പെട്ടെന്ന് ഒഴിക്കെടോ രണ്ട് ‘സല്‍സ’ ലാര്‍ജ് ! മത്സരഓട്ടത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ വേണ്ടി കുതിര ഓടിക്കയറിയത് ബാറിലേക്ക്; വീഡിയോ വൈറലാകുന്നു…

പല തരത്തിലുള്ള മദ്യപാനികളും ബാറില്‍ എത്താറുണ്ടെങ്കിലും ഇത്തരത്തിലുള്ള ഒരു അതിഥി ബാറിലെത്തുന്നത് ആദ്യമായിരിക്കും. മത്സരയോട്ടത്തിനു ശേഷം കുതിര ബാറില്‍ കയറിയ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. പാരീസിലാണ് ഈ അപൂര്‍വ സംഭവം നടന്നത്. മത്സരയോട്ടത്തിനു ശേഷം തന്റെ സവാരിക്കാരനെ എടുത്തെറിഞ്ഞ കുതിര ചെന്നു നിന്നത് തൊട്ടടുത്തുള്ള ബാറിലാണ്. ബാറിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ വീഡിയോയില്‍ പരിഭ്രാന്തരായി പുറത്തേക് ഓടിമാറുന്ന ആളുകളെയും ബാറിലേക് കസേരകള്‍ തെറിപ്പിച്ചു ഇടിച്ചു കേറുന്ന കുതിരയെയും കാണാം. കുതിരലായത്തില്‍ നിന്ന് ഓടിയ കുതിര തിരക്കേറിയ റോഡും ഒരു ട്രാഫിക് സിഗ്നലും മറികടന്നാണ് ബാറില്‍ എത്തിയത്. സംഭവത്തില്‍ ആളപായമില്ലെന്ന് റിപ്പോര്‍ട്ട്. ബാറില്‍ വിശ്രമിക്കാന്‍ കയറിയ കുതിരയുടെ വീഡിയോ ബാറുടമയായ സ്റ്റെഫാനിയാണ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്. എന്തായാലും ബാറില്‍ കയറിയ കുതിരയാണ് ഇപ്പോള്‍ താരം.

Read More