അഫ്ഗാനിസ്ഥാനിലെ ഹോട്ടലില്‍ സായുധസംഘം നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ചൈനീസ് സന്ദര്‍ശകരെ ബന്ദിയാക്കിയതായി റിപ്പോര്‍ട്ട്. കാബൂളിലെ ഷഹര്‍ ഇ നൗ നഗരത്തിലെ കാബൂള്‍ ലോങ്ഗന്‍ ഹോട്ടലിലാണ് സംഭവം. ഹോട്ടലിനടുത്ത് രണ്ട് തവണ ശക്തമായ സ്ഫോടനമുണ്ടാവുകയും വെടിയൊച്ച കേള്‍ക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അഫ്ഗാനിസ്ഥാനിലെത്തുന്ന ചൈനീസ് വ്യവസായികള്‍ സ്ഥിരമായി താമസിക്കാറുള്ള സ്ഥലമാണ് കാബൂള്‍ ലോങ്ഗന്‍ ഹോട്ടല്‍. ഇവിടേക്ക് സായുധരായ സംഘം കടന്നുകയറിയിട്ടുണ്ടെന്ന് പാകിസ്താനില്‍ നിന്നുള്ള താലിബാന് വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നു. താലിബാന് പ്രത്യേക ദൗത്യ സംഘം സ്ഥലത്തെത്തിയതായും സ്ഥിരീകരണമുണ്ട്. അതേസമയം ഹോട്ടലില്‍ എത്രപേര്‍ ബന്ദികളായുണ്ടെന്നും അക്കൂട്ടത്തില്‍ വിദേശികള്‍ ഉണ്ടോ എന്നുമുള്ള കാര്യം വ്യക്തമല്ല. ആര്‍ക്കെങ്കിലും അപായം സംഭവിച്ചോ എന്ന കാര്യത്തിലും വ്യക്തതയില്ല. രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നാണ് താലിബാന് അവകാശപ്പെടുന്നത്. താലിബാന് അധികാരത്തില്‍ വന്നതിനുശേഷം ഇത്തരം ആക്രമണങ്ങളോ സ്ഫോടനങ്ങളോ അഫ്ഗാനിസ്ഥാനില്‍ നടന്നിട്ടില്ല. അഫ്ഗാനിസ്ഥാനുമായി 76 കിമീ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ്…
Read MoreTag: hostage
മോഡലിനെ യുവാവ് 12 മണിക്കൂര്‍ ബന്ദിയാക്കി ! വിവാഹത്തിന് സമ്മതമെന്ന് മുദ്രപത്രത്തില്‍ ഒപ്പിട്ടു വാങ്ങിയതിനു ശേഷം മോചിപ്പിച്ചു; നാടകീയ രംഗങ്ങള്‍ ഇങ്ങനെ…
ഭോപ്പാല്‍: പല ബന്ദിനാടകങ്ങളുടെയും കഥകള്‍ കേട്ടു പഴകിയവര്‍ക്ക് പുതുമയുണര്‍ത്തുന്ന സംഭവമാണ് ഭോപ്പാലില്‍ അരങ്ങേറിയത്. വിവാഹ അഭ്യര്‍ഥന നിരസിച്ച മോഡലിനെ യുവാവ് 12 മണിക്കൂറാണ് ബന്ദിയാക്കിയത്. ഒടുവില്‍ വിവാഹത്തിന് സമ്മതമെന്ന് മുദ്രപത്രത്തില്‍ ഒപ്പിട്ടു നല്‍കിയതോടെയാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്.രാവിലെ ആറു മണിയോടെ യുവതി താമസിക്കുന്ന അപ്പാര്‍ട്മെന്റിലെത്തിയ രോഹിത് അവരെ മുറിക്കകത്ത് ബന്ദിയാക്കുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. അപ്പാര്‍ട്മെന്റില്‍ താമസിക്കുന്നവരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് അപ്പാര്‍ട്മെന്റിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും കൈയ്യിലുളള തോക്ക് ഉപയോഗിച്ച് താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. പിന്നീട് പൊലീസിനോട് ഭക്ഷണവും വെളളവും മൊബൈല്‍ ചാര്‍ജറും മുദ്ര പത്രം യുവാവ് ആവശ്യപ്പെട്ടു. മണിക്കൂറുകള്‍ക്കുശേഷം ജനാലയിലൂടെ വിജയിച്ചുവെന്ന് വിരലുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു. വിവാഹം ചെയ്യാമെന്ന് യുവതി മുദ്ര പത്രത്തില്‍ ഒപ്പിട്ടു നല്‍കിയതോടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ വിട്ടയച്ചത്. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുംബൈയില്‍…
Read More