വെനസ്വേല: ഒരു കാലത്ത് കമ്മ്യൂണിസത്തിന്റെ സ്വപ്‌നഭൂമിയായിരുന്ന വെനസ്വേല ഇന്ന് പട്ടിണിയില്‍ നട്ടം തിരിയുകയാണ്. മലയാളികളായ കമ്യൂണിസ്റ്റുകളുടെ പോലും ആവേശമായിരുന്നു ഒരു കാലത്ത് വെനസ്വേല. അമേരിക്കയെ വെല്ലുവിളിച്ച ഹ്യൂഗോ ഷാവേസ് അവര്‍ക്ക് വീരനായകനുമായി. ചെഗവേരയുടെ അര്‍ജന്റീനയ്ക്കും ഫിഡല്‍ കാസ്‌ട്രോയുടെ ക്യൂബയ്ക്കുമൊപ്പം അവര്‍ ഹ്യൂഗോ ഷാവേസിന്റെ ക്യൂബയെ ചേര്‍ത്തുവച്ചു. എന്നാല്‍ ഇന്ന് ഈ സ്വപ്‌നഭൂമികളില്‍ പരക്കുന്നത് മക്കള്‍ രാഷ്ട്രീയത്തിന്റെ കരിനിഴലാണ്. കേരളത്തിലെ വിപ്ലവസിംഹങ്ങളുടെ പോലും വായടപ്പിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് വെനസ്വേലയില്‍ അരങ്ങേറുന്നത്. 38 വയസ് മാത്രം പ്രായമുള്ള ഷാവേസിന്റെ ഇളയ മകള്‍ മരിയ ഗബ്രിയേലയാണ് ഇന്ന് വെനസ്വേലയിലെ ഏറ്റവും വലിയ സമ്പന്ന. ഈ യുവതിയുടെ വരുമാനം നാല് ബില്യണ്‍ യുഎസ് ഡോളറിന് അടുത്ത വരും. വിദേശരാജ്യങ്ങളിലെ രഹസ്യനിക്ഷേപങ്ങളുടെ കണക്ക് കേട്ടാല്‍ ഇതിന്റെ എട്ടിരട്ടിയുണ്ടാകുമെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. യൂറോപ്പിലെ പത്തിലേറെ ബാങ്കുകളില്‍ ഇവര്‍ക്ക് രഹസ്യ അക്കൗണ്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍…
Read More