ആറു വര്‍ഷമായി തന്റെ വീട്ടില്‍ ജോലികളില്‍ സഹായിച്ചിരുന്ന സ്ത്രീയുടെ അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിച്ച് മുന്‍ ക്രിക്കറ്ററും എംപിയുമായ ഗൗതം ഗംഭീര്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഇവരുടെ മൃതദേഹം സ്വദേശമായ ഒഡീഷയില്‍ എത്തിക്കാന്‍ സാധിക്കാഞ്ഞതിനെത്തുടര്‍ന്നാണ് ഗംഭീര്‍ തന്നെ അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിച്ചത്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ള വാര്‍ത്ത പങ്കുവച്ച് ട്വീറ്റ് ചെയ്ത ഗംഭീര്‍, അന്ത്യകര്‍മങ്ങള്‍ താന്‍തന്നെ നിര്‍വഹിച്ച കാര്യം വെളിപ്പെടുത്തി. ഒഡീഷ സ്വദേശിനിയായ സരസ്വതി പാത്ര കഴിഞ്ഞ ആറു വര്‍ഷമായി ഗംഭീറിന്റെ വീട്ടില്‍ ജോലികളില്‍ സഹായിക്കുകയാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒഡീഷയിലെ ജാജ്പുര്‍ സ്വദേശിനിയാണ് 49കാരിയായ സരസ്വതി. ദീര്‍ഘനാളായി പ്രമേഹവും രക്തസമ്മര്‍ദ്ദവും ഇവരെ അലട്ടിയിരുന്നു. കഴിഞ്ഞ ദിവസം സുഖമില്ലാതായതോടെ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഏപ്രില്‍ 21നാണ് സരസ്വതി മരണമടഞ്ഞത്. മൃതദേഹം ലോക്ക് ഡൗണിനിടെ ഒഡീഷയിലേക്ക് കൊണ്ടു പോകുന്നത് നടപ്പുള്ള കാര്യമല്ലെന്നു…
Read MoreTag: house maid
കോവിഡ് രോഗബാധ ആരോപിച്ച് വീട്ടുജോലിക്കാരിയായ വയോധികയെ പെരുവഴിയില്‍ ഇറക്കിവിട്ടു ! ഒടുവില്‍ വൃദ്ധയ്ക്ക് തുണയായത് പുതുക്കാട് പോലീസിന്റെ കാരുണ്യം
കോവിഡ് രോഗബാധ ആരോപിച്ച് പൊന്നാനിയില്‍ വീട്ടുജോലിയ്ക്കു നിന്ന വയോധികയെ വീട്ടുകാര്‍ പെരുവഴിയിലേക്ക് ഇറക്കിവിട്ടു. കിലോമീറ്ററുകളോളം നടന്ന് അവശയായ വയോധികയെ പുതുക്കാട് പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കൊല്ലം സ്വദേശിയായ 60 കാരിക്കാണ് ഈ ദുരവസ്ഥ. ഏജന്‍സി മുഖേന പൊന്നാനിയിലെ ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍ . കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്നു പറഞ്ഞായിരുന്നു വീട്ടുകാരുടെ ക്രൂരത. ബുധനാഴ്ച പുലര്‍ച്ചെ ഇവരെ തൃശൂരില്‍ ഇറക്കിവിടുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ വലഞ്ഞ വയോധിക ആമ്പല്ലൂരില്‍ വഴിയോരത്ത് ഇരിക്കുന്നത് കണ്ട നാട്ടുകാരാണ് പുതുക്കാട് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പുതുക്കാട് എസ്.എച്ച്.ഒ. എസ്.പി.സുധീരന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി വയോധികയ്ക്ക് ഭക്ഷണം വാങ്ങികൊടുത്തശേഷം പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധനക്ക് വിധേയമാക്കി. പനിയോ മറ്റ് രോഗലക്ഷണമോ ഒന്നും ഇല്ലെന്ന് കണ്ടെത്തിയതോടെ ഇവരെ പോലീസിന്റെ നിര്‍ദേശപ്രകാരം കിലയിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ആരോഗ്യ വകുപ്പ്…
Read More