കോട്ടയം: പകല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി സൈബര്‍ സുരക്ഷ സംബന്ധിച്ച ക്ലാസ് എടുക്കും. രാത്രിയില്‍ അശ്ലീല വീഡിയോ പകര്‍ത്തി ഹണി ട്രാപ്പ് വഴി പണം തട്ടും. ഹണി ട്രാപ്പ് നടത്തി പണം തട്ടാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത തിരുവാതുക്കല്‍ വേളൂര്‍ തൈപ്പറന്പില്‍ ടി.എസ്. അരുണാ(29)ണ് സൈബര്‍ സുരക്ഷാ ക്ലാസുകളും സെമിനാറുകളും എടുക്കുന്നത്. ഇന്നലെ അറസ്റ്റ് ചെയ്തു വെസ്റ്റ് സ്റ്റേഷനിലെത്തിച്ച അരുണിനെ കണ്ടപാടെ പോലീസുകാര്‍ ഒന്നു ഞെട്ടി. ഇന്നലെ വരെ ഞങ്ങളെ നിയന്ത്രിച്ചിരുന്നവന്‍ ഇന്ന് അതേ സംഭവങ്ങളില്‍ പ്രതി. വൈകി സ്റ്റേഷനിലെത്തിയ പോലീസുകാര്‍ കാര്യമറിയാതെ ആദ്യം ഒന്നു പകച്ചുപോയി. പോലീസ് ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുണ്ടായിരുന്ന അരുണ്‍ ഈ ബന്ധം ഉപയോഗിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഫേസ് ബുക്ക് മെസഞ്ചറിലൂടെ അശ്ലീല വീഡിയോ പകര്‍ത്തി ഹണിട്രാപ്പ് ആസൂത്രണം ചെയ്താണു പണം തട്ടുന്നത്. സംഭവവുമായി ബന്ധപ്പെട്ട്…
Read MoreTag: honeytrap
രാജ്യം ഞെട്ടിയ പരാതി! ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കണമെങ്കിൽ ചില നിർമാണങ്ങൾക്ക് അനുമതി കൊടുക്കണമെന്നായിരുന്നു ആവശ്യം…
ഇൻഡോറിലെ മുനിസിപ്പൽ കോർപറേഷൻ എൻജിനിയറായിരുന്നു ഹർഭജൻസിംഗ്. ശന്പളത്തിനു പുറമേ കുടുംബവും സാന്പത്തികമായ നല്ല നിലയിലായിരുന്നു. ഇതിനിടയിലാണ് ഹണിട്രാപ്പ് സംഘത്തിലെ യുവതി ഹർഭജൻസിംഗിനെ നോട്ടമിട്ടത്. മുനിസിപ്പൽ കോർപറേഷന്റെ പരിധിയിൽ വരുന്ന ചില അനധികൃത നിർമാണങ്ങൾക്കു സമ്മതപത്രം കിട്ടുകയായിരുന്നു ഹർഭജൻ സിംഗിനെ വരുതിയിലാക്കുന്നതിലൂടെ സംഘം ലക്ഷ്യമിട്ടിരുന്നത്. അനുമതി നേടിയെടുക്കാമെന്നു പറഞ്ഞ് അനധികൃത നിർമാണം നടത്തുന്ന കന്പനികളിൽനിന്നു ലക്ഷക്കണക്കിനു തുകയും ഇവർ വാങ്ങി. ഇരയ്ക്കു പിന്നാലെ ഹർഭജൻ സിംഗിനെ വലയിലാക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇതിനായി സംഘത്തിലെ യുവതി ഇയാളെ പിന്തുടർന്നുകൊണ്ടിരുന്നു. പിന്നെ, ചില ആവശ്യങ്ങൾക്കെന്ന വ്യാജേന ഹർഭജൻസിംഗിനെ യുവതി സമീപിച്ചു. ഓഫീസിൽ ഇടയ്ക്കിടെയായി സന്ദർശനം. ഇതിനിടെ, ഫോൺ നന്പർ സ്വന്തമാക്കി യുവതി വിളിയും തുടങ്ങി. അധികദിവസം നീണ്ടു നിന്നില്ല, ഹർഭജൻസിംഗ് യുവതിയുടെ വലയിലായി. സൗഹൃദ സംഭാഷണങ്ങൾ പതുക്കെ പരിധിവിട്ട രീതിയിലേക്കു യുവതി കൊണ്ടുപോയി. ഇതിനിടെ, ഇരുവരും പലേടങ്ങളിലും രഹസ്യസംഗമം നടത്തുകയും ചെയ്തു.…
