ബംഗളുരുവിലെ നക്ഷത്ര ഹോട്ടലില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. എച്ച്ആര്‍ മാനേജരായിരുന്ന തൃശ്ശൂര്‍ കടപ്പുറം സ്വദേശിനി രജിത (33)യെ ഈ മാസം ഒന്‍പതിനാണ് ബെംഗലൂരുവിലെ വൈറ്റ് ഫീല്‍ഡിലുള്ള ക്രസ്റ്റ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സംശയം തോന്നിയതിനു പിന്നാലെ ഹോട്ടല്‍ ജീവനക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം കൊലപാതകമാണെന്നു തെളിഞ്ഞത്. ക്രസ്റ്റ് ഹോട്ടലിലെ അലക്കു തൊഴിലാളിയായ ലെയ്ഷ് റാം ഹെംബ സിങ് (21) അറസ്റ്റിലായതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഇയാള്‍ മണിപ്പൂര്‍ സ്വദേശിയാണെന്നാണ് വിവരം. ഇയാള്‍ മുറിയില്‍ മോഷണത്തിനായി കടന്നതാണെന്നും ഇതിനിടെയാണ് കൊലപാതകം നടന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൃതദേഹപരിശോധനയില്‍ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. വൈദേഹി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു മൃതദേഹ പരിശോധന. രജിതയെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച ശേഷം ശ്വാസം മുട്ടിച്ച്…
Read More