പെൺകുട്ടിയെ കിട്ടാൻ അടുത്ത ദിവസംതന്നെ യുവാവ് കാറിൽ കണ്ണൂരിലെത്തി. വിളിച്ചപ്പോൾ ഫോണിൽ യുവതിതന്നെ. ഞങ്ങൾ പയ്യാന്പലത്ത് ഉണ്ടെന്നായിരുന്നു മറുപടി. അക്കൗണ്ട് നന്പർ അയച്ചു തരാമെന്നും അതിലേക്കു പണമിടമെന്നും ആവശ്യപ്പെട്ടു. എങ്കിലേ പെൺകുട്ടിയെ കാണാൻ കഴിയൂ. യുവാവ് 10,000 രൂപ അക്കൗണ്ടിലേക്കു ഇട്ടു. ബാക്കി 10,000 പെൺകുട്ടിയെ കണ്ടുകഴിഞ്ഞു നൽകാമെന്നും പറഞ്ഞു. പണം ഇട്ടതിന്റെ വിവരങ്ങൾ വാട്സാപ്പിലൂടെ അയച്ചുകൊടുത്തു. തുടർന്നു യുവാവ് ഫോണിൽ വിളിച്ചു. ഫോൺ റിംഗ് ചെയ്യുന്നു. പക്ഷേ, എടുക്കുന്നില്ല. വീണ്ടും വിളിച്ചു, സ്വിച്ച് ഓഫ്. ഇതോടെ കബളിപ്പിക്കപ്പെട്ടെന്നു മനസിലായി. നേരെ പോലീസ് സ്റ്റേഷനിലെത്തി. ഫോൺ കോൾ വന്ന ലൊക്കേഷൻ മടിക്കേരിയിൽ ഉള്ളതാണെന്നു പോലീസ് കണ്ടെത്തി. അക്കൗണ്ട് നന്പരും കർണാടകത്തിൽനിന്ന്.. പണം ഇങ്ങനെ നഷ്ടപ്പെട്ടവർ നിരവധി. എന്നാൽ, പലരും മാനഹാനി ഭയന്നു പറയുന്നില്ലെന്നു മാത്രം ഫേസ്ബുക്ക് ഉൾപ്പെടെയുള്ള നവമാധ്യമങ്ങൾ ഉപയോഗിച്ചു ഹണിട്രാപ്പിൽ ആളുകളെ കുരുക്കിലാക്കുന്നതിനെതിരേ ഹൈടെക്ക് ക്രൈം…
Read MoreTag: honeytrap parampara
മെസഞ്ചറിൽ കുടുങ്ങി കണ്ണൂരിലെ രാഷ്ട്രീയ നേതാവ്! അയാൾ വെളിപ്പെടുത്തിയ കാര്യങ്ങളിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഇങ്ങനെ…
സമയം പുലർച്ചെ നാലായി കാണും… കണ്ണൂർ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലേക്കു വിയർത്തു കുളിച്ച് ഒരു ഖദർധാരി എത്തി. ഒറ്റ നോട്ടത്തിൽ രാത്രി ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ആളെ മനസിലായി. സ്ഥലത്തെ പ്രാദേശിക നേതാവ്. ഇയാളെന്താ ഈ സമയത്ത്.. വല്ല ശിപാർശയുമായി വന്നിരിക്കുകയാണോ? ചുമതലയുള്ള ഗ്രേഡ് എസ്ഐയുടെ അടുത്തേക്കായിരുന്നു തിരിക്കിട്ട് അയാളുടെ പോക്ക്. അയാൾ വെളിപ്പെടുത്തിയ ചില കാര്യങ്ങളിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഇങ്ങനെ: മെസേജിൽ കണ്ടത് മെസഞ്ചറിലൂടെയായിരുന്നു