ബ്രിട്ടിഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപറോ പിടിച്ചെടുക്കുന്നതിനു മുമ്പ് ഇറാന് സൈനികര്‍ നടത്തിയത് അതീവ നാടകീയ നീക്കങ്ങളെന്നു തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. സ്റ്റെന ഇംപറോയ്ക്ക് അകമ്പടി നല്കുന്ന മണ്‍ട്രോസ് എന്ന ബ്രിട്ടിഷ് നാവിക കപ്പലിലെ സൈനികര്‍ക്ക് ഇറാന് സൈന്യം മുന്നറിയിപ്പു നല്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കില്‍വച്ചു ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ്സ് ബ്രിട്ടിഷ് കപ്പല്‍ പിടിച്ചെടുത്ത്. എണ്ണക്കപ്പലിന്റെ ദിശ മാറ്റിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്നു മണ്‍ട്രോസ് കപ്പലിലെ സൈനികര്‍ക്ക് ഇറാന് സൈന്യം മുന്നറിയിപ്പ് നല്‍കുന്നതാണ് ശബ്ദസന്ദേശത്തിലുള്ളത്. അനുസരിച്ചാല്‍ സുരക്ഷിതരായിരിക്കുമെന്നും ഇറാന് സൈനികര്‍ പറയുന്നു. രാജ്യാന്തര ജലപാതയിലൂടെ തടസ്സമില്ലാതെ പോകാന്‍ സാധിക്കണമെന്നും നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്നു ഉറപ്പുവരുത്തണമെന്നും ബ്രിട്ടന് സന്ദേശത്തിനു മറുപടി നല്കി. രാജ്യാന്തര പാതയിലൂടെ പോകുമ്പോള്‍, കപ്പല്‍ തടയാന്‍ നിയമം അനുവദിക്കുന്നില്ലെന്നും ബ്രിട്ടിഷ് നാവികര്‍ അറിയിച്ചു. എന്നാല്‍ സുരക്ഷാ പരിശോധനയ്ക്കായി കപ്പല്‍ പിടിച്ചെടുക്കുകയാണെന്ന് ഇറാന് അറിയിച്ചു. മീന്‍പിടിത്ത…
Read More