Read Moreസ്ത്രീയെന്ന് പരിചയപ്പെടുത്തിയതോടെ പിന്നെ സര്‍വ നേരവും ചാറ്റിംഗായി ! ഒടുവില്‍ ആശിച്ച് മോഹിച്ച് നേരില്‍ കാണാനെത്തിയപ്പോള്‍ സ്വീകരിച്ചത് പോലീസും;പിടികിട്ടാപ്പുള്ളിയെ കുടുക്കാന്‍ പോലീസ് പയറ്റിയത് ‘ഓപ്പറേഷന് അശ്വതി അച്ചൂസ്’തന്ത്രം…
തൊടുപുഴ:വര്‍ഷങ്ങളായി പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞ പ്രതിയെ പോലീസ് കുടുക്കിയത് ഓപ്പറേഷന് അശ്വതി അച്ചൂസിലൂടെ. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് രൂപീകരിച്ച ശേഷം സ്ത്രീയെന്ന വ്യാജേന പ്രതിയുമായി പോലീസ് ബന്ധപ്പെടുകയായിരുന്നു. പിന്നീട് ചാറ്റിംഗിലൂടെ ഇയാളെ വലയിലാക്കിയ പോലീസ് ഒടുവില്‍ നേരില്‍ കാണുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയായിരുന്നു. വളരെ ആശിച്ച് ഫേസ്ബുക്ക് കാമുകിയെ കാണാനെത്തിയ ഇയാളെ പോലീസ് വലയിലാക്കുകയും ചെയ്തു. ജാമ്യത്തിലിറങ്ങി മുങ്ങി തൊടുപുഴ ചുങ്കം കാഞ്ഞിരത്തിങ്കല്‍ അലക്സ് കുര്യനെയാണ് ഹണിട്രാപ്പിലൂടെ പോലീസ് പിടികൂടിയത്. സ്ത്രീയെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ചശേഷം വയനാട്ടിലെത്തി പോലീസ് സംഘം പ്രതിയെ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.2006 മുതല്‍ അലക്സ് തൊടുപുഴ, കരിങ്കുന്നം പൊലീസ് സ്റ്റേഷനില്‍ വിവിധ മോഷണക്കേസുകളില്‍ പ്രതിയാണ്. 2010ല്‍ ജാമ്യമെടുത്ത് മുങ്ങിയ ഇയാള്‍ വയനാട്ടില്‍ എത്തി വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. കുറച്ചുനാള്‍ മുമ്പ് സമാനമായ മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ച് പൊലീസ് എറണാകുളത്ത് എത്തി. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച്…
Read Moreബിജെപി എംപിയെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതി പിടിയില്‍; ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ ആവശ്യപ്പെട്ടത് അഞ്ചു കോടി രൂപ; ബലാല്‍സംഗ പരാതി പോലീസ് പരിഗണിച്ചില്ല
ന്യൂഡല്‍ഹി: ബിജെപി എംപി കെ.സി പട്ടേലിനെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ച് കോടി ആവശ്യപ്പെട്ട കേസില്‍ പ്രതിയെന്നു സംശയിക്കപ്പെടുന്ന യുവതി പിടിയിലായി. ഗാസിയാബാദിലെ വസതിയില്‍ നിന്നാണ് പോലീസ് ഇവരെ പോലീസ് അറസറ്റ് ചെയ്തത്. ഗുജറാത്തിലെ വല്‍സാദില്‍ നിന്നുള്ള എംപിയാണ് കെ.