അങ്ങനെ പോയാല്‍ എങ്ങനാ…? ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതിയ്ക്ക് കോടതി കൊടുത്തത് നല്ല കിടിലന്‍ പണി; കോടതിയുടെ നിര്‍ദ്ദേശം കേട്ട് യുവതി ബോധംകെട്ടു വീണു

കോവളം: ഭര്‍ത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് ഭാര്യയും മൂന്നു മക്കളുമുള്ള കാമുകനൊപ്പം പോയ യുവതിയ്ക്ക് കോടതിയില്‍ നിന്നു കിട്ടിയത് നല്ല നൈസ് പണി. യുവതി ഭര്‍ത്താവിനൊപ്പം പോയാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പം അയയ്ക്കാനുള്ള ശ്രമത്തിനിടെ യുവതി ബോധരഹിതയായി വീണു. ഒടുവില്‍ ആശുപത്രി വാസമുള്‍പ്പെടെയുള്ള പൊല്ലാപ്പ് പോലീസിന്റെ തലയിലും. അവസാനം ഒരുവിധം അനുനയത്തിലായ യുവതി ഭര്‍ത്താവിനു പകരം മാതാവിനൊപ്പം പോയി. കോവളം പൊലീസിനാണു കഴിഞ്ഞ ദിവസം പണി കിട്ടിയത്. പ്രദേശവാസിയുടെ ഭാര്യയെ കാണാനില്ലെന്ന പരാതി അന്വേഷിച്ചപ്പോള്‍ യുവതി ഫേസ്ബുക്ക്‌ സൗഹൃദത്തിലൂടെ കണ്ടെത്തിയ കാമുകനോടൊപ്പം കോഴിക്കോട്ടും തുടര്‍ന്നു കോയമ്പത്തൂരിലും പോയതായി വിവരം കിട്ടി. പിന്നീട് യുവതിയെ കണ്ടെത്തി കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍. ഭാര്യയും മൂന്നു മക്കളുമുള്ള കാമുകനൊപ്പം വിടാനാവില്ലെന്നും ഭര്‍ത്താവിനൊപ്പം പോകണമെന്നും ജഡ്ജി നിര്‍ദേശിച്ചപ്പോഴായിരുന്നു യുവതി ചേംബറില്‍ കുഴഞ്ഞു വീണത്. ആശുപത്രിയില്‍ ഡ്രിപ് തീരുന്നതു വരെ…

Read More

ക്യാമ്പില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ വീട്ടിലും പരിസരത്തും നിറയെ പാമ്പുകള്‍ ! വീട്ടിനകത്തു മാത്രം കണ്ടത് 35 പാമ്പുകളെ; വീട്ടമ്മയുടെ ഞെട്ടിക്കുന്ന അനുഭവം…

കേരളത്തെ ബാധിച്ച പ്രളയം ഏറെക്കുറെ വിട്ടൊഴിഞ്ഞെങ്കിലും കെടുതികള്‍ അവസാനിക്കുന്നില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ പലരെയും കാത്തിരുന്നത് പാമ്പ് ഉള്‍പ്പെടെയുള്ള ജീവികളായിരുന്നു. ക്യാമ്പില്‍ നിന്ന് തിരിച്ചെത്തിയ ഒരു വീട്ടമ്മയ്ക്കുണ്ടായ അനുഭവം ആരെയും പേടിപ്പെടുത്തുന്നതാണ്. വീട്ടില്‍ തിരിച്ചെത്തിയപ്പോഴുണ്ടായ സംഭവത്തെപ്പറ്റി വീട്ടമ്മ പറയുന്നതിങ്ങനെ… ഭര്‍ത്താവും മക്കളും ജീവനോടെയുണ്ടെന്നറിഞ്ഞത് അഞ്ചാം ദിവസമാണ്, ഇന്നലെ ആലുവ ദേശം കവലയിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍. രണ്ടു മക്കളും ഭര്‍ത്താവും വേറെ ക്യാംപുകളിലായിരുന്നു. കഴുത്തൊപ്പം വെള്ളമെത്തിയപ്പോഴാണു വഞ്ചിയില്‍ ക്യാംപിലേക്കു കൊണ്ടുപോയത്. മൊബൈല്‍ ഫോണ്‍ പോലും കൈയിലുണ്ടായിരുന്നില്ല. ഒരു ജന്മത്തിന്റെ സമ്പാദ്യം മുഴുവന്‍ വെള്ളം എടുത്തുകൊണ്ടുപോയതു കണ്ടിട്ടും എന്റെ ആശ്വാസം എല്ലാവരും ജീവനോടെയുണ്ടല്ലോ എന്നുള്ളതാണ്. വീട്ടിനകത്തേക്കു കയറിയപ്പോള്‍ അവിടെ വരവേറ്റത് പാമ്പുകളായിരുന്നു വീടിനുള്ളില്‍ നിന്നു മാത്രം 35 പാമ്പുകളെയാണു കൊന്നത്. ഇനിയും ഇവയുണ്ടോ എന്നറിയില്ല. വാതിലിലും ഗ്യാസ് കുറ്റിയിലും പാത്രങ്ങളിലുമെല്ലാം പാമ്പുണ്ടായിരുന്നു.വീട്ടമ്മ പറയുന്നു. ശനിയാഴ്ചയാണ് ഇവരുടെ ഭര്‍ത്താവ്…

