യുവതിയെ ഉപയോഗിച്ച് വ്യാപാരിയെ ഹണിട്രാപ്പിലാക്കി കര്‍ണാടകത്തിലേക്ക് തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രണ്ടാം പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് പേരാമ്പ്രയിലുള്ള സികെ അന്‍വറാണ് വയനാട് മാനന്തവാടി പോലീസിന്റെ പിടിയിലായത്. സ്ത്രീ ഉള്‍പ്പെടെയുള്ള ഏഴംഗ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പണക്കാരായ ആളുകളെ സ്ത്രീ ഫോണ്‍ വിളിച്ച് വശീകരിക്കും പിന്നീട് ബ്ലാക്ക്മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടും. ഇതാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈയിലായിരുന്നു കാസര്‍ഗോഡ് സ്വദേശിയായ യുവ വ്യാപാരിയെ സംഘം തട്ടിക്കൊണ്ട് പോയത്. ഫോണിലൂടെ ബന്ധം സ്ഥാപിച്ച യുവതി പിന്നീട് വ്യാപാരിയോട് വയനാട് മാനന്തവാടിയില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് അവിടെ നിന്നും കര്‍ണാടകയിലെ ഒരു റിസോര്‍ട്ടിലെത്തിച്ചു. തുടര്‍ന്ന് യുവതിയോടൊപ്പമെത്തിയവര്‍ ഇയാളെ തടങ്കലിലാക്കുകയായിരുന്നു. സംഘം വ്യാപാരിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മോചനദ്രവ്യമായി 15 ലക്ഷം സംഘം ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവാവിന്റെ സുഹൃത്തുക്കള്‍ മുഖേന 1.5…
Read MoreTag: honey trap
ഹണിട്രാപ്പ് സംഘങ്ങളുടെ ഹബ്ബായി കൊച്ചി മാറുന്നു ! വിദ്യാര്‍ഥികള്‍ മുതല്‍ പോലീസുകാര്‍വരെ ഇരകള്‍; വഴങ്ങാത്തവരെ ബലാല്‍സംഗക്കേസില്‍ കുടുക്കും; സംഘത്തിന് ഒത്താശ ചെയ്യുന്നവരില്‍ ചില പ്രമുഖ പോലീസുകാരും…
കൊച്ചി: ഹണിട്രാപ്പ് സംഘങ്ങളുടെ ഹബ്ബായി കൊച്ചി മാറുന്നു. യുവാക്കളും മധ്യവയസ്‌കരുമാണ് സംഘത്തിന്റെ പ്രധാന ഇരകള്‍. ഇത്തരത്തില്‍ കെണിയില്‍ വീഴുന്നവരെ ഭീഷണിപ്പെടുത്തി ലക്ഷങ്ങളാണ് ഇവര്‍ തട്ടിയെടുക്കുന്നത്. പ്രധാനമായി വൈപ്പിന്‍ കേന്ദ്രീകരിച്ചാണ് ഇത്തരക്കാരുടെ പ്രവര്‍ത്തനം. കൊച്ചി നഗരവുമായി ബന്ധമുള്ള ഈ സംഘത്തില്‍ വൈപ്പിന്‍കരക്കാരായ ചില യുവതികളാണു പ്രധാന കണ്ണികളെണാന്നു സൂചന. ഈ അടുത്തിടെ പോലീസിനു ലഭിച്ച ഒരു ബലാത്സംഗം സംബന്ധിച്ചുള്ള പരാതിയുടെ കേസ് അന്വേഷിച്ചണത്തിനിടെയാണ് ഈ ഹണിട്രാപ്പ് സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ വെളിവായത്. എന്നാല്‍ ഇതുസംബന്ധിച്ച് തട്ടിപ്പിനിരയായവരാരും ഇതുവരെ ഒരിടത്തും പരാതി നല്‍കാത്തതിനാല്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിനാകുന്നില്ല. ആദ്യം ഏതുവിധേനയും ഇരയോട് അടുത്തുകൂടി ഇവരുമായി സൗഹൃദം സമ്പാദിക്കുകയാണത്രേ സംഘം ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് യുവതികള്‍ ഇരകളെ കെണിയില്‍ വീഴ്ത്തുന്നത്. ചിലരെ നേരിട്ടും വളയ്ക്കുന്നു. ഇതിനിടയില്‍ ഇരയെ എവിടേക്കെങ്കിലും ക്ഷണിച്ച് കൊണ്ടുപോകുകയും കാര്യം കണ്ടശേഷം തിരിച്ചുവരുകയും ചെയ്യും. ഈ സന്ദര്‍ഭത്തില്‍…