സി പട്ടേല്‍. സഹായം തേടിയെത്തിയ യുവതി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ബോധ്യപ്പെടുത്തി ഗാസിയാബാദിലെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നെന്നും അവിടെയെത്തിയ തന്നെ ശീതളപാനീയത്തില്‍ ഉറക്കഗുളിക ചേര്‍ത്തു നല്കി മയക്കി നഗ്ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പകര്ത്തുകയായിരുന്നുമെന്നായിരുന്നു പട്ടേല്‍ പറഞ്ഞത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാനായി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും എംപിയുടെ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പട്ടേല്‍ തന്നെ ബലാല്‍സംഗം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തില്ല. ഒരു മാസം മുമ്പ് ഗാസിയാബാദ് പോലീസ് സ്റ്റേഷനില്‍ താന്‍ പരാതിയുമായെത്തിയെങ്കിലും അത് അധികാരപരിധിയ്ക്കു പുറത്താണെന്നു പറഞ്ഞ് പോലീസ് സ്വീകരിച്ചില്ല എന്നും യുവതി പറയുന്നു.എന്നാല്‍ പട്ടേലും…
Read Moreനീയൊക്കെ മന്ത്രിയെ കുടുക്കുമല്ലേടാ… ചാനല്‍ സിഇഒയ്ക്കും ചീഫ് റിപ്പോര്‍ട്ടര്‍ക്കും കോടതിക്കകത്ത് വച്ച് അഭിഭാഷകരുടെ വക തല്ല്, വഞ്ചിയൂര്‍ കോടതിയില്‍ നാടകീയ നിമിഷങ്ങള്‍
മന്ത്രി എ.കെ. ശശീന്ദ്രനെ കുടുക്കിയ ചാനല്‍ കെണിയില്‍ പോലീസ് പിടിയിലായവര്‍ക്ക് അഭിഭാഷകരുടെ വക തല്ലും. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ചാനല്‍ സിഇഒ അജിത് കുമാര്‍, മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ ജയചന്ദ്രന് എന്നിവര്‍ക്ക് വക്കീലന്മാരുടെ രോഷത്തിന് ഇരയാകേണ്ടിവന്നത്. നീയൊക്കെ മാന്യനായ മന്ത്രിയെ കുടുക്കും അല്ലേടാ എന്നു ചോദിച്ചായിരുന്നു പ്രഹരം. ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇരുവരെയും കേസ് അന്വേഷണത്തിനായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വൈദ്യപരിശോധന നടത്തി റിപ്പോര്‍ട്ടുമായി എത്താന്‍ കോടതി നിര്‍ദേശിച്ചു. പ്രതികളായ ഇരുവരെയും വൈദ്യപരിശോധനക്കായി കോടതിയില്‍ നിന്നും വെളിയിലേക്ക് കൊണ്ട് വരവെയാണ് ഒരു സംഘം അസഭ്യം വിളിച്ച് കൊണ്ട് ഇരുവരെയും കയ്യേറ്റം ചെയ്തത്. അതേസമയം, സ്വകാര്യ ചാനല്‍ ലേഖികയുടെ പരാതിയില്‍ മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ പോലീസ് കേസെടുക്കും. മുന്‍ മന്ത്രി തന്നോട് അശ്ലീലം സംസാരിക്കുകയും അശ്ലീലം…
Read Moreപോലീസ് വീട് വളഞ്ഞപ്പോള്‍ വിവാദനായിക രക്ഷപ്പെട്ടോടി, ഹണി ട്രാപ്പില്‍ കുരുക്കാനിറങ്ങിയ 24കാരിയെ പോലീസ് വിദഗ്ധമായി കുടുക്കിയത് ഇങ്ങനെ, ആത്മഹത്യ ഭീഷണി മുഴക്കിയ വിവാദനായിക ഒളിസങ്കേതത്തില്‍