Read More

മകളെ വീട്ടില്‍ തനിച്ചാക്കി ഭര്‍ത്താവിന്റെ സമ്പാദ്യവുമായി നാടുവിട്ടു; ഒടുവില്‍ വൈദ്യപരിശോധനയില്‍ കാമുകന്‍ സ്ത്രീയാണെന്ന് തെളിഞ്ഞതോടെ വെട്ടിലായി; ഫൈനാന്‍സ് ഉടമയുടെ ഭാര്യയ്ക്കു പിണഞ്ഞ അമളി ഇങ്ങനെ…

ഫൈനാന്‍സ് ഉടമയുടെ ഭാര്യ കാമുകനെന്നു വിചാരിച്ച് ഒളിച്ചോടിയത് പെണ്ണിനൊപ്പമെന്ന് കണ്ടെത്തല്‍. 12 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും സഹിതമായിരുന്നു യുവതിയുടെ ഒളിച്ചോട്ടം. കാഞ്ഞങ്ങാട് ഫിനാന്‍സ് നടത്തുന്ന സന്തോഷിന്റെ ഭാര്യ യോഗിത(34)യാണ് കാമുകന്‍ ജംഷീറിനൊപ്പം 25 ദിവസം മുമ്പ് ഒളിച്ചോടിയത്. എന്നാല്‍ വൈദ്യപരിശോധനയില്‍ ജംഷീര്‍ പെണ്ണാണ് എന്നു തിരിച്ചറിയുകയായിരുന്നു. ഭര്‍ത്താവ് സന്തോഷിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യോഗിത ആന്ധ്രയിലെ ചിറ്റൂരില്‍ ഉണ്ട് എന്നു കണ്ടെത്തുകയായിരുന്നു. ജംഷീറിന്റെ ഒരു സുഹൃത്തിന്റെ ബന്ധത്തിലാണ് ഇവര്‍ ആന്ധ്രയില്‍ വാടക വീട് എടുത്തു താമസിച്ചത്. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത ഇരുവരേയും ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. വൈദ്യപരിശോധനയിലാണ് ഇവര്‍ സ്ത്രീയാണ് എന്നു കണ്ടെത്തിയത്. ജംഷീറിനു സ്ത്രൈണ സ്വഭാവമാണ് എന്ന് അറിയാമെങ്കിലും സ്ത്രീ തന്നെയാണ് എന്നു തിരിച്ചറിഞ്ഞതു സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു. വനിത പോലീസിന്റെ സഹായത്തോടെ ദേഹ പരിശോധന നടത്തിയപ്പോഴാണു സംഭവം പുറത്തായത്. ജംഷീറയും…

Read More

കാമുകനൊപ്പം നാടുവിടുമ്പോള്‍ ഭര്‍ത്താവിന്റെ സകല സമ്പാദ്യവും ഒപ്പം കൊണ്ടുപോയി; യുവതിയെ ഒരു മാസത്തിനു ശേഷം കണ്ടെത്തിയപ്പോള്‍ സംഭവിച്ചത്…

