ദുബായ്: അല്‍ ഐയ്നില്‍ മൊറാക്കന്‍ സ്വദേശിനി കാമുകനെ കൊന്ന് ബിരിയാണി വച്ച കഥയുടെ ചുരുളഴിയുന്നു. യുവാവ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ തയാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത് എന്നാണ് കോടതിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. മൊറോക്കോയില്‍ തന്നെയുള്ള മറ്റൊരു യുവതിയുമായാണ് ഈ വിവാഹം നടത്താന്‍ ഉദ്ദേശിച്ചിരുന്നതെന്നും അല്‍ ഐയ്ന്‍ പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി. കൊല്ലപ്പെട്ട യുവാവും മൊറോക്കന്‍ സ്വദേശിയാണ്. കാമുകനെ കൊന്നശേഷം ശരീരഭാഗങ്ങള്‍ ഓരോന്നായി ബ്ലെന്‍ഡറിലിട്ട് അടിച്ച് ബിരിയാണിയുടെ ഇറച്ചി പരുവമാക്കുകയായിരുന്നു. അതിനുശേഷം ഇവര്‍ ഇത് ബിരിയാണിയാക്കിയശേഷം വീടിനു സമീപം ജോലി ചെയ്യുന്നവര്‍ക്ക് വിളമ്പുകയായിരുന്നു. ഭക്ഷണം കഴിച്ച പാകിസ്ഥാനികളായ വീട്ടുജോലിക്കാരും ഇവരുടെ ക്രൂരതയുടെ ഇരയായി. ബാക്കിയുള്ളവ സമീപത്തെ നായ്ക്കള്‍ക്ക് നല്കി. കാമുകന്റെ അജ്മാനിലുള്ള സഹോദരന് അന്വേഷിച്ചു വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മൂന്നു മാസം മുന്‍പ് കാമുകന് പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്. മറ്റൊരു…
Read More