ഹരിയാന കലാപത്തിന്റെ പ്രഭവകേന്ദ്രമെന്ന് ആരോപിക്കപ്പെടുന്ന ഹോട്ടല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച ഇടിച്ചു തകര്‍ത്ത ജില്ലാ ഭരണകൂടം. നൂഹ് ജില്ലയിലെ സഹാറാ ഹോട്ടല്‍ ആണ് ജെസിബി ഉപയോഗിച്ച് പൊളിച്ചത്. വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റങ് ദളിന്റെയും നേതൃത്വത്തിലുള്ള ഘോഷയാത്രയ്ക്കു നേരെ കല്ലേറുണ്ടായത് ഈ കെട്ടിടത്തില്‍ നിന്നാണെന്നാണ് ആരോപണം. കനത്ത പോലീസ് സുരക്ഷയിലാണ് പൊളിക്കല്‍ നടപടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന പൊളിക്കല്‍ നടപടിയില്‍ ശനിയാഴ്ച മാത്രം ജില്ലയിലെ ഇരുപതിലേറെ മെഡിക്കല്‍ ഷോപ്പുകളും മറ്റു കടകളും തകര്‍ത്തിരുന്നു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരുടെ ഉടമസ്ഥതയിലുള്ള കടകളും വീടുകളുമാണ് പൊളിക്കുന്നതെന്നാണ് വിഷയത്തില്‍ അധികൃതര്‍ നല്കുന്ന വിശദീകരണം. അതിനാല്‍ത്തന്നെ ബുള്‍ഡോസര്‍ നീക്കം കലാപകാരികള്‍ക്കെതിരെയുള്ള നടപടിയായാണ് വിലയിരുത്തുന്നത്. നല്‍ഹാറിലെ ഷഹീദ് ഹസന് ഖാന് മേവാടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ കടകള്‍ ശനിയാഴ്ച തകര്‍ത്തിരുന്നു. ഇവ കൂടാതെ ജില്ലയില്‍ നിരവധി ഇടങ്ങളില്‍ മറ്റു കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍…
Read MoreTag: hotel
ഹോട്ടലുകളില്‍ നടത്തിയ പരിശോധന പ്രഹസനമെന്ന് നാട്ടുകാര്‍ ! ഉന്നതരെ ഒഴിവാക്കി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍…
കടുത്തുരുത്തി: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധന പ്രഹസനമായി. ഭക്ഷണത്തെകുറിച്ചും വൃത്തിയില്ലാത്തതിന്റെ പേരിലും പലതവണ പരാതി ഉയര്‍ന്നിട്ടുള്ള ഹോട്ടലുകള്‍ പലതും ഒഴിവാക്കിയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതെന്നാണു പരാതി ഉയര്‍ന്നിരിക്കുന്നത്. ഹോട്ടലുകളിലും ഭക്ഷണപാചകശാലകളിലും ഇന്നലെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്. കടുത്തുരുത്തി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകളിലും റസ്റ്റോറന്റുകളിലുമായിരുന്നു പരിശോധന നടത്തിയത്. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടുത്തുരുത്തി ടൗണില്‍ പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെയുള്ള ഹോട്ടലുകള്‍ക്കെതിരേ വ്യാപക പരാതികളും ആക്ഷേപങ്ങളും ഉണ്ടായിട്ടും തിരിഞ്ഞു നോക്കാന്‍പോലും ഉദ്യാഗസ്ഥര്‍ തയാറായില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു. ഇവിടുത്തെ പല ഹോട്ടലുകളില്‍നിന്നും ടൗണിലെ ഓടയിലേക്കാണു മലിനജലം ഒഴുക്കുന്നതെന്നതും പരസ്യമായ രഹസ്യമാണ്. ഈ മലിനജലം ഒഴുകി സമീപത്തുള്ള കടുത്തുരുത്തി വലിയതോട്ടിലേക്കാണെത്തുന്നത്. ഇതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും ആരോപണവിധേയമായ ഹോട്ടലുകള്‍ക്കെതിരേ ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുകയാണ്. രാഷ്ട്രീയപിന്ബലമാണ് പലപ്പോഴും ഉദ്യോഗസ്ഥരുടെ കൈകള്‍ കെട്ടന്നതെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ആര്‍ജവമുള്ള ഉദ്യോഗസ്ഥരില്ലാത്തതാണ്…
