കുഞ്ചന്‍നമ്പ്യാരുടെ കാലനില്ലാത്ത കാലം എന്ന കാവ്യം ഭാവനയില്‍ വിരിഞ്ഞ ഒന്നാണെങ്കിലും സമാനമായ അവസ്ഥയിലേക്കാണോ മനുഷ്യവംശത്തിന്റെ പോക്ക് എന്നു തോന്നിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 80 വര്‍ഷം കഴിയുമ്പോഴേക്കും മനുഷ്യന്റെ ശരാശരി വയസ്സ് 130 ആയി ഉയരുമെന്നാണ് ചില ഗവേഷകര്‍ പറയുന്നത്. മാത്രമല്ല, ഭാഗ്യം ചെയ്തവര്‍ക്ക് 180 വയസ്സ് വരെ ജീവിക്കാനും കഴിയുമെന്ന് മോണ്‍ട്രിയലിലെ എച്ച് ഇ സിയിലുള്ള ഗവേഷകര്‍ പറയുന്നു. അസിസ്റ്റന്റ് പ്രൊഫസറായ ലിയോ ബെല്‍സില്‍ പറയുന്നത് 2100-ാ0 ആണ്ടാകുമ്പോഴേക്കും ഏറ്റവും കൂടുതല്‍ കാലം ജീവിത്തിരുന്ന വ്യക്തിയുടെ റെക്കൊര്‍ഡ് തകര്‍ക്കപ്പെടുമെന്നാണ്. 1997-ല്‍ തന്റെ 122-ാ0 വയസ്സില്‍ മരണമടഞ്ഞ ഫ്രഞ്ച് വനിതയായ ഴോങ് കാല്മെന്റിനാണ് ഇപ്പോള്‍ ഏറ്റവും അധികകാലം ജീവിച്ചിരുന്ന വ്യക്തി എന്ന റെക്കോര്‍ഡുള്ളത്. സത്യത്തില്‍ മനുഷ്യവംശത്തിന് ഏറ്റവും കൂടിയ ഒരു ആയുസ്സ് എന്നൊരു പരിധി ഇല്ലെന്നാണ് ലിയോ പറയുന്നത്. ഇതുവരെ ജീവിച്ചിരുന്ന ഏതൊരു വ്യക്തിയുടെയും കാലാവധിക്കും…
Read More