കോവിഡ് വാര്‍ഡിന്റെ വരാന്ത വിവാഹപന്തലായി ! അഭിരാമിയെ താലിചാര്‍ത്തി ശരത്ത്; ഒരു കോവിഡിനെയും തോല്‍പ്പിച്ച ഒരു വിവാഹത്തിന്റെ കഥ…

കോവിഡ് വാര്‍ഡിന്റെ വരാന്ത കതിര്‍മണ്ഡപമായപ്പോള്‍ അഭിരാമിയും ശരതും ഒന്നായി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയാണ് ഇന്നലെ കുറച്ചുസമയം വിവാഹവേദിയായത്. കൈനകരി കുപ്പപ്പുറം ഓണംപള്ളി ശശിധരന്‍ -ജിജി ദമ്പതികളുടെ മകന്‍ ശരത് മോനും വടക്കനാര്യാട് പ്ലാംപറമ്പില്‍ അഭിരാമി(ശ്രീകുട്ടി)യുമായുള്ള വിവാഹമാണ് ആചാരപ്രകാരം താലികെട്ട് ചടങ്ങായി ആശുപത്രിയില്‍ നടത്തിയത്. ഇരുവരുടെയും വിവാഹം ഇന്നലെ 12 നും 12.15 നുമിടയില്‍ വധു ഗൃഹത്തില്‍ നടത്താനാണു നിശ്ചയിച്ചിരുന്നത്. ഇതിനിടയില്‍ ശരത്തിനും അമ്മ ജിജിക്കും കോവിഡ് ബാധിക്കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവാഹം മറ്റൊരു ദിവസത്തേക്കു മാറ്റാന്‍ ആലോചിച്ചെങ്കിലും ഇരുവരുടെയും ഉത്തമ മംഗല്യ മുഹൂര്‍ത്തം അടുത്തദിവസങ്ങളില്‍ ഇല്ലാത്തതിനാലാണ് ആചാരപ്രകാരം തുളസിമാല അണിഞ്ഞ് താലികെട്ട് ചടങ്ങ് മാത്രം നടത്തിയത്. നിയമപ്രകാരമുള്ള വിവാഹം പിന്നീട് വധുഗൃഹത്തില്‍ നടത്തും. വരന്റെ വീട്ടുകാര്‍ വിഷുസമ്മാനമായി നല്‍കിയ സെറ്റുസാരിയുടുത്ത് തുളസിമാലയുമായി ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അഭിരാമി ആശുപത്രിയിലെത്തിയത്. മാതൃസഹോദരീ…

Read More

എംപിയെന്ന നിലയില്‍ ലഭിച്ച ശമ്പളം ഇതുവരെ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടില്ല; നല്‍കുന്നത് പാവങ്ങള്‍ക്ക് ! സുരേഷ്‌ഗോപി പറയുന്നതിങ്ങനെ…

എംപി എന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന ശമ്പളം പാവപ്പെട്ടവര്‍ക്കാണ് നല്‍കുന്നതെന്നും സര്‍ക്കാരിന്റെ പണം ഉപയോഗിച്ചല്ല താന്‍ ജീവിക്കുന്നതെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ന്യുമോണിയ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഗോപി ടെലിഫോണിലൂടെ ഒരു ചാനല്‍ ചര്‍ച്ചാ പരിപാടിയില്‍ പങ്കെടുക്കവേയാണ് ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നും സുരേഷ് ഗോപി ആരോപിച്ചു. നേമത്ത് മത്സരിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി സ്ഥാനം രാജി വയ്ക്കണം എന്നോ വയ്ക്കേണ്ട എന്നോ പറയുന്ന പക്ഷങ്ങളില്‍പ്പെടുന്ന ആളല്ല താനെന്നും രാഷ്ട്രീയം അതല്ലെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി. മുരളീധരന്‍ ഒരു ഉരുക്കുകോട്ട തകര്‍ത്തുകൊണ്ട് പൊരുതി നേടിയ ‘ഒളിമ്പിക് ട്രോഫി’ നേമത്ത് ജയം ഉണ്ടാകാതെ, നഷ്ടപ്പെടാതെ ഇരിക്കട്ടെ എന്ന് മാത്രമേ താന്‍ ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നുള്ളൂ എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.താന്‍ ആശുപത്രി കിടക്കയില്‍ നിന്നുമാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം…