Read Moreഹോട്ടലില്‍ നിന്നുള്ള ചില്ലി ചിക്കന്‍ കഴിച്ച 52കാരന് മരിച്ചു ! സമാന ലക്ഷണങ്ങളോടെ മക്കള്‍ ചികിത്സയില്‍…
ഹോട്ടലില്‍ നിന്ന് പാഴ്സല്‍ വാങ്ങിയ ചില്ലി ചിക്കന്‍ കഴിച്ച് അവശനിലയിലായ 52കാരന് മരിച്ചു. കടപ്പുറം കറുകമാട് കെട്ടുങ്ങല്‍ പള്ളിക്ക് വടക്ക് പുതുവീട്ടില്‍ പരേതനായ വേലായിയുടെയും മാരിയുടെയും മകന് പ്രകാശനാണ് മരിച്ചത്. ചില്ലി ചിക്കന്‍ കഴിച്ച ശേഷം ചര്‍ദ്ദിയും വയറിളക്കവും കലശലായതോടെ പ്രകാശനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. പ്രകാശന്റെ മക്കളായ പ്രവീണും (22) സംഗീത(16)യും സമാന ലക്ഷണങ്ങളോടെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രകാശന് ചൊവ്വാഴ്ച രാത്രി അഞ്ചങ്ങാടിയിലെ ഹോട്ടലില്‍ നിന്ന് ചില്ലി ചിക്കന്‍ വാങ്ങിയിരുന്നു. പ്രകാശനും മക്കളും ഇത് കഴിച്ചു. മാംസാഹാരം കഴിക്കാത്തതിനാല്‍ പ്രകാശന്റെ ഭാര്യ രജനി ഇതു കഴിച്ചിരുന്നില്ല. രജനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലാത്തതാണ് ഹോട്ടലില്‍ നിന്ന് വാങ്ങിയ ചില്ലി ചിക്കന്‍ കഴിച്ചതിലൂടെയുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയമുയരാന്‍ കാരണം. പ്രകാശനും മക്കളും ബുധനാഴ്ച താലൂക്ക് ആശുപത്രിയിലെത്തി മരുന്ന് വാങ്ങി തിരിച്ച് പോയിരുന്നു. വ്യാഴാഴ്ച രാവിലെ…
Read Moreഹോട്ടലില്‍ വിളമ്പിയ ഗ്രേവിയെച്ചൊല്ലി തര്‍ക്കം ! യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച മൂന്നു പേര് പിടിയില്‍…
ഹോട്ടലില്‍ വിളമ്പിയ ഗ്രേവിയെ ചൊല്ലിയുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. വലിയതുറ സ്വദേശി അരുണിനാണ് ക്രൂരമായ മര്‍ദനമേറ്റത്. സംഭവത്തില്‍ ചാക്ക സ്വദേശികളായ രഞ്ജിത്, പ്രബിന്, ശ്യാം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വേളിയില്‍ ഞായറാഴ്ച ദിവസം രാത്രി ഏഴുമണിയോടെയാണ് ആക്രമണം ഉണ്ടായത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു മര്‍ദനമേറ്റ അരുണും മര്‍ദിച്ച സംഘവും. ഹോട്ടലിലെ ജീവനക്കാരനോട് ചോദിച്ച ഗ്രേവി ആദ്യം ഇവര്‍ക്ക് നല്‍കിയത് അരുണ്‍ ചോദ്യം ചെയ്തിരുന്നു. ഇത് തര്‍ക്കത്തിനിടയാക്കി.തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയ അരുണിനെ പിന്നാലെയെത്തി മൂവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നെഞ്ചിലും വയറിലും തലയ്ക്കും അരുണിന് പരിക്കേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അരുണിന്റെ ആന്തരിക അവയവങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Read Moreകേടായ 500 കിലോ ഇറച്ചി പിടികൂടിയ സംഭവം ! സ്ഥാപനം ഇറച്ചി വിതരണം ചെയ്തത് 50ലധികം ഹോട്ടലുകളിലേക്ക്…