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിന്ന് കാണാതായ യുവതിയെ ഒരു മാസത്തിനു ശേഷം കാമുകനൊപ്പം ആന്ധ്രയില്‍ കണ്ടെത്തി. ഭര്‍ത്താവിന്റെ സ്വര്‍ണവും പണവുമടക്കമാണ് ഇവര്‍ കാമുകനൊപ്പം മുങ്ങിയത്. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു മാസത്തിനു ശേഷം കാമുകനൊപ്പം ഇവരെ ആന്ധ്രപ്രദേശില്‍ കണ്ടത്തിയത്. ഭര്‍ത്താവിന്റെ പരാതിയില്‍ കേസ് എടുത്ത പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. തുടര്‍ന്നു സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ആന്ധ്രയിലുണ്ട് എന്നു വ്യക്തമായത്. നാട്ടിലെത്തിയ യുവതിയെ കോടതിയില്‍ ഹാജരാക്കി.

Read More

ചാറ്റിംഗിലൂടെ സൗഹൃദം സ്ഥാപിച്ച വീട്ടമ്മയെ ശരിക്കും മുതലെടുത്തു ! ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി തട്ടിയത് ലക്ഷങ്ങള്‍; ചെരുപ്പുകടക്കാരായ യുവാക്കള്‍ക്ക് വിനയായത് അത്യാഗ്രഹം…

തൃശൂരില്‍ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് പണം തട്ടിയ ചെറുപ്പക്കാരുടെ സംഘം അറസ്റ്റില്‍.വലപ്പാട് കോതകുളം സ്വദേശി കളിച്ചത്ത് വീട്ടില്‍ ആദിത്യന്‍, തളിക്കുളം സ്വദേശികളായ പെരുംതറ വീട്ടില്‍ ആദില്‍, മാനങ്ങത്ത് വീട്ടില്‍ അശ്വിന്‍, വലപ്പാട് സ്വദേശി വെന്നിക്കല്‍ വീട്ടില്‍ അജന്‍ എന്നിവരാണ് അറസ്റ്റിലായത്.പത്ത് ലക്ഷം തട്ടിയെടുത്തതിനു ശേഷം അരലക്ഷം കൂടി തട്ടാനുളള നീക്കമാണ് അഴിക്കുളളില്‍ കലാശിച്ചത്. ചാറ്റിംഗിലൂടെ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് നാലംഗസംഘം യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. പ്രതികളായ ആദിത്യന്‍, ആദില്‍, അശ്വിന്‍, അജന്‍ എന്നിവര്‍ യുവതിയുമായി മൊബൈല്‍ഫോണില്‍ വീഡിയോ ചാറ്റിംഗ് നടത്താറുണ്ടായിരുന്നു. ചാറ്റിംഗിനിടെ യുവതിയുടെ ഫോട്ടോ ഇവര്‍ സ്‌ക്രീന്‍ ഷോട്ട് എടുത്തു. ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രതികള്‍ പണം തട്ടിക്കാന്‍ പദ്ധതി തയ്യാറാക്കി. ഇതിനായി പുതിയ നമ്പര്‍ എടുത്ത ഫോണില്‍ നിന്ന് അജ്ഞാതനെന്ന നിലയില്‍ നാലംഗസംഘം വാട്‌സ് ആപ്പ് മുഖേന സന്ദേശം യുവതിക്ക്…

Read More

മൂന്നു വയസുള്ള കുഞ്ഞുമായി യുവതി പ്ലസ് ടു വിദ്യാര്‍ഥിയ്‌ക്കൊപ്പം ഒളിച്ചോടി; കുട്ടിക്കാമുകനൊപ്പം പോയത് ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടില്‍ നിന്ന്