Read More

അതിരമ്പുഴയിൽ മുറിവിന് തുന്നലിടാൻ സൗകര്യമില്ല; ഏറ്റുമാനൂരിൽ കറന്‍റുമില്ല;  മുറിവുമായെത്തി വീട്ടമ്മയ്ക്ക് ചികിത്‌സ നിഷേധിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ

ഏ​റ്റു​മാ​നൂ​ർ: അ​തി​ര​ന്പു​ഴ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വീ​ണ്ടും ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. കൈ​ക്ക് മു​റി​വേ​റ്റ വേ​ദ​ഗി​രി ഇ​ട​മ​ല​ക്കു​ന്നേ​ൽ അ​നീ​ഷി​ന്‍റെ ഭാ​ര്യ ആ​നി(28)ക്കാ​ണു ചി​കി​ത്സ നി​ഷേ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. ക​പ്പ അ​രി​യു​ന്ന​തി​നി​ട​യി​ലാ​ണ് ആ​നി​ക്കു ക​ത്തി​കൊ​ണ്ട് ഇ​ട​തു കൈ​യ്ക്കു മു​റി​വു​ണ്ടാ​യ​ത്. മു​റി​വ് ആ​ഴ​ത്തി​ലു​ള്ള​തി​നാ​ൽ ആ​ൻ അ​തി​ര​ന്പു​ഴ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​ തേടിയെത്തി. ആ​ശു​പ​ത്രി​യി​ൽ മു​റി​വി​ൽ തു​ന്ന​ലി​ടാ​ൻ സൗ​ക​ര്യ​മി​ല്ലെ​ന്നും ഏ​റ്റുമാ​നൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു പോ​കാ​നും ഡ്യൂ​ട്ടി ന​ഴ്സ് പ​റ​ഞ്ഞു. ഒ​രു പ്ലാ​സ്റ്റ​ർ ഉ​പ​യോ​ഗി​ച്ച് മു​റി​വി​ൽ ഒ​ട്ടി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. ഇ​വ​ർ ഏ​റ്റു​മാ​നൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യെ​ങ്കി​ലും വൈ​ദ്യു​തി മു​ട​ങ്ങി​യ​തി​നാ​ൽ ഇ​വി​ടെ​യും തു​ന്ന​ലി​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും മു​റി​വി​നു തു​ന്ന​ലി​ടാ​ൻ അ​തി​ര​ന്പു​ഴ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ സൗ​ക​ര്യ​മു​ണ്ടെ​ന്നും പ​റ​ഞ്ഞ് ആ​നി​നെ തി​രി​ച്ച​യ​ച്ചു. പീ​ന്നി​ട് ഇ​വ​ർ വീ​ട്ടി​ലേ​ക്ക് പോ​യി. പു​ല​ർ​ച്ചെയോ​ടെ കൈ​ക്ക് അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ…

Read More

ഇതൊക്കെ ഇതിന്റെ ഒരു ഭാഗം അല്ലേ ! ആശുപത്രിയിലെ മാലിന്യം ചൂണ്ടിക്കാണിച്ചപ്പോള്‍ മാലിന്യത്തിനു പകരം വിദ്യാര്‍ഥികളെ പുറത്താക്കി ആശുപത്രി സൂപ്രണ്ടിന്റെ ശുദ്ധീകരണം; വീഡിയോ വൈറലാകുന്നു

