അംബാല:കേസു വാദിക്കുന്ന അഭിഭാഷകനു കൊടുക്കാന്‍ പോലും പണമില്ലാതെ റാം റഹിമിന്റെ വളര്‍ത്തു പുത്രി ഹണിപ്രീത് ഇന്‍സാന്‍. പണം നല്‍കി സഹായിക്കണമെന്നാവശ്യപ്പെട്ട് ഹണിപ്രീത് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്കാണ് ഹണിപ്രീത് കത്തെഴുതിയത്. ഇവിടെയാണ് ഹണിപ്രീത് തടവില്‍ കഴിയുന്നത്. അഭിഭാഷകനെ നിയോഗിക്കാന്‍ സ്വന്തം നിലയ്ക്കു സാധിക്കില്ലെന്നു കത്തില്‍ പറയുന്നു. പ്രത്യേക അന്വേഷണ സംഘം തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ നടപടി ഡിസംബര്‍ ഏഴിന് തുടങ്ങുമെന്നു കോടതി അറിയിച്ചിരിക്കുന്നു. അന്വേഷണ സംഘം തന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. അതിനാല്‍ പണം പിന്‍വലിക്കാനാവുന്നില്ല. കത്തില്‍ പറയുന്നു. തന്റെ ഭാഗം കോടതിയില്‍ വാദിക്കുന്നതിന് അഭിഭാഷകനെ വയ്ക്കാന്‍ കൈയ്യില്‍ പണമില്ല. ഇതിനായി ബൗങ്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കണമെന്നും ഹണിപ്രീത് കത്തില്‍ ആവശ്യപ്പെടുന്നു. ഗുര്‍മീത് ജയിലിലായതിനു പിന്നാലെ, പഞ്ച്കുലയിലും മറ്റും കലാപത്തിന് ആസൂത്രണം ചെയ്‌തെന്ന കേസില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ഹണിപ്രീത് അറസ്റ്റിലായത്.…
Read MoreTag: honeypreet
ഏതെങ്കിലും അച്ഛന്‍ പ്രായപൂര്‍ത്തിയായ മകളുടെ കൂടെ കിടക്കുമോ ? അച്ഛനെയും മകളെയും പോലെ കഴിഞ്ഞവരേക്കുറിച്ച് അപവാദം പ്രചരിപ്പിക്കരുത്; പൊട്ടിക്കരഞ്ഞ് ഗുര്‍മീതിന്റെ ദത്തുപുത്രി ഹണിപ്രീത്
ന്യൂഡല്‍ഹി:അച്ഛനെയും മകളെയും പോലെ കഴിഞ്ഞിരുന്ന തങ്ങളെപ്പറ്റി കാമുകീകാമുകന്മാര്‍ എന്ന രീതിയില്‍ അപവാദ കഥകള്‍ പ്രചരിപ്പിക്കരുതെന്ന് ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് ഇന്‍സാന്‍. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ രഹസ്യ അഭിമുഖത്തിലാണ് ഹണിപ്രീത് ഇക്കാര്യം പറഞ്ഞ് പൊട്ടിക്കരഞ്ഞത്. ഒരു മാസം നീണ്ട ഒളിവ് ജീവിതം അവസാനിപ്പിച്ച് ഇന്ന് കോടതിക്ക് മുമ്പാകെ കീഴടങ്ങാനും ഹണിപ്രീതിന് പദ്ധതിയുണ്ട്. തങ്ങള്‍ക്കെതിരേ പ്രചരിക്കുന്നതെല്ലാം അസംബന്ധങ്ങളാണെന്ന് 36 ദിവസമായി ഒളിവില്‍ കഴിയുന്ന ഹണിപ്രീത് പറയുന്നു. പവിത്രമായ പിതാവ്-പുത്രി ബന്ധത്തെ എങ്ങിനെ ഈ രീതിയില്‍ തെറ്റായി കാണാനാകുമെന്ന് ഹണിപ്രീത് ചോദിച്ചു. പിതാവും പുത്രിയും തമ്മിലുള്ള ബന്ധമാണ് തങ്ങള്‍ക്കിടയില്‍ ഉള്ളത്. പ്രചരിക്കുന്നത് തെറ്റായ കഥകളാണ്. എങ്ങനെയാണ് ഒരു മകളുടെ മേല്‍ പിതാവിന് കൈവെയ്ക്കാന്‍ കഴിയുന്നത്. ഒരു മകള്‍ക്ക് പിതാവിനെ സ്നേഹിക്കാന്‍ പറ്റില്ലേയെന്നും ചോദിച്ചു. സത്യം വേറൊരു വഴിക്കായിരിക്കെ ലോകം തങ്ങളെ…
Read More