ഈ സ്‌നേഹബന്ധത്തിനു മുമ്പില്‍ തോറ്റുപോയത് രക്തബന്ധം ; കുഞ്ഞുങ്ങള്‍ പരസ്പരം മാറിപ്പോയ മാതാപിതാക്കള്‍ സത്യം തിരിച്ചറിഞ്ഞത് രണ്ടര വര്‍ഷത്തിനു ശേഷം; ഒടുവില്‍ സംഭവിച്ചതറിഞ്ഞാല്‍ കണ്ണു നിറഞ്ഞുപോകും

  ഗുവാഹട്ടി: ആശുപത്രി അധികൃതരുടെ പിഴവു കാരണം കുട്ടികള്‍ മാറിപ്പോയ സംഭവങ്ങള്‍ ലോകമെമ്പാടുമുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രസവശേഷം മാറിപ്പോയ കുഞ്ഞുങ്ങളെ ഡിഎന്‍എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞിട്ടും സ്വീകരിക്കാന്‍ തയ്യാറാകാത്ത മാതാപിതാക്കള്‍ ലോകത്തില്‍ ആദ്യമായിരിക്കും. തങ്ങളുടെ സ്വന്തം കുഞ്ഞിനെ ഏറ്റെടുക്കുമ്പോള്‍ ഇത്രയും നാളും പാലൂട്ടി മുഴുവന്‍ സ്‌നേഹവും നല്‍കി വളര്‍ത്തിയ കുഞ്ഞ് നഷ്ടമാകും എന്നതാണ് ഈ അച്ഛനമ്മമാരെ സ്വന്തം കുഞ്ഞിനെ ഏറ്റെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ കുഞ്ഞിനെ സ്വീകരിക്കേണ്ടെന്നാണ് ഇരു കൂട്ടരുടെയും തീരുമാനം. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള സഹാബുദ്ദീന്‍ അഹമ്മദ്-സല്‍മാ ദമ്പതികളുടെയും ആസ്സാമില്‍ നിന്നുള്ള അനില്‍-സെവാലി ബോറോ ദമ്പതികളുടെയും കുഞ്ഞാണ് പ്രസവ ശേഷം മാറിപ്പോയത്. എന്നാല്‍ ഇരു കൂട്ടരും തങ്ങളുടെ കയ്യിലിരിക്കുന്ന കുഞ്ഞിനെ തന്നെ വളര്‍ത്താന്‍ തീരുമാനം എടുക്കുകയായിരുന്നു. ഇത്രയും കാലം സ്‌നേഹിച്ച് വളര്‍ത്തിയ അച്ഛനമ്മമാരെ വിട്ടു പോകാന്‍ ഈ കുട്ടികളും തയ്യാറായില്ല. 2015 മാര്‍ച്ച് 11നായിരുന്നു ദാരംഗിലെ മംഗള്‍ദായി…

Read More