മൃഗങ്ങളുമായുള്ള സഹവാസം മാനസിക സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് മുമ്പേ തന്നെ തെളിഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ മാനസിക വെല്ലുവിളി നേരിടുന്ന രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ മൃഗങ്ങളെ ഏര്‍പ്പാടാക്കിയിരിക്കുകയാണ് മെക്സിക്കോയിലെ ഒരു പൊതു ആശുപത്രി. മാനസിക രോഗങ്ങള്‍ക്കുള്ള ചികിത്സയിലാണ് മക്കാവു തത്ത മുതല്‍ സൈബീരിയന്‍ ഹസ്കി വരെയുള്ള പക്ഷി മൃഗാദികളുടെ സാന്നിദ്ധ്യം പ്രയോജനപ്പെടുത്തുന്നത്. ഒമ്പത് വയസ്സുള്ള അലെസിയ റാമോസ് എന്ന പെണ്‍കുട്ടിയുടെ ചികിത്സയ്ക്ക് ഇവയെ പ്രയോജനപ്പെടുത്തിയിരുന്നു. തന്റെ ഉത്കണ്ഠ കുറയ്ക്കാനും വികാരങ്ങളെ നിയന്ത്രിക്കാനും കൂടുതല്‍ ആശ്വാസം കണ്ടെത്താനും അതുവഴി ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ ചികിത്സാ സമ്പ്രദായത്തിലൂടെ കഴിഞ്ഞതായി അലെസിയ പറഞ്ഞു. കുട്ടികളില്‍ ശ്രദ്ധക്കുറവ് ഉണ്ടാക്കുന്ന അറ്റന്ഷന് ഡെഫിസിറ്റ് ഹൈപ്പര്‍ആക്ടിവിറ്റി ഡിസോഡര്‍ (എഡിഎച്ച്ഡി) എന്ന രോഗത്തിന് ചികിത്സ തേടിയെത്തിയതാണ് അലെസിയ. നാഷണല്‍ സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ എന്ന ആശുപത്രിയിലാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. എട്ട് നായകളും ഇവിടെയുണ്ട്. ഒരു അപകടത്തില്‍ കണ്ണ്…
Read MoreTag: hospital
അങ്കമാലിയിലെ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു ! മുന്‍ സുഹൃത്ത് പിടിയില്‍
കൊച്ചി: അങ്കമാലിയിലെ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. മൂക്കന്നൂരിലെ എംഎജിജെ ആശുപത്രിയിലാണ് സംഭവം. ലിജി(40)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ മുന്‍ സുഹൃത്തായ മഹേഷി(42)നെ പോലീസ് പിടികൂടി. ആശുപത്രിയുടെ നാലാം നിലയില്‍ വച്ചായിരുന്നു സംഭവം. രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയതായിരുന്നു ലിജി ആശുപത്രിയില്‍. മഹേഷ് ഇവിടെ എത്തുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ കൈയില്‍ കരുതിയ കത്തിയെടുത്ത് മഹേഷ്, ലിജിയെ കുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ലിജി മരിച്ചു. ലിജിയും മഹേഷും നേരത്തെ സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അടുത്തിടെ ഇവര്‍ തമ്മില്‍ അകന്നു. ഇതേചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Read Moreഇത്തരത്തില്‍ സെക്സ് ചെയ്യുന്നത് കൊണ്ട് സ്വകാര്യഭാഗത്ത് അലര്‍ജിയുണ്ടായി ! അഞ്ചു ദിവസം മോഷന്‍ പോകാതെ ഹോസ്പിറ്റലില്‍ പോകേണ്ടി വന്നെന്ന് സംയുക്ത
തമിഴ് മിനിസ്ക്രീന്‍ ജോഡികളായ വിഷ്ണുകാന്തിനും സംയുക്തയ്ക്കും നിരവധി ആരാധകരാണുള്ളത്. ഇരുവരുടേയും വിവാഹവും വേര്‍പിരിയലും വളരെ പെട്ടെന്നായിരുന്നു. സീരിയലില്‍ ഒരുമിച്ച് അഭിനയിച്ച് പ്രണയത്തില്‍ ആയ ഇരുവരും വിവാഹം കഴിച്ചെങ്കിലും ഒരു മാസം പിന്നിടും മുമ്പേ വേര്‍പിരിയുകയായിരുന്നു. ഇരുവരുടേയും വിവാഹ മോചനക്കേസ് ഇപ്പോള്‍ നടക്കുകയാണ്. കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും നവ മാധ്യമങ്ങളിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി മാറിയിരിക്കുയാണ് ഇവരുടെ വിഷയം. പിരിഞ്ഞതിന് ശേഷം സംയുക്തയും വിഷ്ണുവും പരസ്പരം ആരോപണങ്ങളുമായി രംഗത്ത് എത്തിയതാണ് സംഭവം ശ്രദ്ധിക്കപ്പെടാന്‍ കാരമായത്. വേറെയും ബന്ധങ്ങള്‍ സംയുക്തയ്ക്ക് ഉണ്ടെന്നും പരിധിവിട്ട ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നു എന്നും പ്രണയിക്കുമ്പോള്‍ ഉണ്ടായിരുന്ന സ്വഭാവമായിരുന്നില്ല വിവാഹശേഷം സംയുക്ത പുറത്തെടുത്തത് എന്നും വിഷ്ണുകാന്ത് ആരോപിച്ചു. സംയുക്തയുടേത് എന്ന തരത്തില്‍ ചില ഫോണ്‍ കോള്‍ ശബ്ദ രേഖകളും വിഷ്ണുകാന്ത് പുറത്തു വിട്ടിരുന്നു. തുടര്‍ന്ന് സംയുക്ത വിഷ്ണുകാന്തിന് എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്…
Read Moreകുത്തിവയ്പ്പിനെത്തുടര്‍ന്ന് ഗര്‍ഭിണി ബോധംകെട്ടു വീണു ! ബന്ധുക്കള്‍ ആശുപത്രിയുടെ ചില്ല് അടിച്ചു തകര്‍ത്തു…
കുത്തിവയ്പ്പ് എടുത്തതിനെത്തുടര്‍ന്ന് യുവതി അബോധാവസ്ഥയിലായ സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയുടെ ചില്ല് തകര്‍ത്തു. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്നവരെ പ്രതിയാക്കി പൂവാര്‍ പോലീസ് കേസെടുത്തു. പഴയകട റോയല്‍ മെഡിസിറ്റി ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രി ആണ് സംഭവം. വ്ളാത്താങ്കര സ്വദേശിയും എട്ടു മാസം ഗര്‍ഭിണിയുമായ യുവതി, ഇന്‍സുലിന്‍ കുത്തിവയ്ക്കാന്‍ എത്തിയതാണ് തുടക്കം. ഇവരെ നേരത്തെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും വീടിനു സമീപത്തെ ആശുപത്രിയില്‍ എത്തി ദിവസവും അഞ്ചു നേരം ഇന്‍സുലിന്‍ കുത്തി വയ്ക്കണമെന്നു ഡിസ്ചാര്‍ജ് ചെയ്യുന്ന വേളയില്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് എത്തിയ യുവതിക്ക് ഒന്നിനു പകരം രണ്ടു ഡോസ് കുത്തിവയ്പ് എടുത്തുവെന്നും ഇതോടെ കുഴഞ്ഞു വീണുവെന്നും ആരോപിച്ചാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് വീണ്ടും എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ചു വരുന്നു.
Read Moreവഴിയില്‍ കിടന്ന് കിട്ടിയ മദ്യം കഴിച്ച മൂന്നു യുവാക്കള്‍ അവശനിലയില്‍ ! ഒരാളുടെ നില ഗുരുതരം…
വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച് മൂന്നു യുവാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം. അനില്‍ കുമാര്‍, കുഞ്ഞുമോന്, മനോജ് എന്നീ യുവാക്കളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കുഞ്ഞുമോന്റെ നില അല്പം ഗുരുതരമാണ്. ഇതേത്തുടര്‍ന്ന് ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെയാണ് സംഭവം. അടിമാലി അപ്സരക്കുന്ന് വച്ച് യുവാക്കളുടെ സുഹൃത്തിനാണ് മദ്യകുപ്പി ലഭിച്ചത്. ഇയാള്‍ ആ കുപ്പിയുമായി ഇവരുടെ അടുത്തേക്ക് എത്തുകയും ഇവര്‍ക്ക് നല്‍കുകയുമായിരുന്നു. മൂവരും മദ്യം കഴിച്ചയുടന്‍ തന്നെ ഛര്‍ദി തുടങ്ങി. ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടതോടെ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില മോശമായതിനെ തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.