വടക്കാഞ്ചേരി: മൂന്നു വയസുള്ള പെണ്‍കുഞ്ഞിനൊപ്പം യുവതി പ്ലസ്ടു വിദ്യാര്‍ഥിയായ പതിനേഴുകാരനൊപ്പം ഒളിച്ചോടി. ചിറ്റിലഞ്ചേരി സ്വദേശിയുമായി നാലു വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ യുവതിയാണ് കുട്ടിക്കാമുകനൊപ്പം പോയത്. യുവതി കഴിഞ്ഞ ദിവസം ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടില്‍ എത്തിയിരുന്നു. ഇവിടെ നിന്നാണ് കാമുകനൊപ്പം ഒളിച്ചോടിയത് എന്ന് ബന്ധുക്കള്‍ പറയുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരത്തേക്കാണ് കടന്നതെന്ന വിവരം കിട്ടിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Read More

വടക്കാഞ്ചേരിയില്‍ വീട്ടമ്മയെ റോഡിലൂടെ ഓടിച്ചിട്ട് വെട്ടി; നാലംഗസംഘത്തിന്റെ ആക്രമണം മുന്‍ വൈരാഗ്യത്തെത്തുടര്‍ന്ന്; യുവതി ഗുരുതരാവസ്ഥയില്‍…

വടക്കഞ്ചേരി: നഗരത്തിനു സമീപമുള്ള പ്രദേശമായ വാണിയംകോട്ടില്‍ ചായക്കട നടത്തുന്ന വീട്ടമ്മയെ ഓടിച്ചിട്ട് വെട്ടി. വാണിയംകോട് മണികണ്ഠന്റെ ഭാര്യ ശ്രീജയ്ക്കാണ് (33) വെട്ടേറ്റത്. സംഭവത്തില്‍ പാളയംസ്വദേശി കൃഷ്ണന്‍, വാണിയംകോട് സ്വദേശികളായ തങ്കരാജ്, രാജേഷ്, രാജീവ് എന്നിവരുടെപേരില്‍ വധശ്രമത്തിന് കേസെടുത്തു. ശ്രീജയെ മര്‍ദിച്ചതായുള്ള പരാതിയില്‍ കൃഷ്ണന്റെ പേരില്‍ ഒരുവര്‍ഷംമുമ്പ് വടക്കഞ്ചേരി പോലീസ് കേസെടുത്തിരുന്നു. ഈ കേസ് പിന്‍വലിക്കണമെന്ന കൃഷ്ണന്റെ ആവശ്യം നിരസിച്ചതിലുള്ള വിരോധമാണ് സംഭവത്തിനടയാക്കിയതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി എട്ടരയോടെ വാണിയംകോട്ടുള്ള ശ്രീജയുടെ ചായക്കടയില്‍ കൃഷ്ണനും സംഘവുമെത്തി കേസ് പിന്‍വലിക്കാത്തത് ചോദ്യംചെയ്തു. തുടര്‍ന്ന് കടയിലുണ്ടായിരുന്ന ശ്രീജയുടെ ഭര്‍ത്താവ് മണികണ്ഠനെ വെട്ടാനായി വടിവാള്‍ വീശിയതായി പോലീസ് പറഞ്ഞു. വെട്ടുതടഞ്ഞ് മണികണ്ഠനും ശ്രീജയും പുറത്തേക്കോടി. എന്നാല്‍ പിന്നാലെ ഓടിയ കൃഷ്ണന്‍ ശ്രീജയെ വെട്ടുകയായിരുന്നു. രണ്ട് കാല്‍പ്പാദത്തിലും വയറിലും വലത് തോളിലും വെട്ടേറ്റു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ കൃഷ്ണനും സംഘവും ഓടിരക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു.…

Read More

ലോക്കല്‍ സെക്രട്ടറിക്ക് ഭര്‍ത്തൃമതിയായ യുവതിയുമായി അവിഹിതം; കുഞ്ഞുണ്ടായപ്പോള്‍ കളി ആകെമാറി; ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ട കോടതിയെ കബളിപ്പിക്കാന്‍ ശ്രമം;സംഗതി പൊളിഞ്ഞപ്പോള്‍ സംഭവിച്ചതിങ്ങനെ…

