ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരന് നടുറോഡില്‍ മര്‍ദനം. ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരം നീറമണ്‍കരയിലാണ് സംഭവം. കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനെയാണ് രണ്ട് യുവാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മുഖത്ത് ഗുരുതര പരിക്കേറ്റ പ്രദീപിന് വായില്‍ മൂന്ന് സ്റ്റിച്ചുണ്ട്. സംഭവം നടക്കുന്ന സമയം നീറമണ്‍കരയില്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. പ്രദീപിന്റെ വാഹനത്തിന് പുറകിലുള്ളവര്‍ ഹോണ്‍ മുഴക്കിയിരുന്നു. എന്നാല്‍ പ്രദീപാണ് ഇത് ചെയ്തതെന്ന് ആരോപിച്ച് തൊട്ടുമുന്നിലുണ്ടായിരുന്ന ബൈക്കിലെ രണ്ട് യുവാക്കള്‍ ഇറങ്ങി വന്ന് മര്‍ദിക്കുകയായിരുന്നു. ‘ബ്ലോക്കിന്റെ ഇടയില്‍ കൂടി കയറി പോകടാ’ എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇവര്‍ പ്രദീപിനെ മര്‍ദിച്ചത്. തുടര്‍ന്ന് രണ്ടുപേരും ബൈക്കില്‍ കയറി പോയെന്നും പ്രദീപ് പറഞ്ഞു, കരമന പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായില്ല.
Read MoreTag: horn
റോഡില്‍ ചുമ്മാ ഹോണടിച്ചു കളിച്ചാല്‍ ഇനി പണിപാളും ! ഇന്നു മുതല്‍ ആരംഭിക്കുന്ന ഓപ്പറേഷന് ഡെസിബലില്‍ കുടുങ്ങിയാല്‍ എട്ടിന്റെ പണി…
റോഡില്‍ വെറുതെ ഹോണടിച്ച് മറ്റുള്ളവരെ അസ്വസ്ഥരാക്കുന്നത് ചിലരുടെ രീതിയാണ്. പാശ്ചാത്യനാടുകളില്‍ കാണാനില്ലാത്ത ഈ സവിശേഷത ഇന്ത്യയില്‍ വ്യാപകമാണ്. എന്നാല്‍ ഇനി അത്തരക്കാര്‍ക്ക് പിടിവീഴും. അതിശബ്ദമുള്ള ഹോണുകള്‍ പിടികൂടാന്‍ ഓപ്പേറേഷന് ഡെസിബലുമായി മോട്ടോര്‍വാഹന വകുപ്പിന്റെ സ്പെഷ്യല്‍ സ്ക്വാഡുകള്‍ ബുധനാഴ്ച മുതല്‍ റോഡിലിറങ്ങും. വാഹനങ്ങളില്‍ ഉയര്‍ന്ന ശബ്ദത്തിനായി പുതിയ ഹോണ്‍ പിടിക്കുന്നവര്‍ നിരവധിയാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് മോട്ടോര്‍ വാഹനവകുപ്പിനും കമ്മിഷണര്‍ക്കും മന്ത്രിക്കുമെല്ലാം ലഭിക്കുന്നത്. തിരുവനന്തപുരത്തും എറണാകുളത്തുമാണ് പരാതികള്‍ കൂടുതല്‍. ഈ പശ്ചാത്തലത്തിലാണ് ഓപ്പറേഷന് ഡെസിബെല്‍ തുടങ്ങുന്നത്. മുഴക്കിയില്ലെങ്കിലും സംശയം തോന്നുന്ന വാഹനങ്ങളുടെ ഹോണുകള്‍ പരിശോധിക്കും. പാര്‍ക്കിംഗിനു കാര്യമായ ഇടമുള്ള റോഡുകളിലാകും പരിശോധന. നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളിലാണ് ഹോണുകള്‍ വ്യാപകമായി മാറ്റിവെക്കുന്നതെന്നാണു വിലയിരുത്തല്‍. അതിശബ്ദമുള്ളവ കണ്ടെത്തിയാല്‍ രണ്ടായിരം രൂപയാണു പിഴ. പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ മുമ്പിലുള്ള വാഹനക്കാരെ ഞെട്ടിക്കുന്ന തരത്തില്‍ ഹോണ്‍ മുഴക്കുന്നവരും കുറവല്ല. പിന്നില്‍ നിന്നുള്ള അപ്രതീക്ഷിത ഹോണടി…
Read More