കളമശ്ശേരിയില്‍ 500 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്ത സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള സ്ഥാപനം ഇറച്ചി വിതരണം ചെയ്തത് 50ലധികം ഹോട്ടലുകളിലേക്കെന്നു കണ്ടെത്തല്‍. കളമശേരി കൈപ്പടമുകളില്‍ നിന്ന് പഴകിയ ഇറച്ചി പിടികൂടിയ സ്ഥാപനത്തില്‍ നിന്ന് എറണാകുളത്തെ നിരവധി ഹോട്ടലുകളിലേക്കാണ് ഇറച്ചി വിതരണം ചെയ്തിരുന്നത്. ഇതെല്ലാം സുനാമി ഇറച്ചിയായിരുന്നു എന്നാണ് വിവരം. 500 കിലോ ഇറച്ചി വിതരണം ചെയ്തത് 49 റെസ്റ്റോറന്റുകളില്‍. നഗരസഭയുടെ ആരോഗ്യവിഭാഗം പുറത്തുവിട്ടു. നഗരത്തിലെ വിവിധ പ്രമുഖ റെസ്റ്റോറന്റുകളിലേക്കൊക്കെ ഈ ഇറച്ചി വിതരണം ചെയ്തിട്ടുണ്ട്. ഇന്ന് നടത്തിയ പരിശോധനയിലാണ് ബില്‍ ബുക്കും മറ്റും കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാര്‍, മരക്കാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതികള്‍ രണ്ടുപേരും ഒളിവിലാണ്. അങ്കമാലി, കാക്കനാട്, കളമശേരി എന്നീ ഭാഗങ്ങളിലുള്ള അമ്പതിലധികം ഹോട്ടലുകളിലേക്കാണ് പഴകിയ ഇറച്ചി ഇവര്‍ കൈമാറിയത്. ഹൈദരാബാദിലുള്ള കോഴിയിറച്ചി വില്‍പ്പനക്കാരില്‍ നിന്നാണ് ഹോട്ടലുകളിലേക്ക്…
Read Moreജീവിക്കാന്‍ സെക്സ് വര്‍ക്ക് ചെയ്യുന്നവര്‍ വെടികള്‍ ! ലക്ഷങ്ങള്‍ വാങ്ങി ഹോട്ടല്‍ മുറിയില്‍ കിടന്നു കൊടുക്കുന്നവര്‍ മാന്യസ്ത്രീകള്‍; അമേലിയ ചോദിക്കുന്നു…
കേരളീയ സമൂഹം പുരോഗമിച്ചുവെന്ന് പറയാറുണ്ടെങ്കിലും ട്രാന്‍സ് വ്യക്തിത്വങ്ങളോടുള്ള മനോഭാവത്തിന് ഇപ്പോഴും വലിയ മാറ്റം വന്നിട്ടില്ലെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇന്നും സമൂഹമോ സര്‍ക്കാരോ പൂര്‍ണമായും ഇവരെ അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാണ്. പലപ്പോഴും ജീവിക്കാനായി ശരീരം ഉപയോഗിക്കേണ്ട ഗതികേടിലാണ് ട്രാന്‍സ് വ്യക്തികള്‍. ഇപ്പോഴിതാ താന്‍ നേരിട്ടതും മറ്റ് ട്രാന്‍സ് വ്യക്തികള്‍ നേരിടുന്നതും തുറന്നുപറയുകയാണ് ട്രാന്‍സ് പേഴ്സണ്‍ അമേലിയ രാമചന്ദ്രന്. പ്രൗഡ് ട്രാന് പേഴ്സണാണ് താനെന്ന് അമേലിയ പറയുന്നു. ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താന്‍ ട്രാന്‍സ് വ്യക്തിയായി മാറിയതിന്റെ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും അമേലിയ പറയുകയാണ്. തനിക്ക് നാലാമത്തെ വയസ്സ് മുതല്‍ എനിക്ക് അറിയാമായിരുന്നു ഞാനൊരു നല്ല അസ്സല് പെണ്‍കുട്ടിയാണ് എന്ന്. ഒരിക്കലും അയ്യോ ഞാനൊരു ട്രാന്‍സ് ആണല്ലോ എന്ന് കരുതിയ വിഷമം തനിക്ക് ഉണ്ടായിരുന്നില്ല. ചിരിച്ചുകൊണ്ട് പിന്നില്‍ നിന്ന് കുത്തുന്നവരോട് ഞാനും അങ്ങിനെ തന്നെ പ്രതികരിക്കുമെന്നാണ് അമേലിയ…