മന്ത്രി എ. കെ. ശശീന്ദ്രനെ ലൈംഗിക സംഭാഷണത്തില്‍ കുടുക്കിയത് ചാനലിലെ തന്നെ വനിതാ മാധ്യമപ്രവര്‍ത്തകയാണെന്ന് മംഗളം ചാനല്‍ സിഇഒ തന്നെ സമ്മതിച്ചത് വ്യാഴാഴ്ച്ച രാത്രിയാണ്. ഇതിനു പിന്നാലെ വിവാദ ലേഖിക ചാനല്‍ എംഡിയെയും മറ്റുള്ളവരെയും വിളിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയതായി സൂചനയുണ്ട്. താന്‍ പിടിക്കപ്പെട്ടാല്‍ സംഭവത്തിനു പിന്നിലുള്ള എല്ലാവരുടെയും പേര് പുറത്തുപറയുമെന്നാണ് അവര്‍ പറഞ്ഞത്. അതേസമയം, തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് ഇവര്‍ മാറിനില്‍ക്കുകയാണ്. കൊല്ലത്തെ ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഇവരെന്നാണ് സൂചന. വിവാദ ലേഖികയെ വ്യാഴാഴ്ച രാത്രിതന്നെ പൊലീസ് ഇന്റലിജന്റ്സ് വിഭാഗം കണ്ടെത്തിയിരുന്നു. തിരുവനന്തപുരം കഴക്കൂട്ടത്തെ കണിയാപുരത്തെ വീടിന് മുന്നില്‍ പോലീസ് സംഘം നിലയുറപ്പിച്ചതോടെ ഇവര്‍ അവിടെനിന്ന് സ്വന്തം വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവര്‍ പോയത് രഹസ്യ കേന്ദ്രത്തിലേക്കാണ്. അവിടെ നിന്ന് അവര്‍ ചാനല്‍ എംഡിയെ ബന്ധപ്പെട്ടു. പ്രശ്നങ്ങള്‍ കൈവിട്ടാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് പോലും അവര്‍…
Read Moreചാനലിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നവരില്‍ വനിതാ വിഐപിയും, സെലിബ്രിറ്റി യുവതിയെ വളയ്ക്കാനുള്ള ഉത്തരവാദിത്വം യുവമാധ്യമപ്രവര്ത്തകന്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിവാദ ചാനലിലെ റിപ്പോര്‍ട്ടര്‍
മന്ത്രി എ.കെ. ശശീന്ദ്രന് ഫോണ്‍വിളിയില്‍ കുടുങ്ങിയ കൂടുതല്‍ വെളിപ്പെടുത്തലുമായി ചാനലില്‍ നിന്ന് രാജിവച്ച മാധ്യമപ്രവര്‍ത്തക. വിവാദ ചാനലിലെ റിപ്പോര്‍ട്ടറായിരുന്നു അല്‍ നീമ അഷ്റഫായിരുന്നു ചാനല്‍ നടപടിയില്‍ പ്രതിഷേധിച്ച് രാജിവച്ചത്. തൊട്ടുപിന്നാലെ ഈ റിപ്പോര്‍ട്ടര്‍ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലും നടത്തിയിട്ടുണ്ട്. ചാനല്‍ പല വിഐപികളെയും കുടുക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി അവര്‍ ആരോപിക്കുന്നു. ഒരു വനിതാ വിഐപിയും മന്ത്രിമാരും ഉള്‍പ്പെടെ അഞ്ച് പേരായിരുന്നു ഈ ‘ഹിറ്റ്ലിസ്റ്റില്’ പ്രധാനമായുമുണ്ടായിരുന്നത്. കുടുക്കാനായി നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗമായ വനിതാ റിസപ്ഷനിസ്റ്റാണ് മന്ത്രിയുമായി സംസാരിച്ചതത്രേ. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള നാല് യുവതികളും ഒരു യുവാവുമായിരുന്നു സംഘത്തില്‍. 2016 ജൂണ്‍ മുതല്‍ ചാനലിന്റെ ട്രയല്‍ സംപ്രേഷണത്തില്‍ വിവിധ പരിപാടികള്‍ സംപ്രേഷണം ചെയ്തിരുന്നു. അഞ്ച് യുവ മാധ്യമപ്രവര്‍ത്തകരടങ്ങിയ പേരടങ്ങിയ ഈ അന്വേഷണസംഘത്തെ നയിച്ചിരുന്നത് സിഇഒയും രണ്ട് മുതിര്‍ന്ന സീനിയര്‍ എഡിറ്റര്‍മാരുമായിരുന്നു. ചാനലിലെ…