Read More16കാരിയുടെ അണ്ഡം വില്പന നടത്തിയ സംഭവം ! തമിഴ്നാട്ടില്‍ അടച്ചുപൂട്ടിയത് നാല് ആശുപത്രികള്‍;കേരളത്തിലെ ആശുപത്രിയെക്കുറിച്ചും ആരോപണം…
16 വയസ്സുള്ള പെണ്‍കുട്ടിയുടെ അണ്ഡം വില്പന നടത്തിയെന്ന ആരോപണത്തില്‍ തമിഴ്നാട്ടിലെ നാല് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. വിവിധ ആശുപത്രികളിലെത്തി പെണ്‍കുട്ടിയെ അമ്മ നിര്‍ബന്ധിച്ച് എട്ടു തവണ അണ്ഡം വില്പന നടത്തിയ സംഭവത്തിലാണ് നടപടി. ‘ഒരു കുട്ടിയുള്ള 21-35 പ്രായത്തിലുള്ള പ്രായപൂര്‍ത്തിയായ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ അണ്ഡം ദാനംചെയ്യാന് അനുവാദമുള്ളൂ, അതും ഒരിക്കല്‍ മാത്രം. ഈ സംഭവത്തില്‍ 16-കാരിയെ പലതവണ നിര്‍ബന്ധിപ്പിച്ച് അണ്ഡം വില്പന നടത്തി’ തമിഴ്നാട് ആരോഗ്യ മന്ത്രി എം.എ.സുബ്രഹ്മണ്യന് പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ സമിതി നിയമലംഘനങ്ങളുടെ ഒരു പരമ്പരയാണ് കണ്ടെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചു. കൂടാതെ ഭര്‍ത്താവിന്റേതെന്ന പേരില്‍ വ്യാജമായി സമ്മതപത്രവും ഉണ്ടാക്കി. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ആക്ട് ലംഘിച്ചുവെന്നാണ് ആശുപത്രികള്‍ക്കെതിരായ ആരോപണം. മതിയായ യോഗ്യതയുള്ള കൗണ്‍സിലര്‍മാര്‍ ആശുപത്രികളിലുണ്ടായിരുന്നില്ല.…
Read Moreവേങ്ങരയില്‍ ചിക്കന്‍ മന്തി കഴിച്ച എട്ടുപേര്‍ ആശുപത്രിയില്‍ ! ഹോട്ടല്‍ പൂട്ടിച്ചു…
വേങ്ങരയിലെ ഹോട്ടലില്‍ നിന്ന് ചിക്കന്‍ മന്തി കഴിച്ച എട്ടു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ഹോട്ടല്‍ അടപ്പിച്ചു. വേങ്ങര ഹൈസ്കൂള്‍ പരിസരത്തെ മന്തി ഹൗസ് എന്ന ഹോട്ടലിലെ മന്തിയിലെ ഇറച്ചിയില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ട് ദിവസം മുന്‍പാണ് സംഭവം. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ആശുപത്രി വിട്ടു. സംഭവത്തെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഹോട്ടല്‍ അടച്ചുപൂട്ടി. അതേസമയം, സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മ്മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടു വരുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് പതിനഞ്ചുകാരിക്ക് മരണം സംഭവിച്ച വിഷയത്തില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറോട് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നല്കുന്ന റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുമെന്നും ആരോഗ്യമന്ത്രി ചൂണ്ടാക്കാട്ടി. ആശുപത്രിയില്‍ ചികില്‍സയിലുള്ള കുട്ടികളുടെ ആരോഗ്യ നില…
Read Moreഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചു…പൂനം പാണ്ഡെ ആശുപത്രിയില്‍ ! ഭര്‍ത്താവ് അറസ്റ്റില്‍
ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റ നടി പൂനം പാണ്ഡെ ആശുപത്രിയില്‍. സംഭവത്തില്‍ നടിയുടെ ഭര്‍ത്താവ് സാം ബോംബെയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. നടിയുടെ പരാതിയില്‍ ഇന്നലെയാണ് പോലീസ് സാമിനെ അറസ്റ്റു ചെയ്തത്.പൂനം പാണ്ഡേയ്ക്ക് തലയ്ക്കും കണ്ണിനും മുഖത്തും പരിക്കേറ്റിട്ടുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇതാദ്യമായല്ല ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന പരാതി പൂനം പാണ്ഡേ നല്‍കുന്നത്. നേരത്തേയും സാം ബോംബെയ്ക്കെതിരെ പൂനം പാണ്ഡേ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഭര്‍ത്താവ് തന്നെ ആക്രമിക്കുകയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് സാമിനെതിരെ പൂനം പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഗോവയില്‍ വെച്ച് സാമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മൃഗത്തെ പോലെയാണ് സാം തന്നെ മര്‍ദിക്കുന്നതെന്നും അങ്ങനെയൊരാള്‍ക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുമ്പ് ഒരു അഭിമുഖത്തില്‍ പൂനം പാണ്ഡേ വ്യക്തമാക്കിയത്. സാം ബോംബെയുമായുള്ള വിവാഹ ബന്ധം വേര്പെടുത്തുമെന്നും പൂനം പറഞ്ഞിരുന്നു. കഴിഞ്ഞ…
