മറ്റൊരാളെ കല്യാണം കഴിച്ചാലും മുന്‍കാമുകനെയോ കാമുകിയെയോ പൂര്‍ണമായും മറക്കാന്‍ സാധിക്കാത്തവരാണ് മിക്ക കമിതാക്കളും. അവസാനിച്ച ബന്ധത്തിന്റെ സ്മരണകള്‍ ഉള്ളില്‍ തങ്ങിനില്‍ക്കുന്നവര്‍ മുന്‍ കാമുകന്റെയോ കാമുകിയുടേയോ വിവാഹച്ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനാവും പലപ്പോഴും ശ്രമിക്കുക. എന്നാല്‍ ചിലര്‍ ധൈര്യസമേതം തങ്ങളുടെ മുന്കാമുകന്റെയോ മുന്കാമുകിയുടെയോ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. എന്നാല്‍ തന്റെ മുന്‍ കാമുകിയുടെ വിവാഹത്തിനെത്തി ഞെട്ടിയ യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. വിവാഹം കൂടാനെത്തിയ മുന്‍കാമുകനെ കണ്ട് ഭര്‍ത്താവിനോട് യുവതി ചോദിച്ചത് മുന്‍കാമുകനെ ഒന്നാലിംഗനം ചെയ്തോട്ടേയെന്നാണ്. വരന് സമ്മതം കൊടുത്തതോടെ വധു എല്ലാം മറന്ന് കാമുകനെ ആലിംഗനം ചെയ്തു. തുടര്‍ന്ന് സംഭവം വൈറലാകാന്‍ അധികം താമസിച്ചില്ല. ഇന്തോനേഷ്യയില്‍നിന്നുള്ളതാണ് ഈ വീഡിയോ.ടിക് ടോക്കിലാണ് വിവാഹച്ചടങ്ങില്‍ നിന്ന് പകര്‍ത്തിയ ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് നിരവധിപേര്‍ ഷെയര്‍ ചെയ്തതോടെ വീഡിയോ വൈറലായി. തന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍കാമുകനെ കണ്ട് ഏറെ…
Read MoreTag: hugging
സ്കൂള്‍ സ്റ്റോറുമില്‍ പ്രണയം പങ്കിട്ട് പ്രിന്‍സിപ്പലും അധ്യാപികയും ! ആലിംഗനബദ്ധരാകുന്ന വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ട് കുട്ടികള്‍;സംഗതി വൈറലായതോടെ ഇരുവര്‍ക്കും കിട്ടിയത് നല്ല ഉഗ്രന്‍ പണി…
സ്കൂള്‍ സ്റ്റോറൂം പ്രണയം പങ്കിടാനുള്ള വേദിയാക്കിയ അധ്യാപികയ്ക്കും പ്രിന്‍സിപ്പലിനുമെതിരേ നടപടിയെടുത്ത് സ്കൂള്‍ അധികൃതര്‍. ഇരുവരും ആലിംഗന ബദ്ധരായി നില്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് നടപടി. കര്‍ണാടകയിലെ ശിവമോഗയിലുള്ള മാലൂരു ഗ്രാമത്തിലെ മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം. സ്കൂള്‍ സ്റ്റോര്‍ റൂമില്‍ വച്ച് ഇരുവരും പരിസരം മറന്ന് ആലിംഗന ബദ്ധരാകുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ ആരോ ജനാല വഴി ദൃശ്യങ്ങള്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. വീഡിയോ വൈറല്‍ ആയതോടെയാണ് ഇരുവരെയും പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് കര്‍ണാടക റസിഡന്‍ഷ്യല്‍ എജ്യൂക്കേഷന്‍ ഇന്സ്റ്റിറ്റിയൂഷന് സൊസൈറ്റി ഭാരവാഹിയായ നന്ദന്‍കുമാര്‍ ജെ വി അറിയിച്ചു. ഈ സ്കൂളില്‍ ഏകദേശം 250 വിദ്യാര്‍ത്ഥികളും 20 സ്റ്റാഫുകളുമാണുള്ളത്. അവര്‍ക്ക് എന്ത് സന്ദേശമാണ് ഈ പ്രവര്‍ത്തിയിലൂടെ പ്രിന്‍സിപ്പലും അധ്യാപികയും നല്‍കുന്നത്? ഇത്തരത്തിലുള്ള അസാന്മാര്ഗിക പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്ന് ഇരുവരുടെയും സസ്പെന്ഷന് ഉത്തരവില്‍ അധികൃതര്‍ രേഖപ്പെടുത്തി.സംഭവത്തില്‍ ജില്ലാ കളക്ടറും…
