ഹോങ്കോംഗുകാര്‍ മാതൃരാജ്യം ഉപേക്ഷിക്കുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ഉയരുന്നത്. ബ്രിട്ടന്-ചൈന അന്താരാഷ്ട്ര കരാറിന് പുല്ലുവില കല്‍പ്പിച്ച് ഹോങ്കോംഗിനെ തങ്ങളുടെ ഉരുക്കു മുഷ്ടിയിലാക്കാന്‍ ചൈന തുനിഞ്ഞിറങ്ങിയപ്പോള്‍ തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് ഹോങ്കോംഗ്് ജനതയ്ക്ക് ഒരു വാഗ്ദാനം നല്‍കിയിരുന്നു. ബ്രിട്ടീഷ് ഓവര്‍സീസ് പാസ്സ്പോര്‍ട്ടുള്ള ഹോങ്കോംഗ് സ്വദേശികള്‍ക്ക് ബ്രിട്ടീഷ് പൗരത്വം എന്നതായിരുന്നു ആ വാഗ്ദാനം. ഇത് യാഥാര്‍ത്ഥ്യമാകുവാന്‍ പോവുകയാണ്. വരുന്ന ജനുവരി മുതല്‍ ബ്രിട്ടനിലേക്ക് വരാന്‍ തയ്യാറാകുന്ന ഹോങ്കോംഗുകാര്‍ക്ക് വിസ നല്കി തുടങ്ങും. ചുരുങ്ങിയത് അഞ്ചു ലക്ഷം പേരെങ്കിലും ആദ്യവര്‍ഷം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം ഹോങ്കോംഗുകാര്‍ ബ്രിട്ടനിലേക്ക് കുടിയേറും എന്നും പ്രതീക്ഷിക്കുന്നുണ്ട്. ബ്രിട്ടീഷ് നാഷണല്‍ (ഓവര്‍സീസ്) പൗരന്മാര്ക്കും ഹോങ്കോംഗില്‍ താമസിക്കുന്ന അവരുടെ ബന്ധുക്കള്‍ക്കും ബ്രിട്ടനില്‍ താമസിക്കുനതിനും ജോലിചെയ്യുന്നതിനും അനുവാദം നല്കുന്ന വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കുവാനുള്ള നടപടികള്‍ ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ്. ഏകദേശം 30…
Read MoreTag: hongkong
കോവിഡ് മുക്തനായ ആള്‍ക്ക് നാലു മാസത്തിനു ശേഷം വീണ്ടും രോഗം സ്ഥിരീകരിച്ചു ! ഇങ്ങനെ സംഭവിക്കുന്നത് ലോകത്ത് ആദ്യം; ആശങ്കയുയരുന്നു…
കോവിഡ് മുക്തനായ യുവാവിന് വീണ്ടും രോഗബാധയെന്ന് റിപ്പോര്‍ട്ട്. ഹോങ്കോങ്ങില്‍ നിന്നാണ് ലോകത്തെ ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തു വന്നത്. മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവിലാണ് നാലരമാസത്തിനു ശേഷം വീണ്ടും വൈറസ് ബാധ കണ്ടെത്തിയതെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. രോഗം വന്ന് ഭേദമായി മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഉണ്ടാകുന്ന സാഹചര്യം ലോകത്ത് ആദ്യമായാണ് കണ്ടെത്തുന്നത്. ജിനോം സീക്വന്‍സിങ്ങില്‍ യുവാവിനെ ബാധിച്ച രണ്ടു വൈറസുകളുടെയും സ്ട്രെയിന്‍ തീര്‍ത്തും വ്യത്യസ്തമാണെന്നും കണ്ടെത്തി. എന്നാല്‍ ഒരാളുടെ കേസ് കണക്കിലെടുത്ത് ഒരിക്കല്‍ രോഗം വന്ന് ഭേദമായ ആള്‍ക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകുമെന്ന നിഗമനത്തില്‍ എത്താനാകില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഹോങ്കോങ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യം രോഗബാധിതനായിരുന്നപ്പോള്‍ ഇയാള്‍ 14 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. യാതൊരു രോഗലക്ഷണവും ഇല്ലാതിരുന്ന ഇയാള്‍ സ്പെയിനില്‍ നിന്നു തിരികെ എത്തവേ വിമാനത്താവളത്തില്‍ സക്രീനിങ്ങിനിടെ…
Read Moreഹോങ്കോങിനുള്ള മരണമണി മുഴങ്ങിക്കഴിഞ്ഞു ! പുതിയ ദേശീയ സുരക്ഷാ നിയമപ്രകാരം ഹോങ്കോങില്‍ ആദ്യ അറസ്റ്റ്; ഇനി പ്രതിഷേധിക്കുന്നവര്‍ പുറംലോകം കണ്ടേക്കില്ല…
ഹോങ്കോങിനുള്ള മരണമണി മുഴങ്ങിക്കഴിഞ്ഞു. രാജ്യത്തെ ഉരുക്കുമുഷ്ടിയില്‍ അമര്‍ത്താനുള്ള ചൈനയുടെ നീക്കത്തിന്റെ ഫലമായി പാസാക്കിയ പുതിയ ദേശീയ സുരക്ഷാ നിയമപ്രകാരം ഹോങ്കോങില്‍ ആദ്യത്തെ അറസ്റ്റ് സംഭവിച്ചു കഴിഞ്ഞു. ബ്രിട്ടിഷ് ഭരണം അവസാനിച്ചതിന്റെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ജനാധിപത്യ അനുകൂല റാലിയില്‍ പങ്കെടുത്ത 10 പേരെയാണ് അറസ്റ്റ് ചെയ്തത്. 360 പേരെ കസ്റ്റഡിയില്‍ എടുത്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ കണ്ണീര് വാതകമടക്കം പൊലീസ് പ്രയോഗിച്ചു. ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നു വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി 50 പേരില്‍ കൂടുതല്‍ ഒത്തുകൂടരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇത് ലംഘിച്ചതിനാണ് അറസ്റ്റ് എന്നാണ് ഔദ്യോഗിക വിശദീകരണം. പുതിയ ദേശീയ നിയമപ്രകാരം അറസ്റ്റിലാകുന്നവര്‍ക്ക് ജീവപര്യന്തം തടവ് വരെ ലഭിച്ചേക്കാം. അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ ചൈനയുടെ നടപടിക്കെതിരെ രംഗത്തെത്തി. എന്നിരുന്നാലും പ്രതിഷേധക്കാര്‍ക്കെതിരേ പ്രതികാര നടപടികളുമായി മുമ്പോട്ടു പോകാന്‍ തന്നെയാണ് ചൈനയുടെ തീരുമാനം.
