‘എന്റെ ഹൃദയം തകര്‍ന്ന ദിവസം’; വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആ സംഭവം പങ്കുവച്ച് നടി മീന…

ലോക്കഡൗണ്‍ കാലത്ത് പഴയ ചിത്രങ്ങള്‍ പൊടിതട്ടിയെടുക്കുന്ന തിരക്കിലാണ് പല സിനിമതാരങ്ങളും. തന്റെ ഹൃദയം തകര്‍ന്ന ദിവസത്തിന്റെ ഓര്‍മയ്ക്കായി ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി മീന. ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനെ കണ്ടുമുട്ടിയ ദിവസത്തെക്കുറിച്ചുളളതായിരുന്നു മീനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ”എന്റെ ഹൃദയം തകര്‍ന്ന ദിവസം. ബംഗളൂരുവില്‍ അദ്ദേഹത്തിന്റെ വിവാഹാനന്തര ഒത്തുചേരലിനിടെ എന്റെ എക്കാലത്തെയും പ്രിയങ്കരനായ നടനെ കണ്ടുമുട്ടി” എന്ന ക്യാപ്ഷനോടെയാണ് മീന ഹൃത്വിക്കിനൊപ്പമുളള ചിത്രം പങ്കുവച്ചത്. 1982 ല്‍ ‘നെഞ്ചങ്കള്‍’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് മീന അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഇങ്ങോട്ട് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു. ‘സാന്ത്വനം’ എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചാണ് മീന മലയാളത്തിലെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ഡ്രീംസില്‍ അഭിനയിച്ചു. മിക്ക സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച അപൂര്‍വം നായികമാരില്‍ ഒരാളാണ് മീന. രജനീകാന്തിനെ…

Read More

പുലിമുരുകന്റെ ഹിന്ദി പതിപ്പില്‍ ഹൃതിക് റോഷന്‍ പുലിമുരുകനാവില്ല; സഞ്ജയ് ലീലാ ബന്‍സാലി ചിത്രത്തില്‍ നിന്ന് ഹൃതിക് പിന്മാറാന്‍ കാരണം ഇതാണ്…

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണംവാരി പടം പുലിമുരുകന്‍ ഹിന്ദിയിലേക്ക്. ദേവദാസ്, ബജ്‌റാവോ മസ്താനി, പദ്മാവത് തുടങ്ങിയ വമ്പന്‍ സിനിമകളുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയാണ് പുലിമുരുകനെ ഹിന്ദി പറയിപ്പിക്കുന്നത്. സിനിമയിലെ നായകവേഷത്തിനായി ഹൃതിക് റോഷനെയാണ് ബന്‍സാലി മനസ്സില്‍ കണ്ടിരുന്നത്. എന്നാല്‍ ഹൃതിക് ചിത്രം നിരാകരിച്ചതായി ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ കാരണം വ്യക്തമല്ല. ഹൃതിക്കിന് പകരം മറ്റാരെ മുരുകനാക്കും എന്ന ആശങ്കയിലാണ് ബന്‍സാലിയെന്നും റിപ്പോര്‍ട്ട് ഉണ്ട്. സഞ്ജയ് ലീല ബന്‍സാലിയുടെ പ്രൊഡക്ഷനാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയതെന്നും വിവരമുണ്ട്. 2010ല്‍ ഗുസാരിഷ് എന്ന സിനിമയില്‍ ഇവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ചിത്രം പ്രതീക്ഷിക്കപ്പെട്ട വിജയം കൈവരിച്ചിരുന്നില്ല. ഇതായിരിക്കാം ഹൃതിക്കിന്റെ താത്പര്യമില്ലായ്മയ്ക്കു കാരണമെന്നു കരുതുന്നു. നേരത്തെ പുലിമുരുകന്‍ കാണണമെന്ന് ആഗ്രമുണ്ടെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു. 25 കോടി മുതല്‍ മുടക്കില്‍ എത്തിയ ചിത്രം…

Read More