Read Moreആ സംഘത്തിലേക്ക് എന്നെയും നിര്‍ദ്ദേശിച്ചിരുന്നു, എന്നാല്‍ ഞാന്‍ അതിന് തയ്യാറായില്ല, ഹണി ട്രാപ്പ് വിവാദത്തില്‍ വെളിപ്പെടുത്തലുമായി ചാനലില്‍ നിന്ന് രാജിവച്ച മാധ്യമപ്രവര്‍ത്തക
മലയാളത്തില്‍ പുതുതായി ആരംഭിച്ച ചാനലില്‍ നിന്ന് രാജിവച്ചതായി മാധ്യമപ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രി രാജിവച്ച സംഭവത്തെക്കുറിച്ച് ചാനലിലുള്ളവര്‍ക്ക് അറിയാമായിരുന്നുവെന്നും താനും ആ സംഘത്തിലേക്ക് നിയോഗിക്കപ്പെട്ടിരുന്നെന്നും വെളിപ്പെടുത്തിയാണ് അല്‍നിമ അഷ്റഫ് എന്ന മാധ്യമപ്രവര്‍ത്തക ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്ത ജോലിയായിരുന്നു ഇതെന്നും പ്രധാനപ്പെട്ട മീഡിയ ഹൗസിന്റെ ഭാഗമായ ചാനലില്‍ ജോലി കിട്ടിയപ്പോള്‍ സന്തോഷിച്ചുവെന്നും അവര്‍ പറയുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ ചാനലില്‍ ചേര്‍ന്നപ്പോള്‍ തന്നെ അഞ്ചു റിപ്പോര്‍ട്ടര്‍മാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. അതിലേക്ക് തന്നെയും നിര്‍ദ്ദേശിച്ചിരുന്നെങ്കിലും തയ്യാറല്ല എന്ന് അറിയിച്ചു. അന്വേഷണ സംഘത്തിന്റെ ഉദ്ദേശങ്ങള്‍ തന്റെ പ്രതീക്ഷയിലെ മാധ്യമപ്രവര്‍ത്തനം അല്ല എന്ന് തോന്നിയതിനാലായിരുന്നു ആ തീരുമാനമെന്നും അല്‍നിമ പറഞ്ഞു. വലിയ ബ്രേക്കിംഗ് ന്യൂസ് ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും എ.കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട വിവാദ വാര്‍ത്ത ചാനല്‍ പുറത്തു വിട്ടപ്പോള്‍ മാത്രമാണ് താനും അറിഞ്ഞത്. തുടക്കത്തില്‍ അന്വേഷണ സംഘത്തിന്റെ രൂപീകരണ…
Read Moreആദ്യമെത്തിയത് ചാനല്‍ സംഘത്തിനൊപ്പം, പിന്നീട് സ്ഥിരം സന്ദര്‍ശകയായി, ചാനല്‍ പുറത്തുവിട്ട ഫോണ്‍വിളികള്‍ പല ദിവസങ്ങളിലായി കൂട്ടിച്ചേര്‍ത്തത്, യുവതി ഇപ്പോള്‍ അജ്ഞാത കേന്ദ്രത്തില്‍, ശശീന്ദ്രനെ കുടുങ്ങിയതിന്റെ അണിയറക്കഥ ഇങ്ങനെ
സ്വന്തം ലേഖകന്‍ കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ഒരു പത്രസമ്മേളനത്തിനിടെയാണ് ആ യുവതി ആദ്യമായി മന്ത്രിയുമായി കണ്ടുമുട്ടുന്നത്. പിന്നീട് ഇടയ്ക്കിടെ മന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങി സൗഹൃദം സ്ഥാപിച്ചു. പിന്നെ പതിയെ പതിയെ ഫോണ്‍വിളികളിലൂടെ മന്ത്രിയുടെ വീക്ക്നെസുകളില്‍ മനസിലാക്കി. പിണറായി മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകേണ്ടിവന്ന എ.