ഓര്‍ഡര്‍ ചെയ്ത കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലെന്നു കണ്ട് അതിനെ ചോദ്യം ചെയ്ത മധ്യവയസ്കന് ഹോട്ടല്‍ ജീവനക്കാരുടെ വക മര്‍ദ്ദനം. ഒടുവില്‍ ആശുപത്രിയില്‍ വച്ച് മരണവും. കണ്ണൂര്‍ ബ്ലാത്തൂര്സ്വദേശി ഹനീഫാണ്(50) മരിച്ചത്. കഴിഞ്ഞ പത്താം തീയതി മാവൂര്‍ റോഡില്‍ പുത്തന്‍ സ്റ്റാന്‍ഡിന് സമീപത്തായാണ് സംഭവം നടന്നത്. മദ്യ ലഹരിയിലായിരുന്ന ഹനീഫും സുഹൃത്തുക്കളും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ പിടിച്ച് ഉന്തിയപ്പോള്‍ തലയടിച്ച് വീഴുകയായിരുന്നു.
Read More