‘ലൈം ബോബ്’മിഠായി കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തളര്‍ച്ചയും മയക്കവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് മൂലംകോട് എയുപി സ്കൂളിലെ കുട്ടികള്‍ക്കാണ് തളര്‍ച്ച ഉണ്ടായത്. മിഠായി കഴിച്ച അഞ്ച് വിദ്യാത്ഥികള്‍ക്കാണ് അസ്വസ്ഥത. തുടര്‍ന്ന് വിദ്യാത്ഥികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Read MoreTag: hospitalized
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ബാലഭാസ്കറിന് ബോധമുണ്ടായിരുന്നു ! കാറില്‍ കിടന്ന് ഉറങ്ങുകയായിരുന്നുവെന്ന് പറഞ്ഞു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടര്‍…
മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുമ്പോള്‍ വയലിനിസ്റ്റ് ബാലഭാസ്കറിന് ബോധമുണ്ടായിരുന്നതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ അന്ന് ജോലി ചെയ്തിരുന്ന ഡോ ഫൈസലാണ് വെളിപ്പെടുത്തലുമായി എത്തിയത്. കാറില്‍ കിടന്ന് ഉറങ്ങുകയായിരുന്നു എന്നും അപകടത്തില്‍പ്പെട്ട് തെറിച്ച് വീണതായുമാണ് ബാലഭാസ്കര്‍ പറഞ്ഞതെന്നും ഡോ ഫൈസല്‍ പറയുന്നു. ബാലഭാസ്കറിനേയും ഭാര്യ ലക്ഷ്മിയേയും ഒരുമിച്ചാണ് ആശുപത്രിയിലെത്തിച്ചത്. കൈകള്‍ക്ക് മരവിപ്പ് ബാധിക്കുന്നുവെന്ന് ബാലഭാസ്കര്‍ പറഞ്ഞു. ലക്ഷ്മിയിടെ ആരോഗ്യ സ്ഥിതിയും ബാലഭാസ്കര്‍ തിരക്കിയെന്ന് ഡോക്ടര്‍ പറയുന്നു. മെഡിക്കല്‍ കോളെജില്‍ എത്തിച്ച് പത്ത് മിനിറ്റിന് ശേഷം തന്നെ ബന്ധുക്കളെത്തി ഇരുവരേയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മണ്ണന്തലയിലെ സ്വകാര്യ ക്ലിനിക്കിലാണ് ഫൈസല്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. 2018 സെപ്തംബര്‍ 25നാണ് ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്ത വാഹനാപകടമുണ്ടായത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങി വരവേ ദേശിയ പാതയില്‍ പള്ളിപ്പുറത്ത് വെച്ചാണ് അപകടമുണ്ടായത്. മകള്‍ തേജസ്വിനി ബാല അപകട സ്ഥലത്ത്…
Read Moreപ്രധാനമന്ത്രിയെ വരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് രോഗം മൂര്‍ച്ഛിച്ച് അവശനായ ശേഷം ! ബോറിസ് ജോണ്‍സന്റെ രോഗം എത്രയും വേഗം ഭേദമാകട്ടെയെന്ന് ആശംസിച്ച് ലോകനേതാക്കള്‍; ബ്രിട്ടന്റെ അവസ്ഥ ഇങ്ങനെ…
കോവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ(55) രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട് നേരിടുകയും വിളറി വെളുക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ബോറിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ലണ്ടനിലെ ഒരു എന്‍എച്ച്എസ് ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വെസ്റ്റ് മിന്‍സ്റ്ററിലെ സെന്റ് തോമസ് ഹോസ്പിറ്റലിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. പത്തു ദിവസം മുമ്പാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. എന്നിട്ടു പോലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ നമ്പര്‍ 11 ഫ്ളാറ്റില്‍ തന്നെ സെല്‍ഫ് ഐസൊലേഷനില്‍ നിര്‍ത്തിയ നടപടി പരക്കെ വിമര്‍ശന വിധേയമാവുകയാണിപ്പോള്‍. പ്രധാനമന്ത്രിക്ക് കൊറോണ വന്നിട്ട് പോലും പത്ത് ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്ന തരത്തിലുള്ള പേര് ദോഷമാണ് ഇപ്പോള്‍ ബ്രിട്ടന് നേരിടുന്നത്. അവസാനം ഗുരുതരാവസ്ഥയിലായപ്പോള്‍ ഓടിപ്പിടിച്ച് ചികിത്സിക്കുന്നുവെന്ന വിമര്‍ശനവും ബ്രിട്ടന് നേരെ ഉയര്‍ന്നിരിക്കുകയാണ്. ബ്രിട്ടനിലെ പരിതസ്ഥിതി വെളിവാക്കുന്ന ഇതിലും നല്ല ഉദാഹരണങ്ങളില്ലെന്നാണ് പലരും പറയുന്നത്. ബോറിസ് ജോണ്സന് സൗഖ്യം നേര്‍ന്ന്…
Read Moreഒരു കാലത്ത് മലയാളത്തിലെ മിന്നും താരം ഇന്ന് ആരോരുമില്ലാതെ ആശുപത്രിക്കിടക്കയില്‍ ! അസ്ഥിരോഗത്തെത്തുടര്‍ന്ന് നടി ചാര്‍മിള ആശുപത്രിയില്‍
ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച ശാലീന സുന്ദരി ചാര്‍മിളയുടെ ഇന്നത്തെ ജീവിതം ദുരിത പൂര്‍ണമാണ്. അസ്ഥിരോഗത്തെത്തുടര്‍ന്ന് ചാര്‍മിളയെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് വിവരം. കില്‍പ്പുക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്‍മിള ചികിത്സ തേടിയെത്തിയതെന്നും അവര്‍ അവിടെ ഒറ്റയ്ക്കാണെന്നും സഹായിക്കാന്‍ കൂടി ആരുമില്ലെന്നുമാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലാകെ ആരാധകരെ നേടിയ നടിയാണ് ചാര്‍മിള. ഒരു കാലത്ത് മലയാളത്തിലെ മുന്‍നിര നായികയായിരുന്നിട്ടു കൂടി ചാര്‍മിളയുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കി താരം തന്നെ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ കൈപ്പിടിയില്‍ ഉണ്ടായിരുന്ന പലതും തനിയ്ക്ക് നഷ്ടപ്പെട്ടിരുന്നു. സിനിമയില്‍ തിളങ്ങി നിന്നിരുന്ന കാലത്ത് സമ്പദിച്ചതൊക്കെ തന്റെ ആര്‍ഭാട ജീവിതവും ദാമ്പത്യത്തിലെ തകര്‍ച്ചയും മൂലം നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ജീവിക്കാന്‍…
Read More