Read Moreവീണ്ടും ഹണിട്രാപ്പ്! തന്നെ മയക്കിക്കിടത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ യുവതിയും സംഘവും അഞ്ചു കോടി ആവശ്യപ്പെട്ടെന്ന് ബിജെപി എംപിയുടെ പരാതി
ന്യൂഡല്‍ഹി: താന്‍ ഹണിട്രാപ്പില്‍ പെട്ടതായി ബിജെപി എംപിയുടെ വെളിപ്പെടുത്തല്‍. സഹായം തേടി തന്നെ സമീപിച്ച യുവതിയും സംഘവും തന്നെ ചതിയില്‍പ്പെടുത്തിയ ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നും അതു പുറത്തു വിടാതിരിക്കാന്‍ അഞ്ചു കോടി ആവശ്യപ്പെട്ടെന്നും എംപി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഗുജറാത്തിലെ വല്‍സാദില്‍ നിന്നുള്ള എംപിയായ കെ.സി പട്ടേലാണ് ഹണിട്രാപ്പില്‍ പെട്ടത്. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പാര്‍ലമെന്റ് അംഗങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അഞ്ചു കോടി രൂപ നല്‍കിയില്ലെങ്കില്‍ നഗ്‌നചിത്രങ്ങളും വിഡിയോയും പുറത്തുവിടുമെന്ന് യുവതിയും സംഘവും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വിവരം പുറത്തുപറഞ്ഞാല്‍ മാനഭംഗക്കേസില്‍ പെടുത്തി നാറ്റിക്കുമെന്നും യുവതി ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 384 അനുസരിച്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് എംപിയുടെ പരാതിയില്‍ പറയുന്നതിങ്ങനെ എംപിയെന്ന നിലയില്‍ തന്റെ സഹായം തേടിയാണ്…
Read Moreഒരു ഉദ്ഘാടനചടങ്ങില്‍ മന്ത്രി ഒരു പെണ്‍കുട്ടിയോട് ചിരിച്ചു എന്നതില്‍ എന്ത് തെറ്റാണ്, അവര്‍ കളിക്കുന്നത് എന്റെ ജീവിതം കൊണ്ട്, മന്ത്രിയുടെ രാജിക്ക് കാരണക്കാരിയെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തിനെതിരേ പെണ്‍കുട്ടി
മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിക്ക് കാരണമായ ഫോണ്‍ സംഭാഷണത്തിലെ സ്ത്രീയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ശശീന്ദ്രനെ കുടുക്കിയ സ്ത്രീയെന്ന പേരിലാണ് ഒരു പെണ്‍കുട്ടിയുടെ ചിത്രം പ്രചരിക്കുന്നത്. മന്ത്രിയായിരിക്കേ ശശീന്ദ്രന്‍ ഏതോ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ എടുത്ത ചിത്രം വ്യാജമായി പ്രചരിപ്പിച്ചാണ് പെണ്‍കുട്ടിയെ അപമാനിക്കുന്നത്. പെണ്‍കുട്ടിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മംഗളം ടിവി സിഇഒ അജിത്കുമാറിനെതിരേയും പരാതി നല്കിയിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പെണ്‍കുട്ടിയുടെ ചിത്രം മോശമായി ഷെയര്‍ ചെയ്‌തെന്നാണ് പരാതി. കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനിങ് പഠിക്കുകയാണ് പരാതിക്കാരിയായ പെണ്‍കുട്ടി. രണ്ടുമാസങ്ങള്‍ക്ക് മുമ്പ് സ്ഥാപനം നടത്തിയ ഒരു പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി എത്തിയപ്പോള്‍ നാട മുറിക്കാനായുളള കത്രിക ഉള്‍പ്പെടുന്ന താലം പിടിച്ചത് പെണ്‍കുട്ടിയാണ്. ഈ സമയത്ത് എടുത്ത ചിത്രമാണ്…
Read More