കെ. ശശീന്ദ്രന്റെ വീഴ്ച്ചയ്ക്ക് വഴിതെളിച്ച യുവതിയെ തിരിച്ചറിഞ്ഞതോടെ ഹണി ട്രാപ്പിലേക്ക് നയിച്ച കാര്യങ്ങളും മറനീക്കി പുറത്തുവരികയാണ്. മറ്റൊരു സ്വകാര്യ ചാനലില്‍ നിന്ന് അടുത്തിടെയാണ് ഈ യുവതി വാര്‍ത്ത പുറത്തുവിട്ട ചാനലിലെത്തിയത്. മുമ്പ് വിവാഹിതയായ ഇവര്‍ പിന്നീട് ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയില്ലാതെ വന്നതോടെ വേര്‍പിരിയുകയായിരുന്നു. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിനടുത്തു നിന്നും കുറച്ചകലെ മാത്രമാണ് ഈ യുവതി താമസിക്കുന്നതും. ചാനലിന്റെ ഉദ്ഘാടനത്തിന് സംപ്രേക്ഷണം ചെയ്യേണ്ട ബ്രേക്കിംഗ് ന്യൂസിന്റെ ചുമതല ഏറ്റെടുത്താണ് ഇവര്‍ മന്ത്രിയുമായി അടുക്കുന്നതും ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നതും. കണ്ണൂരില്‍ നിന്നു നിവേദനം നല്കാന് എത്തിയ വീട്ടമ്മയുമായാണു ശശീന്ദ്രന് ലൈംഗികച്ചുവയുള്ള…
Read Moreമന്ത്രിയെ കുടുക്കിയത് ചാനലുമായി ബന്ധപ്പെട്ട യുവതി, സംഘത്തിന്റെ കൈയില്‍ പോലീസുകാരുടെയും ഒരു സിനിമ എംഎല്‍എയുടെയും ഉറക്കംകെടുത്തുന്ന തെളിവുകളുണ്ടെന്ന് സൂചന
മന്ത്രി എ. കെ. ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ അശ്ലീല ഫോണ്‍വിളിക്ക് പിന്നില്‍ ഹണി ട്രാപ്പെന്ന് സൂചന. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് ബ്യൂറോ നടത്തുന്ന നടത്തുന്ന അന്വേഷണത്തില്‍ മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട യുവതിയിലേക്കാണ് വിരലുകള്‍ ചൂണ്ടുന്നത്. സര്‍ക്കാര്‍ ഔദ്യോഗികമായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പോലീസ് അന്വേഷണം സമാന്തരമായി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഡി.ജി.പി ലോക്നാഥ ബഹ്റയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസീന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ഇന്റലിജന്‍സ്, സ്പെഷ്യല്‍ബ്രാഞ്ച്, സൈബര്‍ പോലീസ്, ഹൈട്ടെക് സെല്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചയുടന്‍ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംഘത്തിന്റെ കൈവശം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, സിനിമരംഗത്തു നിന്നുള്ള ഒരു എംഎല്‍എ, രണ്ടു മന്ത്രിമാര്‍ എന്നിവര്‍ക്കെതിരേയുള്ള തെളിവുകളുണ്ടെന്നാണ് സൂചന. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ഈ എംഎല്‍എ അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്. ഇയാളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന…
Read More