ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ജീവനൊടുക്കിയത് അധ്യാപകന്റെ മാനസിക പീഡനത്തെത്തുടര്‍ന്ന്; ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്…

ചെന്നെ ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ കാരണം അധ്യാപകന്റെ മാനസിക പീഡനം. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഒന്നാം വര്‍ഷ എം.എ. ഹ്യുമാനിറ്റിസ് വിദ്യാര്‍ഥിനിയും കൊല്ലം കിളിക്കൊല്ലൂര്‍ രണ്ടാംകുറ്റി പ്രിയദര്‍ശിനി നഗര്‍ 173 കിലോംതറയില്‍ പ്രവാസിയായ അബ്ദുള്‍ ലത്തീഫിന്റെയും സബിതയുടെയും മകളുമായ ഫാത്തിമ ലത്തീഫാ(18)ണു ജീവനൊടുക്കിയത്. എട്ടാം തിയതി രാത്രി 11.30-നാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. വിളിച്ചിട്ട് ഫോണെടുക്കാഞ്ഞതിനെത്തുടര്‍ന്ന് സഹപാഠികള്‍ എത്തുമ്പോള്‍ മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് കോളജ് അധികൃതര്‍ വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതനുസരിച്ച് ചെന്നൈ കോട്ടൂര്‍പുരം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്തു ആത്മഹത്യ ചെയ്തെന്നാണു രക്ഷിതാക്കള്‍ക്കു വിവരം ലഭിച്ചത്. എന്നാല്‍ ഫാത്തിമ തന്റെ മൊെബെല്‍ ഫോണിന്റെ സ്‌ക്രീന്‍ സേവറില്‍ ആത്മഹത്യാക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. തന്റെ…

Read More