ഗവണ്‍മെന്റ് ആശുപത്രികളിലെ വൃത്തിഹീനത പലപ്പോഴും ചര്‍ച്ചയാകാറുണ്ടെങ്കിലും ഒരു പുരോഗതിയും ഇക്കാര്യത്തില്‍ ഉണ്ടാകാറില്ലെന്നതാണ് വാസ്തവം. ആശുപത്രിയില്‍ കൂടിക്കിടക്കുന്ന മാലിന്യം പ്രശ്‌നം ചൂണ്ടിക്കാണിച്ച വിദ്യാര്‍ഥികളെ സൂപ്രണ്ട് മുറിയില്‍ നിന്നു പുറത്താക്കിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന സുഹൃത്തിന്റെ കസിനെ കാണാനായിരുന്നു ഫര്‍സാന പര്‍വിനും സുഹൃത്ത് ജയകൃഷ്ണനും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയത്. രോഗികളെ കിടക്കുന്ന വാര്‍ഡിലെ ദുര്‍ഗന്ധത്തെ കുറിച്ചന്വേഷിച്ചപ്പോളാണ് ആശുപത്രിയിലെ മാലിന്യത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ അറിയുന്നത്. തുടര്‍ന്ന് ഫര്‍സാന ഫേസ്ബുക്ക് ലൈവ് ചെയ്യുകയായിരുന്നു. ആശുപത്രി ഏങ്ങനെ വൃത്തിയുള്ളതായി സൂക്ഷിക്കണം ? അനുഭാവ പൂര്‍ണ്ണവും മാന്യവുമായ പരിചണം ലഭിക്കുന്നതിനുള്ള അവകാശത്തെ കുറിച്ചും രോഗികളും കൂട്ടുകിടക്കുന്നവരും പാലിക്കേണ്ട കടമകള്‍, ഉത്തരവാദിത്വം,അവകാശങ്ങള്‍ എന്നീങ്ങനെ തുടങ്ങി ആശുപത്രിയിലെഴുതിയ ബോര്‍ഡുകള്‍ ചൂണ്ടിക്കാണിച്ചാണ് ഫര്‍സാന തന്റെ വീഡിയോ ലൈവ് തുടങ്ങുന്നത്. തുടര്‍ന്ന് രോഗികിടക്കുന്ന പേ വാര്‍ഡിന് പുറത്തുള്ള മാലിന്യ കൂമ്പാരം ചൂണ്ടിക്കാണിക്കുന്നു. മുറിക്ക് കുറച്ച് ദൂരെയായാണ്…

Read More

ആദിവാസി ഊരില്‍ നിന്നും ആശുപത്രിയിലേക്ക് ചുമന്നു കൊണ്ടുപോകുന്നതിനിടെ യുവതി പ്രസവിച്ചു; വീഡിയോ പകര്‍ത്തിയത് ഉദ്യോഗസ്ഥരുടെ കണ്ണു തുറപ്പിക്കാന്‍ എന്ന് യുവാവ്…

ഹൈദരാബാദ്: ഗതാഗതസൗകര്യമില്ലാത്ത ഊരില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രിയിലെത്തിക്കാന്‍ ചുമന്നു കൊണ്ടു പോകുന്ന വഴിയില്‍ ആദിവാസി യുവതി പ്രസവിച്ചു. ആന്ധ്രാപ്രദേശിലെ വിഴിയനഗരം ജില്ലയിലെ ആദിവാസി ഊരിലുള്ള മുത്തമ്മയാണ് കുടുംബക്കാരും നാട്ടുകാരും ചേര്‍ന്ന് ചുമന്നു കൊണ്ടു പോകുന്നതിനിടയില്‍ വഴിയില്‍ പ്രസവിച്ചത്. മുളകളും കയറും തുണിയുമുപയോഗിച്ചുണ്ടാക്കിയ ഒരു തൊട്ടിലിലിരുത്തിയാണ് മുത്തമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. കൂട്ടത്തിലുള്ള ഒരു യുവാവ് പകര്‍ത്തിയ വീഡിയോയിയൂടെയാണ് സംഭവം പുറത്തറിഞ്ഞത്. പലപ്രാവശ്യം അസൗകര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. ചെളിയും കല്ലുകളും കുഴികളും നിറഞ്ഞ വനപാതയിലൂടെ സാഹസികമായാണ് ഇവര്‍ ഗര്‍ഭിണിയെ ചുമന്നു പോകുന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആറ് ഏഴ് കിലോമീറ്ററുകള്‍ കഴിയുമ്പോഴേക്കും പ്രസവവേദന അസഹനീയമായതിനെ തുടര്‍ന്ന് യുവതി കൂടെയുള്ള സ്ത്രീകളുടെ സഹായത്തോടെ പ്രസവിക്കാനൊരുങ്ങുന്നത് കാണാം. പിന്നീട് സ്ത്രീകളുടെ സഹായത്തോടെ പ്രസവം നടയ്ക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ ഉദ്ദേശം അധികൃതരുടെ കണ്ണുതുറപ്പിക്കലാണെന്ന് പകര്‍ത്തിയ…

Read More