Read Moreഹോങ്കോങിനെ ഉരുക്കുമുഷ്ടിയില്‍ അമര്‍ത്താന്‍ ചൈന ! ഇനി മുതല്‍ ഹോങ്കോങ് ചൈനയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍; ഹോങ്കോങിന്റെ രാഷ്ട്രീയ ഭാവി തന്നെ അനശ്ചിതത്വത്തിലാക്കുന്ന കരിനിയമം പാസാക്കി…
ഹോങ്കോങിന്റെ രാഷ്ട്രീയഭാവി തന്നെ ചോദ്യചിഹ്നമാക്കുന്ന വിവാദ നിയമം ആരുമറിയാതെ പാസാക്കി ചൈന. നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലായാല്‍ അത് കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രീയത്തില്‍ തന്നെ വലിയ ചലനങ്ങളുണ്ടാക്കുമെന്ന് തീര്‍ച്ചയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികം കാലമായി വളരെ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഹോങ്കോങിനുമേല്‍ തങ്ങളുടെ സ്വാധീനം എത്രയും പെട്ടെന്ന് ഉറപ്പിക്കണം എന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ഷി ജിന്‍ പിങ്ങിന്റെ നയമാണ് ഈ നിയമം പാസാക്കാന്‍ കാണിച്ച ധൃതിയിലൂടെ അരക്കിട്ടുറപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ നിയമം നടപ്പില്‍ വന്നതോടെ ഹോങ്കോങ്ങിനെക്കുറിച്ചുള്ള ആശങ്കകള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഹോങ്കോങില്‍ നിലവില്‍ നടന്നു വരുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള വഴികള്‍ ആലോചിക്കുന്ന ചൈനയുടെ കുറുക്കുവഴിയായാണ് ഈ നിയമം വിലയിരുത്തപ്പെടുന്നത്. ചൈനയിലെ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി, മൂന്നു ദിവസത്തെ ചര്‍ച്ചക്കൊടുവില്‍ ചൊവ്വാഴ്ചയാണ് പുതിയ ബില്‍ ഐകകണ്ഠ്യേന പാസാക്കിയത്. ഈ ബില്ലിന്റെ കരട് രേഖ…
Read Moreവന്‍ നഗരങ്ങളില്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്നമുണ്ടോ ! എങ്കില്‍ അറിയാം ജെയിംസ് ലോയുടെ ട്യൂബ് ഹൗസിനെക്കുറിച്ച്…
വന്‍ നഗരങ്ങളില്‍ ഒരു വീടു വാങ്ങുന്നത് പലരുടെയും സ്വപ്നമാണ്. എന്നാല്‍ വര്‍ധിച്ച ചെലവ് ആ സ്വപ്നത്തിനു തടയിടുകയാണ് പതിവ്. എന്നാല്‍ അത്തരക്കാരുടെ സ്വപ്നം പൂവണിയാനുള്ള മാര്‍ഗമാണ് ഒപോഡ് ട്യൂബ് ഹൗസിങ്ങ് സിസ്റ്റം അഥവാ കോണ്‍ക്രീറ്റ് പൈപ്പ് ട്യൂബുകള്‍. ഹോങ്കോങ്ങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്ടെക്സ്ച്ചറിലെ ആര്‍ക്കിടെക്ട് ജെയിംസ് ലോയുടെ സംഭാവനയാണ് ഈ ആശയം. രാത്രി കാലങ്ങളില്‍ ബെഡ് ആക്കി മാറ്റാവുന്ന ഒരു ബെഞ്ചാണ് എട്ടടി വ്യാസമുള്ള ഈ പൈപ്പുകളില്‍ ഉള്‍ക്കൊള്ളുന്നത്. നഗരങ്ങളിലെ സ്ഥലക്കുറവും മിതമായ നിരക്കിലുള്ള പാര്‍പ്പിട സൗകര്യവുമാണ് ഈ നൂതന സംവിധാനം ലക്ഷ്യമിടുന്നത്. ഒന്നോ രണ്ടോ പേര്‍ക്ക് താമസിക്കാവുന്ന ഇത്തരം മൈക്രോഹോമുകളില് ലിവിങ് കം ബെഡ്റൂം, മിനി ഫ്രിഡ്ജ്, ബാത്റൂം, ഷവര്‍, സ്റ്റോറേജ് സ്പേയ്സ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. എട്ടടി വ്യാസമുള്ള കോണ്‍ക്രീറ്റ് പൈപ്പുകള്‍ പുനര്‍നിര്‍മ്മിച്ച് 100 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മൈക്രോ ഹോമുകളിലേക്ക് രൂപമാറ്റം വരുത്തിയാണ് ഓരോ…
Read More