട്ടുപ്രതി മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കല്‍ ഷമീര്‍ (21) എന്നിവരെ ആണ് നിലമ്പൂര്‍ സി.ഐ. ടി.എസ് ബിനു അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ സ്വദേശിയായ മധ്യവയസ്കനില്‍ നിന്നും അഞ്ചു ലക്ഷംരൂപ ആണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞമാസം 17ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കൂലിതല്ല്, ക്വട്ടേഷന്‍,വധശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് ബംഗാളി ജംഷീര്‍. മാത്രമല്ല അന്തര്‍ സംസ്ഥാന മയക്കുമരുന്ന് മാഫിയയുടെ തലവനാണ് ഇയാള്‍. ആന്ധ്രയില്‍ നിന്നും വന്‍ തോതില്‍ മയക്കുമരുന്ന് കടത്തിയതിനു സംസ്ഥാനത്തിന് അകത്തും പുറത്തുമായി പിടിയിലായ യുവാക്കള്‍ ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്. പലപ്പോഴും ഇവര്‍ ജയില്‍വാസം അനുഭവിച്ചിട്ടുമുണ്ട്. ഷമീറും മുന്‍പ് ബാല പീഡനത്തിന് കേസില്‍ പിടിയിലായി പിന്നീട് ജാമ്യത്തില്‍…
Read Moreകരിപ്പൂരില്‍ സ്വര്‍ണക്കടത്തിനൊപ്പം ഹണിട്രാപ്പും സജീവം ! നിരവധി പേര് കെണിയില്‍ വീണതായി വിവരം; രണ്ടു പേര് അറസ്റ്റില്‍…
കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് പിന്നാലെ ഹണിട്രാപ്പ് സംഘങ്ങളും വ്യാപകമാവുന്നു.വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ സ്ത്രീകളെ ഉപയോഗിച്ച് കുടുക്കുന്നു എന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരെ ഹോട്ടലുകളിലെത്തിച്ച് സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കും. തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ ഇത് പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നത്. കര്‍ണാടക, ഗോവ സ്വദേശിനികളെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പ്രവാസികളുമായി സ്ത്രീകള്‍ വഴി ബന്ധം സ്ഥാപിക്കും. തുടര്‍ന്ന് കരിപ്പൂരിലെത്തുമ്പോള്‍ കാണണമെന്ന് ആവശ്യപ്പെടും. വരുന്ന യാത്രക്കാരന്റെ സൗകര്യം കൂടി പരിഗണിച്ച് ഹോട്ടലിലോ മറ്റെവിടെയെങ്കിലും ഒരു സ്ഥലം ഉറപ്പിക്കും. അവിടെ എത്തുന്ന യാത്രക്കാര്‍ക്കൊപ്പം സ്ത്രീകളെ നിര്‍ത്തി ഫോട്ടോ എടുക്കുകയാണ് പതിവ്. യൂറോപ്പില്‍ നിന്നുള്ള യാത്രക്കാരനെ പറ്റിച്ച് ഒന്നരലക്ഷം രൂപയോളം തട്ടിയെടുത്തിരുന്നു. ഇതിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഹണിട്രാപ്പിന്റെ ചുരുളഴിയുന്നത്. കോഴിക്കോട് നല്ലളം സ്വദേശി നിഷാദ്, പെരുവള്ളൂര്‍ സ്വദേശി യാക്കൂബ് എന്നിവരാണ് അറസ്റ്റിലായത്. ഒട്ടേറെപ്പേരെ ഇത്തരത്തില്‍ തട്ടിപ്പിനിരയാക്കിയതായാണ്…
Read Moreയുവതിയുടെ പഞ്ചാര വര്‍ത്തമാനത്തില്‍ വീണു ! യുവാവില്‍ നിന്ന് ഹണിട്രാപ്പ് സംഘം കവര്‍ന്നത് 30 ലക്ഷം രൂപ; യുവതി അടക്കം നാലുപേര്‍ പിടിയില്‍…
മംഗളൂരുവില്‍ ഹണിട്രാപ്പില്‍ കുടുങ്ങി യുവാവിന് നഷ്ടമായത് 30 ലക്ഷം രൂപ. സംഭവത്തില്‍ യുവതി അടക്കം നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. ബണ്ട്വാള്‍ സ്വദേശിനി തനിഷ രാജ്, കൊട്ട്യാട് കട്ടപ്പുനി മുഹമ്മദ് ഷാഫി, സാവനൂര്‍ അട്ടിക്കെരെയിലെ അസര്‍, മന്തൂര് അംബേദ്കര്‍ ഭവനിലെ എം. നസീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 7.5 ലക്ഷം രൂപ കണ്ടെടുത്തതായി പുത്തൂര്‍ പൊലീസ് അറിയിച്ചു. മുദ്നൂര്‍ നെട്ടണികെ ബീച്ചഗഡ്ഡെയിലെ അബ്ദുള്‍ നസീറിന്റെ പരാതിയിലാണ് അറസ്റ്റ്. അഞ്ചുമാസം മുമ്പ് പരാതിക്കാരന്റെ വാട്സാപ്പിലേക്ക് തനിഷ രാജ് ‘ഹായ്’ എന്ന സന്ദേശം അയച്ചു. തുടരെ മൂന്നുതവണ സന്ദേശം വന്നപ്പോള്‍ യുവാവ് മറുപടി അയച്ചു. തുടര്‍ന്ന് ഇവര്‍ നിരന്തരം സന്ദേശങ്ങള്‍ അയയ്ക്കുകയും വീഡിയോ കോള്‍ വഴി സൗഹൃദം ഊട്ടിയുറപ്പിക്കുകയുമായിരുന്നു. പിന്നീട് നേരിട്ട് കാണാനായി ആളൊഴിഞ്ഞ സ്ഥലത്തെത്താന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. അതുപ്രകാരം അബ്ദുള്‍ നസീര്‍ എത്തിയപ്പോള്‍ മറ്റ് അഞ്ചുപേര്‍…
Read Moreധന്യ ഇരകളായ പുരുഷന്മാരെ വീഴ്ത്തിയിരുന്നത് അമിത വികാര പ്രകടനത്തിലൂടെ ! മസിലു പിടിക്കുന്നവരെ മയക്കാന്‍ ധന്യയുടെ പൊടിക്കൈകള്‍ ഇങ്ങനെ…
സമൂഹമാധ്യമങ്ങളിലൂടെ വമ്പന്മാരുമാരുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അവരെ ഹണിട്രാപ്പ് കെണിയില്‍ പെടുത്തി പണം തട്ടുകയും ചെയ്തിരുന്ന തൃശൂര്‍ സ്വദേശിനി ധന്യാ ബാലന് ആള് നിസ്സാരക്കാരിയല്ല. അപമാനം ഭയന്ന് ഇരകള്‍ പരാതി നല്കാന് കൂട്ടാക്കാതിരുന്നതാണ് വീണ്ടും വീണ്ടും തട്ടിപ്പ് നടത്താന്‍ ധന്യയ്ക്ക് വളമായത്. കേരളത്തിനകത്തും പുറത്തുമായി പലരുടെ കൈയ്യില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. നഗ്നഫോട്ടോ കാട്ടി ഇന്‍ഷുറന്‍സ് ഏജന്റിനെ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ നോയിഡയില്‍ നിന്ന് അറസ്റ്റ് ചെയ്തപ്പോഴാണ് ഇവരുടെ തട്ടിപ്പിന്റെ വ്യാപ്തി പുറംലോകത്തിന് വെളിപ്പെട്ടത്. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ധന്യ ഇരകളെ വലവീശിപ്പിടിച്ചിരുന്നത്. വ്യാജപ്പേരുകളിലൂടെയും അക്കൗണ്ടുകളിലൂടെയുമാണ് ധന്യയുടെ ഇരപിടിത്തം. കസ്റ്റംസ് ഓഫീസര്‍,ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥ, കേന്ദ്ര സര്‍ക്കാരില്‍ ഉന്നത ഉദ്യോഗസ്ഥ തുടങ്ങിയ പദവികളാണ് പ്രൊഫൈലില്‍ രേഖപ്പെടുത്തുന്നത്. സിവില്‍ സര്‍വീസുകാരിയായി പരിചയപ്പെടുത്തുമ്പോള്‍ ഇരകളോട് ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ…
Read Moreരാജ്യം ഞെട്ടിയ പരാതി! ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കണമെങ്കിൽ ചില നിർമാണങ്ങൾക്ക് അനുമതി കൊടുക്കണമെന്നായിരുന്നു ആവശ്യം…
ഇൻഡോറിലെ മുനിസിപ്പൽ കോർപറേഷൻ എൻജിനിയറായിരുന്നു ഹർഭജൻസിംഗ്. ശന്പളത്തിനു പുറമേ കുടുംബവും സാന്പത്തികമായ നല്ല നിലയിലായിരുന്നു. ഇതിനിടയിലാണ് ഹണിട്രാപ്പ് സംഘത്തിലെ യുവതി ഹർഭജൻസിംഗിനെ നോട്ടമിട്ടത്. മുനിസിപ്പൽ കോർപറേഷന്റെ പരിധിയിൽ വരുന്ന ചില അനധികൃത നിർമാണങ്ങൾക്കു സമ്മതപത്രം കിട്ടുകയായിരുന്നു ഹർഭജൻ സിംഗിനെ വരുതിയിലാക്കുന്നതിലൂടെ സംഘം ലക്ഷ്യമിട്ടിരുന്നത്. അനുമതി നേടിയെടുക്കാമെന്നു പറഞ്ഞ് അനധികൃത നിർമാണം നടത്തുന്ന കന്പനികളിൽനിന്നു ലക്ഷക്കണക്കിനു തുകയും ഇവർ വാങ്ങി. ഇരയ്ക്കു പിന്നാലെ ഹർഭജൻ സിംഗിനെ വലയിലാക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇതിനായി സംഘത്തിലെ യുവതി ഇയാളെ പിന്തുടർന്നുകൊണ്ടിരുന്നു. പിന്നെ, ചില ആവശ്യങ്ങൾക്കെന്ന വ്യാജേന ഹർഭജൻസിംഗിനെ യുവതി സമീപിച്ചു. ഓഫീസിൽ ഇടയ്ക്കിടെയായി സന്ദർശനം. ഇതിനിടെ, ഫോൺ നന്പർ സ്വന്തമാക്കി യുവതി വിളിയും തുടങ്ങി. അധികദിവസം നീണ്ടു നിന്നില്ല, ഹർഭജൻസിംഗ് യുവതിയുടെ വലയിലായി. സൗഹൃദ സംഭാഷണങ്ങൾ പതുക്കെ പരിധിവിട്ട രീതിയിലേക്കു യുവതി കൊണ്ടുപോയി. ഇതിനിടെ, ഇരുവരും പലേടങ്ങളിലും രഹസ്യസംഗമം നടത്തുകയും ചെയ്തു.…
Read More