ഈ രാഷ്ട്രീയ നേതാവുമായുള്ള പരിചയപ്പെടലിന് അനു (പേര് യാഥാർഥമല്ല) തുടക്കമിട്ടത്. പകൽ മൊത്തം തിരക്കുള്ള രാഷ്ട്രീയ പ്രവർത്തനം ആയതിനാൽ മെസഞ്ചറിൽ വരുന്ന മെസേജുകൾക്കു മറുപടി ഇയാൾ നല്കിയുമില്ല. എന്നാൽ, തുടർച്ചയായി വന്ന മെസേജുകൾ ശ്രദ്ധയിൽപ്പെട്ട നേതാവ് പെൺകുട്ടിയുടെ പ്രൊഫൈലിൽ കയറി നോക്കി. കാണാൻ തരക്കേടില്ലാത്ത പെൺകുട്ടി. തുടർന്നു നേതാവും ചില മറുപടികൾ അയച്ചുതുടങ്ങി. പതിയെപ്പതിയെ മെസേജുകളുടെ എണ്ണം…
Read Moreഎൻജിനിയറെ കുടുക്കിയത് ” വാട്സാപ്പ് ഡിപി’; ഉടൻ തിരികെ നല്‍കാമെന്നു പറഞ്ഞു പണം കടം വാങ്ങുകയും തിരികെ വാങ്ങാൻ എത്തുമ്പോൾ അനാശാസ്യത്തിൽ കുടുക്കുന്ന രീതി
കണ്ണൂർ സ്വദേശിയായ എൻജിനിയർ വാട്സാപ്പ് വഴിയായിരുന്നു അവളെ പരിചയപ്പെട്ടത്. അജ്ഞാത നന്പരിൽനിന്നു വന്ന ഗുഡ്മോണിംഗ് സന്ദേശത്തിനു മറുപടി പറഞ്ഞു തുടങ്ങിയ പരിചയം ചെന്നെത്തിച്ചത് ഊരാക്കുടുക്കിലായിരുന്നു. നല്ല രീതിയിൽ ഇവരുടെ ബന്ധം തുടരുന്നതിനിടയിലാണ് പെൺ സുഹൃത്തിന്റെ വാട്സാപ്പ് ഡിപിയിൽ മറ്റൊരു പെണ്ണിനെ കാണുന്നത്. ഉടൻ എൻജിനിയർ ചോദിച്ചു. ഈ സുഹൃത്തിനെ എനിക്കു പരിചയപ്പെടുത്തി തരാമോയെന്ന്. വെറുതെ പരിചയപ്പെടുത്തി തരില്ലെന്നായി വനിതാ സുഹൃത്ത്. പിന്നെ എന്തു വേണമെന്നായി എൻജിനിയർ. ഒരു പതിനായിരം തന്നാൽ പരിചയപ്പെടുത്തി തരാമെന്നും ഫോൺ നന്പർ തരാമെന്നും പറഞ്ഞതോടെ എൻജിനിയർ ആദ്യമൊന്നു അന്പരന്നെങ്കിലും വൈകാതെ ആ പ്രലോഭനത്തിൽ വീണു. ഒന്നും നോക്കിയില്ല…നേരെ വച്ചു പിടിച്ചു ആ ഫ്ളാറ്റിലേക്ക്…. ഡിപി കാണിച്ചുവശീകരിച്ചുകണ്ണൂര് സ്വദേശിയായ എന്‍ജിനിയറെ ഹണിട്രാപ്പില്‍ കുരുക്കി മൂന്നു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് വയനാട് വൈത്തിരി സ്വദേശിനി നസീമയും സഹായിയായ ചാവക്കാട്ടെ അക്ബർ ഷായും പിടിയിലായത്.…
Read Moreമിസ്ഡ് കോളിലെ ബിസിനസുകാരൻ! പതിവായി വന്ന മിസ്ഡ് കോളുകളിലേക്കു തിരിച്ചു വിളിച്ചതാണ് ഫഹദിനു കുരുക്കായത്….
മലബാർ മേഖലയിലെ അറിയപ്പെടുന്ന ഒരു ബിസിനസുകാരനായിരുന്നു 32 വയസുകാരനായ ഫഹദ് (പേര് യഥാർഥ്യമല്ല). സാന്പത്തികമായി ഉയർന്ന കുടുംബത്തിൽനിന്നു തന്നെയായിരുന്നു വിവാഹവും. രണ്ടു കുട്ടികളുമുണ്ട്. ബിസിനസ് നല്ല നിലയിൽ മെച്ചപ്പെട്ടു വരികയായിരുന്നു. ബിസിനസ് തിരക്കുകളൊക്കെ കഴിഞ്ഞ് പതിവായി രാത്രി പത്തോടെ വീട്ടിലെത്തും. ഇതിനിടയിൽ ഫോണിലേക്കു വന്ന ചില കോളുകൾ ഫഹദിന്റെ ജീവിതം ആകെ മാറ്റി മറിച്ചു. പതിവായി വന്ന മിസ്ഡ് കോളുകളിലേക്കു തിരിച്ചുവിളിച്ചതാണ് ഫഹദിനു കുരുക്കായത്. ഒരു നന്പരിൽനിന്നു മിസ്ഡ് കോളുകൾ വന്നതോടെ ആ നന്പരിലേക്ക് ഒരു തവണ തിരിച്ചുവിളിക്കുകയായിരുന്നു. അപ്പുറത്ത് ഒരു സ്ത്രീ ശബ്ദം. ആരാണ് സംസാരിക്കുന്നതെന്നായിരുന്നു ചോദ്യം. ഫഹദ് സ്വയം പരിചയപ്പെടുത്തി. ഈ നന്പരിൽനിന്ന് ഒരു കോൾ കണ്ടു. അതാണ് തിരികെ വിളിച്ചത്. ഉടൻ യുവതി മറ്റൊരാരാളുടെ പേരു പറഞ്ഞിട്ട് ആ ആളാണോ എന്നു ചോദിച്ചു. അല്ലെന്ന് ഫഹദ് മറുപടി പറഞ്ഞു.സോറി പറഞ്ഞ് ആ സംഭാഷണം…
Read Moreപ്രേമം നടിച്ചു യുവാക്കളായ ബിസിനസുകാരെ വശത്താക്കും;കാറും പണവുമെടുത്ത ജൂലി
ബിസിനസുകാരായ യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു കൊച്ചിയിലെ യുവതിയും യുവാവും ഹണിട്രാപ്പ് അണിയിച്ചൊരുക്കിയത്. പ്രേമം നടിച്ചു യുവാക്കളായ ബിസിനസുകാരെ വശത്താക്കും. വാട്സ് ആപ്പ്, മെസഞ്ചർ തുടങ്ങിയവയിലൂടെ സന്ദേശം കൈമാറും. സൗഹൃദ സംഭാഷണങ്ങളിലൂടെ തുടക്കം. ഇടയ്ക്ക് ചില ഫോട്ടോസും അയച്ചു കൊടുക്കും. സൗഹൃദം കൂടുതൽ അടുപ്പത്തിലേക്കു നീങ്ങുന്പോൾ നേരിട്ടു കാണാൻ ക്ഷണിക്കും. പിന്നെയാണ് കെണിയിലേക്കു വീഴുന്നത്. കൊച്ചിയിൽ ബിസിനസുകാരനായ യുവാവ് ഇവരുടെ കെണിയിൽപ്പെട്ടു. കാക്കനാടുള്ള ഒരു യുവ ബിസിനസുകാരനെ വാടക വീട്ടിലേക്കു വിളിച്ചു വരുത്തി നഗ്നദൃശ്യങ്ങളെടുത്ത സംഭവത്തിൽ യുവാവും യുവതിയും പിടിയിലായതോടെയാണ് ഹണിട്രാപ്പ് സംഘത്തെക്കുറിച്ചു പോലീസിനു വിവരം ലഭിക്കുന്നത്. സീപോർട്ട് എയർപോർട്ട് റോഡിൽ കളക്ടറേറ്റിനു സമീപം ബ്യൂട്ടിപാർലർ നടത്താനെന്ന പേരിൽ വീട് വാടകയ്ക്ക് എടുത്തായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. മാമംഗലം പൊറ്റക്കുഴി ചെറിയ പട്ടാരപ്പറന്പിൽ ജൂലി ജൂലിയൻ (37), സുഹൃത്ത് കാക്കനാട് അത്താണി കൃഷ്ണ വിലാസത്തിൽ കെ.എസ്. കൃഷ്ണ കുമാർ (രഞ്ജിഷ്-33)…
Read Moreകടം തീര്‍ക്കാന്‍ വിദ്യാര്‍ഥിയെ കുടുക്കിയ ദമ്പതികള്‍! കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യട്ട് അവള് സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ട് തുറന്നു; കൂട്ടിനു ഭര്‍ത്താവും; പിന്നെ…
കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് അവൾ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുറന്നത്. കൂട്ടിനു ഭർത്താവും. പ്രൊഫൈലിൽ ആർക്കും ഇഷ്ടം തോന്നുന്ന ഒരു ചിത്രവും അപ്ലോഡ് ചെയ്തു. പിന്നെ തേടിവരുന്ന ഫ്രണ്ട്സ് റിക്വസ്റ്റ് കാത്തിരുന്നു. ഒടുവിൽ ഇരയായി എൻജിനിയറിംഗ് വിദ്യാർഥി കുടുങ്ങി. മെസഞ്ചറിലൂടെ ഗുഡ്മോണിംഗും ഗുഡ്നൈറ്റും സന്ദേശങ്ങളായി തുടർന്നു കൊണ്ടിരുന്നു. പിന്നെ സുഖാന്വേഷണങ്ങൾ ആയി. അവസാനം അതു പ്രണയത്തിലേക്കും അശ്ലീല സന്ദേശങ്ങളിലേക്കും കടന്നു. രാത്രിയിൽ തുടങ്ങുന്ന ചാറ്റിംഗ് പുലർച്ചെ വരെ നീണ്ടു. ഇതിനിടയിൽ യുവതി ആവശ്യപ്പെട്ടതനുസരിച്ചു വിദ്യാർഥിയുടെ സ്വകാര്യ ചിത്രങ്ങളും മെസഞ്ചറിൽ അയച്ചു കൊടുത്തു. നേരിട്ടു കാണാനുള്ള ആഗ്രഹവും വിദ്യാർഥി പ്രകടിപ്പിച്ചു. ആദ്യമൊക്കെ സമ്മതിച്ചില്ലെങ്കിലും യുവതി ഒടുവിൽ സമ്മതിച്ചു. വിദ്യാർഥി തങ്ങളുടെ വരുതിയിലായെന്ന് ഉറപ്പു വരുത്തിയ ശേഷം ദന്പതികൾ ഓപ്പറേഷൻ തുടങ്ങി. തിരുവനന്തപുരം സ്വദേശിനിയായ ജിനുവിനെയും ഭർത്താവ് വിഷ്ണുവിനെയും ആണ് ഹണിട്രാപ്പ് കേസിൽ എൻജിനിയറിംഗ് വിദ്യാർഥിയുടെ പരാതിയെത്തുടർന്നു പേട്ട പോലീസ് അറസ്റ്റ്…
Read Moreദൃശ്യങ്ങൾ മൊത്തവിലയ്ക്ക്! ഹണി ട്രാപ്പിൽപ്പെട്ടവരിൽ സിനിമാക്കാരും മുൻ മന്ത്രിമാരും; ചിത്രങ്ങൾ പുറത്ത് പോകാതെ സൂക്ഷിക്കൽ അന്വേഷണ സംഘത്തിന്റെ പ്രധാന വെല്ലുവിളി
മധ്യപ്രദേശിലെ വന്പൻമാരിൽ പലരും ഈ സംഘത്തിന്റെ കെണിയിൽപെട്ടു. പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ മുതിർന്ന നേതാക്കളും ഇതിൽ ഉൾപ്പെടുന്നു. 12 ഉന്നത ഉദ്യോഗസ്ഥരും മധ്യപ്രദേശ് സർക്കാരിലെ എട്ടു മുൻ മന്ത്രിമാരും നിരവധി സിനിമാ പ്രവർത്തകരും കുടുങ്ങിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. യുവതികളുടെ കൂടെ ബിജെപി- കോൺഗ്രസ് നേതാക്കൾ സമയം ചെലവിടുന്നതിന്റെ ദൃശ്യങ്ങളുമായി ഹണിട്രാപ്പ് സംഘം രാഷ്ട്രീയ നേതാക്കളെ സമീപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഈ ദൃശ്യങ്ങൾ പ്രചാരണായുധമാക്കാൻ കഴിയുമെന്നു പറഞ്ഞായിരുന്നു ഇവർ ഇടപെട്ടത്. വീഡിയോ ദൃശ്യങ്ങൾ മൊത്തത്തിൽ കൈമാറാൻ 30 കോടിരൂപയാണ് യുവതികൾ ആവശ്യപ്പെട്ടത്. ഒടുവിൽ ആറുകോടി രൂപയ്ക്കു വീഡിയോകൾ വാങ്ങാമെന്നു രാഷ്ട്രീയക്കാരിലൊരാൾ സമ്മതിച്ചെങ്കിലും 30 കോടി രൂപ തന്നെ വേണമെന്ന ആവശ്യത്തിലായിരുന്നു സംഘം. വിലപേശൽ വീഡിയോകൾ മൊത്തത്തിലെടുക്കാൻ ആരും തയാറാകാഞ്ഞതിനാൽ ഒടുവിൽ കുറച്ചെണ്ണം ചില രാഷ്ട്രീയക്കാർക്ക് ഏതാനും കോടികൾക്കു വില്‍ക്കുകയും ചെയ്തു. രാഷ്ട്രീയ പാർട്ടികളും നേതാക്കളും…
Read Moreവിദ്യാർഥിനികൾ മുതൽ നടിമാർ വരെ; ഹണി ട്രാപ്പിന് കുട്ടികളെ കണ്ടെത്തുന്ന രീതിയെക്കുറിച്ച് ട്രാപ്പിൽ വീണ യുവതി പറയുന്നതിങ്ങനെ….