Read Moreഷൂട്ടിംഗിന് ഉപയോഗിച്ച കിടക്കകളും സ്ട്രെച്ചറുകളും കോവിഡ് പ്രതിരോധത്തിന് നല്കി ! നന്മ നിറഞ്ഞ മാതൃകയായി ‘രാധേശ്യാം ടീം
ഈ പ്രതിസന്ധി ഘട്ടത്തില്‍ പലരും തനിച്ചും കൂട്ടമായും തങ്ങളാല്‍ കഴിയുന്ന സഹായം മറ്റുള്ളവര്‍ക്ക് ചെയ്യുന്ന കാഴ്ചയും വിവരങ്ങളുമാണ് നമ്മെ മുമ്പോട്ടു നയിക്കുന്നത്. ഈ സാഹചര്യത്തില്‍ ഉപയോഗിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ കോവിഡ് പ്രതിരോധത്തിനായി സംഭാവന ചെയ്ത് പ്രഭാസ് ചിത്രം ‘രാധേശ്യാ’മിന്റെ അണിയറപ്രവര്‍ത്തകര്‍ മാതൃകയായി. ഷൂട്ടിംഗിന്റെ ഭാഗമായി കിടക്കകള്‍, സ്ട്രെച്ചറുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു വലിയ സെറ്റ് ഒരുക്കിയിരുന്നു. ഇറ്റലിയിലെ 70-കളിലെ ആശുപത്രിയായി ഒരുക്കിയ സെറ്റില്‍ 50 കസ്റ്റം ബെഡ്ഡുകള്‍, സ്ട്രെച്ചറുകള്‍, പിപിഇ സ്യൂട്ടുകള്‍, മെഡിക്കല്‍ ഉപകരണ സ്റ്റാന്‍ഡുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ എന്നിവ ഉണ്ടായിരുന്നു. ഇവയാണ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വിതരണം ചെയ്തിരിക്കുന്നത്. കിടക്കകള്‍ വലുതും ബലമുള്ളതും രോഗികള്‍ക്ക് സൗകര്യപ്രദവുമാണെന്ന് പ്രൊഡക്ഷന്‍ ഡിസൈനര്‍ രവീന്ദര്‍ റെഡ്ഡി വ്യക്തമാക്കി. രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന രാധേശ്യാമില്‍ പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായാണ്…
Read Moreഭര്‍ത്താവ് വെള്ളത്തിനായി യാചിച്ചെങ്കിലും ആരും നല്‍കിയില്ല ! ആ അറ്റന്‍ഡര്‍ എന്റെ ദുപ്പട്ട വലിച്ചുമാറ്റി അരക്കെട്ടില്‍ കൈവച്ചു കൊണ്ട് ചിരിച്ചു; ആശുപത്രിയില്‍ നേരിട്ട അതിക്രമം വെളിപ്പെടുത്തി യുവതി…
കോവിഡ് ബാധിച്ച ഭര്‍ത്താവിന്റെ ചികിത്സയ്ക്കിടെ ആശുപത്രിയില്‍ വച്ചുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി യുവതി. ഹിഹാറിലെ മൂന്ന് ആശുപത്രികളില്‍നിന്ന് നേരിട്ട ദുരനുഭവങ്ങളാണ് 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവതി പറയുന്നത്. ആശുപത്രി വാര്‍ഡില്‍ താന്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്നും യുവതി ആരോപിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ അനാസ്ഥയാണ് തന്റെ ഭര്‍ത്താവിന്റെ ജീവനെടുത്തതെന്നും യുവതി പറയുന്നു. ഡോക്ടര്‍മാരും ജീവനക്കാരും മതിയായ പരിചരണം നല്കാന് തയ്യാറായില്ലെന്നും മണ്ണും ചെളിയും നിറഞ്ഞ കിടക്കവിരിയിലാണ് അദ്ദേഹത്തെ കിടത്തിയതെന്നും ഇവര്‍ പറയുന്നു. ഉയര്‍ന്നവില നല്കി വാങ്ങിയ റെംഡെസിവിര്‍ ഇന്‍ജക്ഷന്റെ പകുതിയോളം ജീവനക്കാരുടെ അശ്രദ്ധകാരണം നഷ്ടമായെന്നും യുവതി ആരോപിച്ചു. യുവതിയുടെ വാക്കുകള്‍ ഇങ്ങനെ… ഞാനും എന്റെ ഭര്‍ത്താവും നോയിഡയിലാണ് താമസിച്ചിരുന്നത്. ഹോളി ആഘോഷത്തിനായാണ് ഞങ്ങള്‍ ബിഹാറിലെത്തിയത്. കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന ഒരു ചടങ്ങായിരുന്നു അത്. ഏപ്രില്‍ ഒമ്പതാം തീയതിയാണ് ഭര്‍ത്താവിന് സുഖമില്ലാതായത്. രണ്ട് തവണ ഞങ്ങള്‍ കോവിഡ് പരിശോധന നടത്തിയെങ്കിലും അത് നെഗറ്റീവായിരുന്നു. തുടര്‍ന്ന്…
Read More