എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശുവിനെ ശുചിമുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് പിടിയിലായ ആള്‍ എന്നാണ് സൂചന. വയനാട് സ്വദേശിയായ ജോബിന്‍ ജോണാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ആശുപത്രിയില്‍ നവജാത ശിശുവിനെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നതിനെ സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അറിവില്ലായിരുന്നു എന്നാണ് പോലീസില്‍ നല്‍കിയ മൊഴി. കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. ഇവിടെ വച്ചാണ് മകള്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതെന്നും കുട്ടിയുടെ അമ്മ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവത്തിന് ശേഷം പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ പോക്‌സോ നിയപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read More