Read Moreഹോട്ടലുകളില്‍ നിന്ന് ഭക്ഷണവും മദ്യവും കഴിച്ച് കാശ് കൊടുക്കാതെ മുങ്ങുന്നയാള്‍ പിടിയില്‍ ! അഴിമതിയ്ക്കും അനാശാസ്യങ്ങള്‍ക്കും എതിരേയുള്ള പ്രതിഷേധമെന്ന് പ്രതി
തിരുവനന്തപുരം: ആഡംബര ഹോട്ടലുകളില്‍ താമസിച്ച് സുഭിക്ഷമായ ഭക്ഷണവും മദ്യവും ശാപ്പിട്ട് ബില്‍ കൊടുക്കാതെ മുങ്ങുന്ന തട്ടിപ്പുകാരന് പിടിയില്‍. തൂത്തുക്കൂടി സ്വദേശി വിന്‍സന്റ് ജോണ്‍(66) എന്നയാളാണ് കൊല്ലം റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് പിടിയിലായത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. മാന്യവേഷധാരിയായി ഹോട്ടലുകളില്‍ എത്തി മുറിയെടുക്കുന്ന ഇയാള്‍ ഇംഗ്ലീഷ ഭാഷയിലെ പ്രാവീണ്യം കൊണ്ടാണ് ആളുകളെ മയക്കിയിരുന്നത്. റൂം സര്‍വീസും റെസ്റ്ററന്റ് – ബാര്‍ സൗകര്യങ്ങളും ആവോളം ഉപയോഗിച്ച ശേഷം ബില്‍ നല്‍കാതെ മുങ്ങുന്നതാണ് പതിവ്. ബില്‍ നല്‍കാതെ മുങ്ങുന്ന ഹോട്ടലുകളില്‍നിന്ന് വിലയേറിയ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ തന്ത്രപൂര്‍വം കൈക്കലാക്കി കടത്തിക്കൊണ്ട് പോകുന്നതും ഇയാളുടെ പതിവായിരുന്നു. സമാനമായ തട്ടിപ്പ് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ നടത്തിയ ശേഷം മുങ്ങിയ വേളയിലാണ് കൊല്ലത്ത് നിന്ന് ഇയാള്‍ പിടിയിലായത്. അഡ്വാന്‍സ് തുക നല്‍കാതെ തലസ്ഥാനത്തെ ഹോട്ടലില്‍ മുറിയെടുത്ത് സൗകര്യങ്ങള്‍…
Read Moreകാബൂളിലെ ഹോട്ടലില്‍ ആക്രമണം ! ചൈനീസ് വ്യവസായികളെ ബന്ദികളാക്കിയെന്ന് സൂചന; താലിബാന് പ്രത്യേക ദൗത്യസംഘം രംഗത്ത്…
അഫ്ഗാനിസ്ഥാനിലെ ഹോട്ടലില്‍ സായുധസംഘം നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ചൈനീസ് സന്ദര്‍ശകരെ ബന്ദിയാക്കിയതായി റിപ്പോര്‍ട്ട്. കാബൂളിലെ ഷഹര്‍ ഇ നൗ നഗരത്തിലെ കാബൂള്‍ ലോങ്ഗന്‍ ഹോട്ടലിലാണ് സംഭവം. ഹോട്ടലിനടുത്ത് രണ്ട് തവണ ശക്തമായ സ്ഫോടനമുണ്ടാവുകയും വെടിയൊച്ച കേള്‍ക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അഫ്ഗാനിസ്ഥാനിലെത്തുന്ന ചൈനീസ് വ്യവസായികള്‍ സ്ഥിരമായി താമസിക്കാറുള്ള സ്ഥലമാണ് കാബൂള്‍ ലോങ്ഗന്‍ ഹോട്ടല്‍. ഇവിടേക്ക് സായുധരായ സംഘം കടന്നുകയറിയിട്ടുണ്ടെന്ന് പാകിസ്താനില്‍ നിന്നുള്ള താലിബാന് വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നു. താലിബാന് പ്രത്യേക ദൗത്യ സംഘം സ്ഥലത്തെത്തിയതായും സ്ഥിരീകരണമുണ്ട്. അതേസമയം ഹോട്ടലില്‍ എത്രപേര്‍ ബന്ദികളായുണ്ടെന്നും അക്കൂട്ടത്തില്‍ വിദേശികള്‍ ഉണ്ടോ എന്നുമുള്ള കാര്യം