Read Moreഅയ്യടാ…കെളവന് ആള് കൊള്ളാമല്ലോ !കത്രീന കാറില്‍ നിന്നിറങ്ങിയ ഉടന്‍ മധ്യവയസ്കനായ കോടീശ്വരന് ആലിംഗനം ചെയ്യാന്‍ പാഞ്ഞടുത്തു; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍; വീഡിയോ വൈറല്‍
ആളുകളെ ആലിംഗനം ചെയ്തു വരവേല്‍ക്കുന്നത് വിദേശത്ത് സര്‍വ സാധാരണമാണെങ്കിലും ഇന്ത്യയില്‍ അതിന് വേണ്ടത്ര സ്വീകാര്യത ഇല്ല. എന്നിരുന്നാലും ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ ഈ സംസ്കാരം വളര്‍ന്നു വരികയാണ്. ഒരു ആലിംഗനവുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഡല്‍ഹിയിലെ ഒരു കട ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കത്രീന കൈഫ്. കാറില്‍ നിന്നിറങ്ങിയ നടിയെ സ്വീകരിക്കാന്‍ എത്തിയവരില്‍ മാധ്യമപ്രവര്‍ത്തകനും വന്‍ വ്യവസായിയായ ഒരു മധ്യവയസ്കനും ഉണ്ടായിരുന്നു. കത്രീന കാറില്‍ നിന്നിറങ്ങിയ ഉടന്‍ ബിസിനസുകാരന് ആവേശത്തോടെ കത്രീനയെ ആലിംഗനം ചെയ്യാനായി പാഞ്ഞടുത്തു. എന്നാല്‍ അയാളെ തട്ടിമാറ്റിയ കത്രീന ആലിംഗനം ചെയ്തു കൊണ്ടുള്ള സ്വീകരണം തനിക്ക് വേണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. ആലിംഗനത്തില്‍ നിന്ന് നടി പിന്മാറിയതോടെ ഇളിഭ്യനായ കക്ഷി അടുത്തു നിന്ന ഒരു സ്ത്രീയെ കെട്ടിപ്പിടിച്ചാണ് നിരാശ തീര്‍ത്തത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്.
Read Moreവേദിയിലേക്ക് ഓടിക്കയറി ഗായകനെ കെട്ടിപ്പിടിച്ചു ! സൗദി യുവതിയെ പോലീസ് അറസ്റ്റു ചെയ്തു; സംഭവത്തിന്റെ വീഡിയോ വൈറല്‍…
ജിദ്ദ: സംഗീത പരിപാടിയ്ക്കിടെ വേദിയിലേക്ക ഓടിക്കയറി ഗായകനെ കെട്ടിപ്പിടിച്ച സൗദി യുവതിയെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. ബിബിസിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തായിഫ് നഗരത്തില്‍ പ്രശസ്ത ഗായകനായ മാജിദ് അല്‍ മൊഹന്ദിസിന്റെ സംഗീത കച്ചേരിക്കിടെയാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.മൊഹന്ദിസ് ഗാനം ആലപിക്കുന്നതിനിടെ നിഖാബ് ധരിച്ച യുവതി വേദിയിലേക്ക് ഓടിക്കയറി ആലിംഗനം ചെയ്തു. ഉടന്‍ തന്നെ സുരക്ഷാ സംഘം യുവതിയെ പിടിച്ചുമാറ്റി തിരിച്ചയച്ചു. അന്യപുരുഷനൊപ്പം ഇടപെടല്‍ നടത്തുന്നതിന് സൗദിയില്‍ സ്ത്രീകള്‍ക്ക് കടുത്ത നിരോധനമാണുളളത്. ‘അറബ് സംഗീതത്തിന്റെ രാജകുമാരന്’ എന്നാണ് മൊഹന്ദിസിനെ ആരാധകര്‍ വിളിക്കുന്നത്. സംഭവത്തില്‍ അദ്ദേഹം പ്രതികരിച്ചിട്ടില്ല. യുവതിക്കെതിരെ പൊതു ഇടത്തെ മോശം പെരുമാറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചെന്ന് സൗദി പത്രമായ ഒകാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ കീഴില്‍ സൗദിയില്‍ നിരവധി പരിഷ്കാരങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ പൊതു സ്ഥങ്ങളിലെ…
Read More