മധ്യപ്രദേശിലെ ഒരു ഉൾഗ്രാമത്തിലെ യുവതിയായിരുന്നു മോണിക്ക യാദവ്. പ്ലസ് ടു ഉന്നത മാർക്കോടെ വിജയിച്ചു. ഇതിനിടയിൽ നഗരത്തിലെ ഏതെങ്കിലും കോളജിൽ ചേർന്ന് ഉന്നത വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിച്ചു. അഡ്മിഷനു വേണ്ടിയാണ് ഹണിട്രാപ്പ് സംഘത്തലൈവി ശ്വേതാ സ്വപ്നിയാൽ ജെയിനുമായി ബന്ധപ്പെട്ടത്. തുടർന്നു കോളജിൽ അഡ്മിഷൻ കിട്ടി. പഠനത്തിന്റെ ആദ്യനാളുകളിൽ കുഴപ്പങ്ങളില്ലായിരുന്നു. ഭോപ്പാലിലെ പ്രശസ്തമായ കോളജിലായിരുന്നു അഡ്മിഷൻ. അതിനാൽ സന്പന്നമായ രീതിയിലായിരുന്നു കോളജ് ജീവിതവും. ഇതിനുള്ള സാന്പത്തിക സഹായം നല്കിയതും ശ്വേതയായിരുന്നു. പിന്നെ, മോണിക്ക യാദവിനു ശ്വേത നല്കുന്ന സാന്പത്തിക സഹായം കുറഞ്ഞുവന്നു. ഇതിനിടയിൽ ശ്വേതയുമായി ബന്ധപ്പെട്ടപ്പോൾ ചില കാര്യങ്ങളിൽ സഹായിച്ചാൽ പണം നല്‍കാമെന്നായിരുന്നു മറുപടി. ആദ്യം മോണിക്ക സമ്മതിച്ചില്ലെങ്കിലും പണത്തിന്റെ ആവശ്യം കൂടിക്കൂടി വന്നതോടെ ശ്വേതയുടെ പ്രലോഭനത്തിൽ വീണു. ഇതായിരുന്നു മോണിക്ക യാദവ് പോലീസിനു നല്കിയ മൊഴി. അഞ്ചു സ്ത്രീകൾമധ്യപ്രദേശിലെ ഇൻഡോറിൽ വച്ചാണ് അഞ്ചു സ്ത്രീകളെയും ഒരു…
Read Moreരാജ്യം ഞെട്ടിയ പരാതി! ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കണമെങ്കിൽ ചില നിർമാണങ്ങൾക്ക് അനുമതി കൊടുക്കണമെന്നായിരുന്നു ആവശ്യം…
ഇൻഡോറിലെ മുനിസിപ്പൽ കോർപറേഷൻ എൻജിനിയറായിരുന്നു ഹർഭജൻസിംഗ്. ശന്പളത്തിനു പുറമേ കുടുംബവും സാന്പത്തികമായ നല്ല നിലയിലായിരുന്നു. ഇതിനിടയിലാണ് ഹണിട്രാപ്പ് സംഘത്തിലെ യുവതി ഹർഭജൻസിംഗിനെ നോട്ടമിട്ടത്. മുനിസിപ്പൽ കോർപറേഷന്റെ പരിധിയിൽ വരുന്ന ചില അനധികൃത നിർമാണങ്ങൾക്കു സമ്മതപത്രം കിട്ടുകയായിരുന്നു ഹർഭജൻ സിംഗിനെ വരുതിയിലാക്കുന്നതിലൂടെ സംഘം ലക്ഷ്യമിട്ടിരുന്നത്. അനുമതി നേടിയെടുക്കാമെന്നു പറഞ്ഞ് അനധികൃത നിർമാണം നടത്തുന്ന കന്പനികളിൽനിന്നു ലക്ഷക്കണക്കിനു തുകയും ഇവർ വാങ്ങി. ഇരയ്ക്കു പിന്നാലെ ഹർഭജൻ സിംഗിനെ വലയിലാക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇതിനായി സംഘത്തിലെ യുവതി ഇയാളെ പിന്തുടർന്നുകൊണ്ടിരുന്നു. പിന്നെ, ചില ആവശ്യങ്ങൾക്കെന്ന വ്യാജേന ഹർഭജൻസിംഗിനെ യുവതി സമീപിച്ചു. ഓഫീസിൽ ഇടയ്ക്കിടെയായി സന്ദർശനം. ഇതിനിടെ, ഫോൺ നന്പർ സ്വന്തമാക്കി യുവതി വിളിയും തുടങ്ങി. അധികദിവസം നീണ്ടു നിന്നില്ല, ഹർഭജൻസിംഗ് യുവതിയുടെ വലയിലായി. സൗഹൃദ സംഭാഷണങ്ങൾ പതുക്കെ പരിധിവിട്ട രീതിയിലേക്കു യുവതി കൊണ്ടുപോയി. ഇതിനിടെ, ഇരുവരും പലേടങ്ങളിലും രഹസ്യസംഗമം നടത്തുകയും ചെയ്തു.…
Read Moreഹണി ട്രാപ്പ്; ചാറ്റിൽ തുടങ്ങും, പിന്നെ… പറന്നിറങ്ങിയത് അഞ്ചു സുന്ദരികൾ; തട്ടിപ്പുകളുടെ പിന്നാമ്പുറങ്ങളിലേക്ക് രാഷ്ട്രദീപിക നടത്തിയ ഒരു അന്വേഷണം…
സന്പന്നരെയും ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടായിരുന്നു അഞ്ച് സുന്ദരികൾ മധ്യപ്രദേശിലെ ഭോപ്പാലിൽ പറന്നിറങ്ങിയത്. സന്പന്നർ താമസിക്കുന്ന സ്ഥലങ്ങൾ ലക്ഷ്യമാക്കി ഒരു വീട് വാടകയ്ക്കു സംഘടിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. സുന്ദരികൾക്കു പിന്തുണയുമായി ആൺതുണകളും ഉണ്ടായിരുന്നു. ഒറ്റ നോട്ടത്തിൽ കണ്ടാൽ നല്ല “ബെസ്റ്റ് ഫാമിലിയെന്ന്’ തോന്നിപ്പിക്കും. ആഷ് പോഷ് ലുക്ക്വില കൂടിയ വാഹനങ്ങളിലായിരുന്നു കറക്കം. അണിയുന്നതാകട്ടെ വില കൂടിയ വസ്ത്രങ്ങളും. കണ്ടാൽ ഒരു ” ആഷ് പോഷ് ലുക്ക്’. വീടുകൾ സംഘടിപ്പിച്ചു കൊടുക്കുന്ന ഏജന്റിനെ സമീപിച്ചു സന്പന്നർ താമസിക്കുന്ന സ്ഥലം പറഞ്ഞ് അവിടെ ഒരു ഫ്ളാറ്റോ അപ്പാർട്ട്മെന്റോ സംഘടിപ്പിക്കണമെന്നു പറയും. വാടക ഒരു പ്രശ്നമല്ലെന്നു പറയുന്ന ഇവർ ഏജൻസി കമ്മീഷനായി നല്ല ഒരു തുകയും നല്‍കും. വീടു കിട്ടിയാൽ നല്ല ഫാമിലിയായി കുറച്ചു ദിവസങ്ങളിൽ കഴിയും. ഇതിനിടയിൽ അവിടെ താമസിക്കുന്ന വീട്ടുകാരക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. വിവരങ്ങൾ ശേഖരിച്ച ശേഷം ആളുകളെ…
Read More