പത്തനംതിട്ട:എതിര്‍പാര്‍ട്ടിയിലെ യുവനേതാക്കളെ വല്ല പെണ്ണുകേസിലോ ഗര്‍ഭക്കേസിലോ പെടുത്തി നാറ്റിക്കുക പണ്ടു മുതലേ സിപിഎമ്മിന്റെ തന്ത്രമാണ്. എന്നാല്‍ ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ തകര്‍ക്കാനും സിപിഎം ഇതേ തന്ത്രം തന്നെ പയറ്റുകയാണ്.പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പണി കൊടുത്തിരിക്കുന്നത് സിപിഎമ്മിലെ രണ്ട് നേതാക്കള്‍ക്കാണ്. ഒന്ന് തിരുവല്ല നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി സജിമോന്‍. രണ്ടാമന്‍ സിപിഐഎം അനുകൂല സംഘടനയായ പൊലീസ് അസോസിയേഷന്റെ അടുത്ത സെക്രട്ടറിയാകാന്‍ ഉടുപ്പും തയ്പിച്ച് കാത്തിരിക്കുന്ന ഹരിലാല്‍ എന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്കും. അവിവാഹിതനായ സജിമോന്‍ ഭര്‍ത്താവ് വിദേശത്തുള്ള രണ്ടു മക്കളുള്ള വീട്ടമ്മയുമായി അടുക്കുന്നു. ബന്ധത്തില്‍ യുവതി ഗര്‍ഭിണിയായതോടെ സംഭവം എല്ലാവരും അറിഞ്ഞു.ഇതോടെ വീട്ടുകാരും നാട്ടുകാരും സജിമോനെതിരേ തിരിഞ്ഞു.തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുത്ത സജിമോനോട് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. ടെസ്റ്റ് അട്ടിമറിക്കാന്‍ വേണ്ടി സജിമോന് പകരം മറ്റൊരാളാണ് രക്തസാമ്പിള്‍ കൊടുത്തത്. പക്ഷേ, നഴ്‌സിനോട്…

Read More

കരുനാഗപ്പള്ളിയിലെ ഡിവൈഎഫ്‌ഐ നേതാവ് രണ്ടു കുട്ടികളുടെ അമ്മയായ യുവതിയുമായി ഒളിച്ചോടി; വിവാഹത്തിന് മുന്‍പേ ഇരുവരും അടുപ്പത്തിലായിരുന്നു; പോലീസിന്റെ ഭാഷ്യം ഇങ്ങനെ…

കൊല്ലം: വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയുമായി ഡിവൈഎഫ്‌ഐ നേതാവ് ഒളിച്ചോടി. ഓച്ചിറ ചങ്ങന്‍കുളങ്ങരയില്‍ ആണ് സംഭവം. കരുനാഗപ്പള്ളി അമ്പനാട്ട്മുക്ക് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി മനു എന്ന് വിളിക്കുന്ന കിരണ്‍ സേതു (29) ആണ് തൊടിയൂര്‍ വെളുത്ത മണല്‍ സ്വദേശിനിക്കൊപ്പം ഒളിച്ചോടിയത്. ഇതു സംബന്ധിച്ച് യുവതിയുടെ ഭര്‍ത്താവ് ഓച്ചിറ പൊലീസില്‍ പരാതി നല്‍കി. ചങ്ങന്‍കുളങ്ങരയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുമാണ് യുവതിയുമായി ഇയാള്‍ കടന്നു കളഞ്ഞത്. സംഭവത്തെപ്പറ്റി പോലീസിന്റെ ഭാഷ്യം ഇങ്ങനെ… വിവാഹത്തിന് മുന്‍പേ യുവതിയുമായി മനുവിന് അടുപ്പമുണ്ടായിരുന്നു. വ്യത്യസ്ത സമുദായമായതിനാല്‍ ഈ ബന്ധം വിവാഹത്തിലെത്തിയില്ല. പിന്നീട് ഇരുവരും തമ്മില്‍ കണ്ടിരുന്നില്ല. എന്നാല്‍ ഏതാനും നാള്‍ മുമ്പ് മനുവിന്റെ നാട്ടില്‍ ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ യുവതി എത്തിയതോടെ ഇവര്‍ വീണ്ടും അടുക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെ ഇത് ദൃഢമാവുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ ഒളിച്ചോട്ടത്തില്‍ കലാശിച്ചിരിക്കുന്നത്. കലാശിക്കുകയുമായിരുന്നു. പതിവുവിട്ടുള്ള ഭാര്യയുടെ…

Read More