ബീഫ് ഫ്രൈക്ക് പകരം കറി നല്‍കിയെന്നാരോപിച്ചു ഹോട്ടല്‍ ജീവനക്കാരനായ വയോധികന് മര്‍ദ്ദനം. എസ്.എല്‍ പുരം ഹോട്ടല്‍ ഊട്ടുപുരയിലെ ജീവനക്കാരന്‍ പൊള്ളേത്തൈ സ്വദേശി ഭാസ്‌കരന്‍ (60) നാണ് യുവാക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണു സംഭവം. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ…മൂന്ന് യുവാക്കളാണ് മദ്യ ലഹരിയില്‍ ഭാസ്‌കരനെ ആക്രമിച്ചത്. കഴിഞ്ഞ ആഴ്ച ബീഫ് റോസ്റ്റ് ചോദിച്ചപ്പോള്‍ ബീഫ് കറി കൊടുത്തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഹോട്ടലിന്റെ അടുക്കളയില്‍ കയറിയാണു ഭാസ്‌കരനെ മര്‍ദിച്ചത്. തലയുടെ പിന്‍ ഭാഗത്ത് ആഴത്തില്‍ മുറിവേറ്റ ഭാസ്‌കരനെ ആദ്യം മുഹമ്മ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഇദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കും. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മാരാരിക്കുളം പോലീസ് കേസ് എടുത്തു. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണു സംഭവം. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ…മൂന്ന് യുവാക്കളാണ് മദ്യ…
Read More