വെള്ളിയാഴ്ച്ച മൂന്നു സിനിമകളാണ് തിയറ്ററുകളിലെത്തിയത്. ഒമര്‍ ലുലുവിന്റെ ചങ്ക്സ്, അനൂപ് മേനോന് മുഖ്യവേഷത്തിലെത്തിയ സര്‍വോപരി പാലാക്കാരന്, വര്‍ണ്യത്തില്‍ ആശങ്ക എന്നിവയായിരുന്നു ചിത്രങ്ങള്‍. ദിലീപ് വിഷയത്തോടെ മലയാള സിനിമയ്ക്ക് സംഭവിച്ച ക്ഷീണം മറികടക്കാമെന്ന വിശ്വാസത്തോടെയാണ് മൂന്നു സിനിമയും പുറത്തിറങ്ങിയത്. ആവശ്യത്തില്‍ കൂടുതല്‍ പ്രമോഷനുമായിട്ടാണ് ഒമറിന്റെ ചങ്ക്സ് തിയറ്ററിലെത്തിയത്. ഹാപ്പി വെഡിംഗ് എന്ന ഭേദപ്പെട്ട ചിത്രത്തിന്റെ വിജയത്തിനുശേഷമുള്ള ഒമറിന്റെ ചിത്രമായതിനാല്‍ ആദ്യ ദിവസം മിക്കയിടത്തും അത്യാവശ്യം തിരക്കുമുണ്ടായിരുന്നു. എന്നാല്‍ സിനിമ കണ്ടവര്‍ സോഷ്യല്‍മീഡിയയില്‍ നെഗറ്റീവ് നിരൂപണവുമായി കളംനിറഞ്ഞത് ചങ്ക്സിന് തിരിച്ചടിയായി. സിനിമ പുറത്തിറങ്ങിയശേഷം ഹണി റോസ് തന്റെ ഫേസ്ബുക്ക് പേജില്‍ ചങ്ക്സിനെ ഏറ്റെടുത്തവര്‍ക്കു നന്ദി അറിയിച്ച് പോസ്റ്റിട്ടിരുന്നു. ചക്കിനുവച്ചത് കൊക്കിനു കൊണ്ടെന്ന അവസ്ഥയായെന്നുമാത്രം. പോസ്റ്റിനു താഴെ സിനിമയ്ക്കെതിരേ വളരെ മോശം പ്രതികരണങ്ങളാണ് ആളുകള്‍ കുറിച്ചത്. 2017 ലെ ഏറ്റവും വലിയ ചളി സിനിമ… ഫ്ലോപ്പെന്നു വെച്ചാല്‍ ഒരു ഒന്നൊന്നര ഫ്ലോപ്പ്……
Read More