വ്യക്തമല്ല. ആര്‍ക്കെങ്കിലും അപായം സംഭവിച്ചോ എന്ന കാര്യത്തിലും വ്യക്തതയില്ല. രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നാണ് താലിബാന് അവകാശപ്പെടുന്നത്. താലിബാന് അധികാരത്തില്‍ വന്നതിനുശേഷം ഇത്തരം ആക്രമണങ്ങളോ സ്ഫോടനങ്ങളോ അഫ്ഗാനിസ്ഥാനില്‍ നടന്നിട്ടില്ല. അഫ്ഗാനിസ്ഥാനുമായി 76 കിമീ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ്…
Read Moreപട്ടിയിറച്ചി വിളമ്പിയെന്ന പ്രചാരം വ്യാജം ! അങ്ങനെയൊരു ഹോട്ടല്‍ തന്നെ ആലപ്പുഴയില്‍ ഇല്ലെന്ന് നഗരസഭാ അധികൃതര്‍…
ആലപ്പുഴ നഗരത്തിലെ ഹോട്ടലില്‍ പട്ടിയിറച്ചി പിടികൂടിയെന്ന പ്രചാരണം വ്യാജമെന്ന് നഗരസഭാ അധികൃതര്‍. വാട്സ്ആപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇത്തരത്തില്‍ വ്യാപക പ്രചാരണം നടന്നത്. ഇങ്ങനെയൊരു ഹോട്ടല്‍ തന്നെ ആലപ്പുഴയില്‍ ഇല്ലെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പട്ടി ഇറച്ചി പിടികൂടിയെന്നാണ് പ്രചാരണം. ഹോട്ടലിനു മുന്നില്‍ പോലീസുകാര്‍ നില്ക്കുന്ന ചിത്രങ്ങളാണ് സന്ദേശത്തിന് ഒപ്പമുള്ളത്. പട്ടിയുടെ തലയോടു കൂടിയ മാംസ ചിത്രങ്ങളും പ്രചരിച്ചു. കൊല്‍ക്കത്തയിലെ ഒരു ഹോട്ടലിന്റെ ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചാരണം എന്നാണ് വിവരം. ഇതേ ചിത്രങ്ങള്‍ ഉപയോഗിച്ച് സമാനമായ പ്രചാരണം മറ്റു പല നഗരങ്ങളിലും മുമ്പും നടന്നിട്ടുണ്ട് എന്ന വിവരവും ഇതോടൊപ്പം പുറത്തു വരുന്നുണ്ട്.
Read Moreപാത്രവുമായി വരുന്നവര്‍ക്ക് വമ്പിച്ച ഓഫര്‍ പ്രഖ്യാപിച്ച് ഹോട്ടലുടമകള്‍ ! സംഭവം ഇങ്ങനെ…
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയതോടെ വലഞ്ഞത് ഹോട്ടലുടമകളാണ്. ഇപ്പോഴിതാ ഭക്ഷണം കൊണ്ടുപോകാന്‍ ഹോട്ടലുകളില്‍ പാത്രവുമായി എത്തുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫര്‍ നല്കാന് തീരുമാനിച്ചിരിക്കുകയാണ് തിരൂരിലെ ഹോട്ടലുടമകള്‍. തിരൂരിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് മേഖലാ കമ്മിറ്റിയാണ് ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയത്. പാഴ്സല്‍ വാങ്ങാന്‍ പാത്രവുമായി എത്തുന്നവര്‍ക്കാണ് ഓഫര്‍. കറികളും മറ്റും പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ഇതുവരെ നല്‍കിയിരുന്നത്. നിരോധനം വന്നതോടെ ഇതിനു പകരം അലുമിനിയം ഫോയില്‍ പെട്ടികളിലാണു കറികള്‍ നല്‍കുന്നത്. പാത്രങ്ങളുമായി ആവശ്യക്കാര്‍ എത്തിയാല്‍ പ്ലാസ്റ്റിക് നിരോധനം മൂലമുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാമെന്നാണ് ഉടമകള്‍ കരുതുന്നത്. കൂടാതെ പ്ലാസ്റ്റിക് നിരോധനത്തിന്റെ പ്രചാരണവും ബോധവല്‍ക്കരണവും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്.
Read More